Sawan Somwar: ശ്രാവണ മാസത്തിൽ ശിവഭ​ഗവാന്റെ അനു​​ഗ്രഹത്തിനായി ഉപവാസം അനുഷ്ഠിക്കേണ്ടതെങ്ങനെ?

Sawan Somwar 2022 fasting: രുദ്രാക്ഷം ശിവനെ പ്രതീകപ്പെടുത്തുന്നതാണ്. അതിനാൽ, ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നത് ശുഭകാര്യമായി കണക്കാക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 09:19 AM IST
  • തിങ്കളാഴ്ചകളില്‍ ശ്രാവണ സോമവാരവ്രത കഥ വായിക്കുക
  • വിവാഹിതരായ സ്ത്രീകള്‍ വീട്ടുകാരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ‘മംഗല്‍ ഗരി’ വ്രതം അനുഷ്ഠിക്കുന്നു
  • ഈ വർഷം ശ്രാവണ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നോമ്പ് ജൂലൈ പതിനെട്ടിനും അവസാനത്തേത് ഓഗസ്റ്റ് എട്ടിനുമാണ്
  • ഉത്തമഭർത്താവിനെ ലഭിക്കുന്നതിനായി ശിവനെ ആരാധിക്കുന്ന അവിവാഹിതരായ സ്ത്രീകൾക്ക് ശ്രാവണ മാസം വളരെ പ്രധാനമാണ്
Sawan Somwar: ശ്രാവണ മാസത്തിൽ ശിവഭ​ഗവാന്റെ അനു​​ഗ്രഹത്തിനായി ഉപവാസം അനുഷ്ഠിക്കേണ്ടതെങ്ങനെ?

ശ്രാവണ മാസത്തിൽ ശിവഭ​ഗവാനെ ആരാധിക്കുന്നതിലൂടെ നിരവധി അനു​ഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വർഷം ജൂലൈ പതിനാലിനാണ് ശ്രാവണ മാസം ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഈ പുണ്യമാസത്തിൽ ശിവഭഗവാനെ ആരാധിക്കും. ശ്രാവണ മാസത്തിൽ വ്രതമെടുക്കുന്നത് ശിവനെ പ്രീതിപ്പെടുത്താന്‍ വളരെ നല്ലതാണെന്നാണ് കണക്കാക്കപ്പെടുന്നത്. കൂവള ഇലകള്‍ക്കൊപ്പം തൈര്, നെയ്യ്, ഗംഗാജലം, തേന്‍ എന്നിവ ശിവഭ​ഗവാന് അര്‍പ്പിക്കുക. ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും വ്രതമെടുക്കുന്നതാണ് കൂടുതൽ അനു​ഗ്രഹം നേടിത്തരുന്നത്. സ്ത്രീകൾ ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും വ്രതമെടുക്കുന്നത് നല്ല ഭർത്താവിനെ ലഭിക്കാൻ അനു​ഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. രുദ്രാക്ഷം ശിവനെ പ്രതീകപ്പെടുത്തുന്നതാണ്. അതിനാൽ, ശ്രാവണ മാസത്തില്‍ രുദ്രാക്ഷം ധരിക്കുന്നത് ശുഭകാര്യമായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ചകളില്‍ ശ്രാവണ സോമവാരവ്രത കഥ വായിക്കുക. വിവാഹിതരായ സ്ത്രീകള്‍ വീട്ടുകാരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ‘മംഗല്‍ ഗരി’ വ്രതം അനുഷ്ഠിക്കുന്നു.

ഈ വർഷം ശ്രാവണ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നോമ്പ് ജൂലൈ പതിനെട്ടിനും അവസാനത്തേത് ഓഗസ്റ്റ് എട്ടിനുമാണ്. ഉത്തമഭർത്താവിനെ ലഭിക്കുന്നതിനായി ശിവനെ ആരാധിക്കുന്ന അവിവാഹിതരായ സ്ത്രീകൾക്ക് ശ്രാവണ മാസം വളരെ പ്രധാനമാണ്. ശ്രാവണ മാസത്തിലെ ആദ്യത്തെ നാല് മുതൽ അഞ്ച് വരെയുള്ള തിങ്കളാഴ്ചകളിൽ ഉപവസിക്കുകയോ പതിനാറ് തിങ്കളാഴ്ചകളിലും വ്രതാനുഷ്ഠാനം നടത്തുകയോ ചെയ്യാം.

ALSO READ: Surya Gochar 2022: സൂര്യൻ കർക്കിടകം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

ശ്രാവണ മാസത്തിൽ വ്രതം അനുഷ്ഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ശ്രാവണ മാസത്തിൽ ഭക്തർ വ്രതം അനുഷ്ഠിക്കണം. നേരത്തെ എഴുന്നേറ്റ് കുളിച്ച് വീട് വൃത്തിയാക്കണം. ​ഗം​ഗാജലം ഉപയോ​ഗിച്ച് ശിവഭ​ഗവാന്റെ വി​ഗ്രഹം കഴുകണം. വീടിന്റെ വടക്കുകിഴക്ക് ദിശയിലാണ് വിഗ്രഹം സ്ഥാപിക്കേണ്ടത്. വെള്ളം, പാൽ, പഞ്ചസാര, നെയ്യ്, തേൻ, തൈര്, വസ്ത്രം, ദക്ഷിണ, പുഷ്പം എന്നിവ ഉപയോഗിച്ച് ശിവനെ പൂജിക്കണം. വ്രതമനുഷ്ഠിക്കുന്നവരാണെങ്കിൽ വ്രതാനുഷ്ഠാനകാലത്ത് അനുശാസിക്കുന്ന ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ.

ശ്രാവണ കാലത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ: ശ്രാവണ മാസത്തിൽ ഭക്തർ മാംസാഹാരം, മദ്യം എന്നിവ ഉപയോഗിക്കരുത്. ഭക്ഷണത്തിൽ വെളുത്തുള്ളി, വഴുതന, മസൂർ ദാൽ, ഉള്ളി എന്നിവ ചേർക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News