Saturn Transit Benefits: 2025 വരെ ഈ രാശിക്കാർക്ക് ശനിയുടെ അനു​ഗ്രഹമുണ്ടാകും; സമ്പത്ത് വർധിക്കും

വേദ ജ്യോതിഷം അനുസരിച്ച്, ഒരു വ്യക്തിയുടെ ജാതകത്തിൽ ഒരു ഗ്രഹം ശുഭകരമായ സ്ഥാനത്ത് നിൽക്കുകയാണെങ്കിൽ അയാളുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയും.   

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 07:33 PM IST
  • ശനിദേവൻ കുംഭം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ഇടവം രാശിക്കാർക്ക് ജോലികളിൽ വിജയം കൈവരിക്കാൻ സാധിക്കും.
  • പുതിയ ജോലി വാഗ്ദാനങ്ങൾ നിങ്ങളെ തേടിയെത്തും.
  • സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
Saturn Transit Benefits: 2025 വരെ ഈ രാശിക്കാർക്ക് ശനിയുടെ അനു​ഗ്രഹമുണ്ടാകും; സമ്പത്ത് വർധിക്കും

ഗ്രഹങ്ങൾ രാശിമാറുമ്പോൾ ഓരോ രാശിയെയും അത് ബാധിക്കുന്നു. ഗ്രഹങ്ങൾ വ്യക്തികളുടെ ജീവിതത്തിൽ ചില സ്വാധീനം ചെലുത്തുന്നുണ്ട്. ശനിയുടെ രാശിമാറ്റം അത്തരത്തിൽ 12 രാശികളെയും സ്വാധീനിക്കും. ഗ്രഹങ്ങളിൽ ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന ​ഗ്രഹമാണ് ശനി. രണ്ടര വർഷത്തോളമാണ് ശനി ഒരു രാശിയിൽ തന്നെ തുടരുന്നത്. 

2023 ജനുവരി മുതൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുകയാണ്. 2025 വരെ കുംഭത്തിൽ തന്നെ തുടരും. ഇതിനുശേഷം ശനി വ്യാഴത്തിന്റെ രാശിയായ മീനം രാശിയിൽ പ്രവേശിക്കും. 2025 വരെയുള്ള കാലയളവിൽ ചില രാശിക്കാരുടെ ഭാഗ്യം തിളങ്ങിയേക്കാം. 2025 വരെ ഏതൊക്കെ രാശികൾക്കാണ് ശനിയുടെ അനു​ഗ്രഹമുണ്ടാകുകയെന്ന് നോക്കാം.

മേടം: മേടം രാശിക്കാരുടെ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് ഇപ്പോൾ ശനി നീങ്ങുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടും. ജോലിയിൽ പുരോഗതിയുണ്ടാകും. പുതിയ ജോലികളിൽ വിജയം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.

ഇടവം: ശനിദേവൻ കുംഭം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ഇടവം രാശിക്കാർക്ക് ജോലികളിൽ വിജയം കൈവരിക്കാൻ സാധിക്കും. പുതിയ ജോലി വാഗ്ദാനങ്ങൾ നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തിൽ മികച്ച സമയമാണിത്.

Also Read: Sun Transit 2023: സൂര്യ സംക്രമണം സൃഷ്ടിക്കും മഹാദരിദ്ര യോ​ഗം; ഈ രാശിക്കാർക്ക് വരും ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞത്

 

ചിങ്ങം: വിവാഹിതരായ ചിങ്ങം രാശിക്കാർക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകും. പണം ലാഭിക്കും. ബിസിനസ്സിൽ വിജയം കൈവരിക്കും. സന്തോഷവും ഭാഗ്യവും സമ്പത്തും വർദ്ധിക്കും.

തുലാം: തുലാം രാശിക്കാർക്ക് കുംഭ രാശിയിലെ ശനിയുടെ സംക്രമണം ശുഭകരമായിരിക്കും. സന്താന സന്തോഷം കൈവരും. തൊഴിൽപരമായും സാമ്പത്തികമായും വളരെ നല്ല സമയമാണിത്. ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. റിയൽ എസ്റ്റേറ്റിൽ നിന്ന് ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News