ശനി ഗ്രഹത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം ഉണ്ടെങ്കിലും, ശനി ഗ്രഹത്തിന്റെ വക്രഗതിക്ക് പ്രാധാന്യം കൂടുതലാണ്. ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിച്ചത്. ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും. 141 ദിവസങ്ങളാണ് ശനി പിന്നോട് സഞ്ചരിക്കുന്നത്. ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് ഏറെ ദോഷങ്ങൾ കൊണ്ട് വരുമ്പോൾ ചില രാശിക്കാർക്ക് ഇത് വളരെ ഗുണകരമായ സമയമാണ്. ഒരാളുടെ കർമ്മങ്ങൾക്ക് അനുസരിച്ച് ഫലങ്ങൾ നൽകുന്ന ഗ്രഹമായി ആണ് ശനി ദേവനെ കണക്കാക്കുന്നത്.
ജ്യോതിഷമനുസരിച്ച് 2022 ഒക്ടോബർ 23 ന് രാവിലെ 09:37 നാണ് ശനി മാറി സഞ്ചരിക്കാൻ ആരംഭിക്കുന്നത്. അന്ന് മുതൽ വീണ്ടും ശനി ദേവൻ നേർ ഗതിയിൽ സഞ്ചരിക്കാൻ ആരംഭിക്കും. കൂടാതെ ശനി ഗ്രഹത്തിനുണ്ടാകുന്ന മാറ്റങ്ങൾ ലോകമെമ്പാടും മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. ഈ കാലയളവിൽ കാലാവസ്ഥ വ്യതിയാനങ്ങളും ഉണ്ടാകാറുണ്ട്. ശനിയുടെ രാശി മാറ്റം മൂലം കടുത്ത വേനലിലും ഇടി മിന്നലോട് കൂടിയ കാലാവസ്ഥ ഉണ്ടാകുമെന്നാണ് വിശ്വാസം. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ശനി ഈ വർഷം മാത്രം 2 തവണ രാശി മാറ്റം നടത്തും.
ഏപ്രിൽ 29 നാണ് ശനി മകര രാശിയിൽ നിന്ന് സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചത്. ജൂലൈ 12 ന് ശനി മകര രാശിയിലേക്ക് മടങ്ങി പോകും. ഈ വർഷം ജൂലൈ 12 മുതൽ 2023 ജനുവരി 17 വരെ ശനി മകര രാശിയിൽ തന്നെ തുടരും. 141 ദിവസങ്ങൾ ശനി വക്രഗതിയിൽ ആയതിനാൽ തന്നെ എല്ലാ രാശിക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
കുംഭം : കുംഭം രാശിയിൽ ജനിച്ചവർ ഈ സമയത്ത് വളരെയധികം സൂക്ഷിക്കണം. ഈ സമയത്ത് ലക്ഷ്യങ്ങളിൽ എത്താനും, വിജയം കൈവരിക്കാനും കഠിന പ്രയത്‌നം നടത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഈ സമയത്ത് കൂടുതൽ ക്ഷമ കാണിക്കണം. വാക്കുതർക്കങ്ങളിൽ ഏർപ്പെടാതെ സൂക്ഷിക്കണം. ബന്ധുക്കളുമായി വളരെ സൗമ്യമായി പെരുമാറണം. അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ചിങ്ങം: ഏറ്റവും കൂടുതൽ ആത്മവിശ്വാസം ഉള്ള രാശിക്കാരായി ആണ് ചിങ്ങം രാശിക്കാരെ കണക്കാക്കുന്നത്. എന്നാൽ ശനിയുടെ വക്രഗതി ഇവരുടെ ആത്മവിശ്വാസത്തെയും ബാധിക്കും. ഈ സമയത്ത് ബിസ്നെസ്സ് ചെയ്യുമ്പോൾ ഈ രാശിക്കാർ വളരെയധികം സൂക്ഷിക്കണം. നഷ്ടം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനും സാധ്യതയുണ്ട്, ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വാക്കുതർക്കങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.
മകരം : ശനി ദേവന്റെ സ്വന്തം രാശിയാണ് കുംഭ രാശി. എന്നിരുന്നാലും ഈ രാശിക്കാർക്ക് ഇപ്പോൾ ഗുണ - ദോഷ സമ്മിശ്ര സമയമാണ്. ഈ സമയം ചെയ്യുന്ന പ്രവർത്തികളിൽ വളരെയധികം ശ്രദ്ധ ചെലുത്തുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...