Shani Nakshatra Transit 2023: വരുന്ന 6 മാസം ഈ രാശിക്കാർക്ക് ലഭിക്കും ശനി കൃപ, ലഭിക്കും ഉന്നത പദവിയും ധനാഭിവൃദ്ധിയും!

Shani Nakshatra Parivartan 2023: ശനിയുടെ സ്ഥാനത്തിനുണ്ടാകുന്ന ചെറിയ മാറ്റം പോലും എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ശനി നക്ഷത്രം മാറിയിരിക്കുകയാണ് ഇതിലൂടെ ഒക്‌ടോബർ 17 വരെ 5 രാശിക്കാർക്ക് ധനം, പദവി, സ്ഥാനമാനങ്ങളും നൽകും.

Written by - Ajitha Kumari | Last Updated : Apr 17, 2023, 01:38 PM IST
  • നീതിയുടെ ദേവനായ ശനി ഏറ്റവും പതുക്കെ നീങ്ങുന്ന ഗ്രഹമാണ്
  • രണ്ടര വർഷം വേണം ശനിയ്ക്ക് രാശി മാറാൻ
  • 30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വരാശിയായ കുംഭ രാശിയിൽ പ്രവേശിച്ചത്
Shani Nakshatra Transit 2023:  വരുന്ന 6 മാസം ഈ രാശിക്കാർക്ക് ലഭിക്കും ശനി കൃപ, ലഭിക്കും ഉന്നത പദവിയും ധനാഭിവൃദ്ധിയും!

Shani Nakshatra Gochar 2023: നീതിയുടെ ദേവനായ ശനി ഏറ്റവും പതുക്കെ നീങ്ങുന്ന ഗ്രഹമാണ്. രണ്ടര വർഷം വേണം ശനിയ്ക്ക് രാശി മാറാൻ.  30 വർഷങ്ങൾക്ക് ശേഷമാണ് ശനി സ്വരാശിയായ കുംഭ രാശിയിൽ പ്രവേശിച്ചത്.  ഇതിനിടെ ശനി നക്ഷത്രം മാറി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിച്ചു. 2023 ഒക്ടോബർ 17 വരെ ശനി ഇവിടെ തുടരും.  വരുന്ന 6 മാസം ശതഭിഷ നക്ഷത്രത്തിൽ നിൽക്കുന്ന ശനി 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. ഇതിൽ ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.  മാർച്ച് 15 നാണ് ശനി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിച്ചത്. ഇത് ഒക്ടോബർ 17 വരെ തുടരും. ശതഭിഷ നക്ഷത്രത്തിൽ ശനി വസിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാരെന്ന് നോക്കാം...

Also Read: Shani Gochar 2023: സ്വന്തം രാശിയിൽ ശനി ശക്തൻ; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം അപ്രതീക്ഷിത ധനനേട്ടവും!

മേടം (Aries): മേട രാശിക്കാർക്ക് അടുത്ത 6 മാസത്തേക്ക് ശനി ശുഭ ഫലങ്ങൾ നൽകും. തൊഴിലിൽ ഉയർച്ച, പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യത, പുതിയ ജോലി, ബിസിനസിൽ ലാഭം, ധനനേട്ടം ഒപ്പം  സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

മിഥുനം (Gemini): ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇക്കൂട്ടർക്ക് ജനുവരിയിൽ തന്നെ കണ്ടക ശനി അവസാനിച്ചതിനാൽ ശനി രാശി മാറുന്നത് ഇവർക്ക് ഏറെ ഗുണം ചെയ്യും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.

Also Read: Rajayoga 2023: മേടത്തിൽ ഈ നക്ഷത്രക്കാർക്ക് രാജയോഗം; ലഭിക്കും അത്ഭുതഫലങ്ങൾ!

ചിങ്ങം (Leo): ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം ചിങ്ങം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലം നൽകും. തൊഴിലിൽ അല്ലെങ്കിൽ ജോലിയിൽ പുരോഗതി, ശമ്പളത്തിൽ വർദ്ധനവ്, ബിസിനസ്സിലെ ഒരു വലിയ ഇടപാട് ലഭിക്കും.   ഉയർന്ന പദവി ലഭിക്കാനും സാധ്യത.

തുലാം (Libra): തുലാം രാശിക്കാർക്ക് ശതഭിഷ നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം ധാരാളം നേട്ടങ്ങൾ കൊണ്ടുവരും. വരുമാനം വർധിച്ചേക്കാം, പഴയ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. അത് നിങ്ങൾക്ക് വലിയ ആശ്വാസം നൽകും.  എല്ലാ കാര്യങ്ങളിലും വിജയവും പുരോഗതിയും ഉണ്ടാകും. 

Also Read: Benefits of Peanut Butter: ഒരു സ്പൂൺ പീനട്ട് ബട്ടറിൽ അടങ്ങിയിട്ടുണ്ട് മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ, അറിയാം ആരോഗ്യ ഗുണങ്ങൾ! 

ധനു (Sagittarius): ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം ധനു രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ബിസിനസ്സിൽ ലാഭം,  കരിയറിൽ സ്ഥാനക്കയറ്റം എന്നിവ ലഭിക്കും.  ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News