Shani Dev: ശനി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാര്‍ക്ക് വരുന്ന 13 മാസം വന്‍ പുരോഗതിയും ഒപ്പം ധനവര്‍ഷവും

Shanin Dev: മകരവും കുംഭവും അവിട്ടം നക്ഷത്രത്തിന് കീഴിലാണ് വരുന്നത്. ശനിയുടെ ഈ മാറ്റം 5 രാശിക്കാർക്ക് വരുന്ന 13 മാസത്തേക്ക് ശുഭഫലങ്ങൾ നൽകും.  

Written by - Ajitha Kumari | Last Updated : Feb 26, 2022, 11:36 AM IST
  • ശനിയുടെ നക്ഷത്ര മാറ്റം
  • ശനി അവിട്ടം നക്ഷത്രത്തിൽ പ്രവേശിച്ചു
  • വരുന്ന 13 മാസക്കാലം 5 രാശിക്കാർ ശുഭഫലം
Shani Dev: ശനി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാര്‍ക്ക് വരുന്ന 13 മാസം വന്‍ പുരോഗതിയും ഒപ്പം ധനവര്‍ഷവും

Shanin Dev: ജ്യോതിഷ പ്രകാരം ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന ശനി രണ്ടര വർഷത്തിനുള്ളിലാണ് രാശിചക്രം മാറുന്നത്. എന്നാൽ ഇതിനിടയിൽ അവയുടെ വേഗത മാറുന്നു, നക്ഷത്രങ്ങൾ മാറുന്നു, മറ്റ് ഗ്രഹങ്ങളുമായി സംയോജനം നടത്തുന്നുമുണ്ട്. അതായത് രാശി മാറാതെ പോലും ശനി ഗ്രഹം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് അര്‍ത്ഥം. 2022 ഫെബ്രുവരി 18 ന് ശനി ഗ്രഹം അതിന്റെ നക്ഷത്രം മാറി അവിട്ട നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇനി വരുന്ന 13 മാസക്കാലം ശനി ഈ രാശിയിൽ തുടരും.  ഇതിന്‍റെ സ്വാധീനം എല്ലാ രാശിയിലും ബാധിക്കുമെങ്കിലും ഈ 5 രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും.

Also Read: Horoscope February 26, 2022: ഇന്ന് ചിങ്ങം രാശിക്കാർക്ക് വെല്ലുവിളികൾ നേരിടേണ്ടിവരും!

മേടം (Aries): 

മേടം രാശിക്കാരുടെ ജീവിതത്തിൽ സ്ഥിരതയുണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ തുടങ്ങും. കരിയറിന് സമയം മികച്ചതായിരിക്കും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം വർദ്ധിക്കും. ഒരു നീണ്ട യാത്ര ഉണ്ടാകാം. വസ്തു വാങ്ങൽ പദ്ധതികൾ യാഥാർത്ഥ്യമാകും.

Also Read: Surya Guru Yuti 2022: 12 വർഷത്തിനുശേഷം കുംഭത്തിൽ സൂര്യ-ഗുരു സംഗമം, ഈ രാശിക്കാര്‍ക്ക് മാർച്ച് 15 വരെ അടിപൊളി നേട്ടം!

ഇടവം (Taurus): 

ഇടവം രാശിക്കാർക്ക് സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഈ സമയം നല്ലതാണ്. ജോലിയിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. വരുമാനം വർദ്ധിക്കും. എവിടെ നിന്നെങ്കിലും പെട്ടെന്ന് ധനലാഭമുണ്ടാകും. യാത്രകൾ ഉണ്ടാകും.

Also Read: Jupiter Transit 2022: വ്യാഴത്തിന്റെ അനുഗ്രഹത്താൽ ഈ 5 രാശിക്കാർക്ക് ലഭിക്കും വമ്പൻ ധനലാഭം

മിഥുനം (Gemini): 

മിഥുന രാശിക്കാർക്ക് ധനലാഭം ലഭിക്കും. കരിയറിന് നല്ല സമയം ആയിരിക്കും. ലാഭകരമായ മാറ്റങ്ങൾ സംഭവിക്കാം. നിങ്ങളുടെയും പിതാവിന്റെയും ആരോഗ്യം ശ്രദ്ധിക്കുക.

Also Read: Customer Alert: ഈ ബാങ്കിന്റെ പഴയ ചെക്ക് ബുക്ക് ഫെബ്രുവരി 28 മുതൽ ഉപയോഗശൂന്യം! 

 

കർക്കടകം (Cancer): 

കർക്കടക രാശിക്കാർക്ക് വിവാഹം നടന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് നല്ല സമയമുണ്ടാകും. നിക്ഷേപത്തിൽ നിന്ന് ലാമുണ്ടാകും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. വിലകൂടിയ സാധനങ്ങൾ വാങ്ങാം.

ധനു (Sagittarius): 

ഈ സമയം ധനു രാശിക്കാർക്ക് എല്ലാ പ്രവൃത്തികളിലും വിജയം നൽകും. പണം സമ്പാദിക്കാനുള്ള ശ്രമങ്ങൾ വേഗത്തിൽ പൂവണിയും.  ധനവര്‍ഷമുണ്ടാകും. നിങ്ങൾക്ക് പുരോഗതിയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News