ശബരിമലയിലെ സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടോ? എങ്കിൽ ദേവസ്വം വകുപ്പിനെ നേരിട്ട് ഇ-മെയിൽ വഴി അറിയിക്കാം

Sabarimala Updates അഭിപ്രായങ്ങള്‍ saranam2022.23@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കാൻ സാധിക്കുന്നതാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു 

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 06:47 PM IST
  • ശബരിമലയിൽ എത്തുന്ന എല്ലാ വിശ്വാസികള്‍ക്കും ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ദര്‍ശനം നടത്തി മടങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • ഇത് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ദിവസവും വിലയിരുത്തുന്നുണ്ട്.
  • അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെടുന്നത് ഉടനടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും.
  • ഈ സൗകര്യം തീര്‍ത്ഥാടകര്‍ നല്ല രീതിയില്‍ വിനിയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു
ശബരിമലയിലെ സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടോ? എങ്കിൽ ദേവസ്വം വകുപ്പിനെ നേരിട്ട് ഇ-മെയിൽ വഴി അറിയിക്കാം

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമലയിൽ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളോ സൗകര്യങ്ങളിൽ അപര്യാപ്തതയോ ഉണ്ടെങ്കിൽ അവ വകുപ്പിന് നേരിട്ട അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തി ദേവസ്വം വകുപ്പ്. അഭിപ്രായങ്ങള്‍ saranam2022.23@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് നല്‍കാവുന്നതാണെന്ന് മന്ത്രി രാധകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലുടെ അറിയിച്ചു. 

ശബരിമലയിൽ എത്തുന്ന എല്ലാ വിശ്വാസികള്‍ക്കും ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ദര്‍ശനം നടത്തി മടങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ദിവസവും വിലയിരുത്തുന്നുണ്ട്. അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെടുന്നത് ഉടനടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. ഈ സൗകര്യം തീര്‍ത്ഥാടകര്‍ നല്ല രീതിയില്‍ വിനിയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ALSO READ : Sabarimala Update: മണ്ഡല-മകരവിളക്ക് കാലത്തിന് തുടക്കംകുറച്ച് ശബരിമല നട തുറന്നു

കൂടാതെ ഇടുക്കി ജില്ലയിൽ ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് പ്രത്യേക കൺട്രോൾ റൂം ഹെൽപ്പ് ഡെസ്ക് സംവിധാനം ആരംഭിച്ചു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുമാണ് ഇടുക്കി ജില്ലാ ഭരണകൂടം വിവിധ സ്ഥലങ്ങളില്‍ 24 മണിക്കൂറും പ്രവത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌കും അരംഭിച്ചത്. ഹെല്‍പ്പ് ഡെസ്‌ക് എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News