Sabarimala Makaravilakku: ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്; ഒരുക്കങ്ങളെല്ലാം പൂർത്തിയായി

Sabarimala Makaravilakku: ശബരിമലയിൽ (Sabarimala Makaravilakku) മകരവിളക്ക് ഇന്ന്. ഉച്ചയ്‌ക്ക് 2.29 നാണ് മകരസംക്രമ മുഹൂർത്തം. സംക്രമ വേളിയിൽ കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ് അഭിഷേകം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 08:54 AM IST
  • ശബരിമലയിൽ മകരവിളക്ക് ഇന്ന്
  • ഉച്ചയ്‌ക്ക് 2.29 നാണ് മകരസംക്രമ മുഹൂർത്തം
  • വൈകുന്നേരം 5:30 ഓടെ പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും
Sabarimala Makaravilakku: ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്; ഒരുക്കങ്ങളെല്ലാം പൂർത്തിയായി

പത്തനംതിട്ട: Sabarimala Makaravilakku: ശബരിമലയിൽ (Sabarimala Makaravilakku) മകരവിളക്ക് ഇന്ന്. ഉച്ചയ്‌ക്ക് 2.29 നാണ് മകരസംക്രമ മുഹൂർത്തം. സംക്രമ വേളിയിൽ കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ് അഭിഷേകം ചെയ്യും. ഇന്ന് വൈകുന്നേരം 5:30 ഓടെ പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും. 

ശേഷം വൈകിട്ട് 6.20ന് സന്നിധാനത്തെത്തുന്ന തിരുവാഭരണം  തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. 6.30നും 6.45നും മദ്ധ്യേയായിരിക്കും ദീപാരാധന (Makaravilakku) തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

Also Read: Sabarimala Updates| ശബരിമലയിൽ നെയ്യഭിഷേകത്തിന് അനുമതി,കൂടുതൽ ഇളവുകൾ ഇങ്ങിനെ

കൊറോണ (Corona Virus) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണയും ശബരിമലയിൽ (Sabarimala) മകരവിളക്ക് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.  എങ്കിലും ഏകദേശം 75000  ത്തോളം തീർത്ഥാടകർ എത്തുമെന്നാണ് ദേവസ്വംബോർഡ് പ്രതീക്ഷിക്കുന്നത്.  

നിയന്ത്രണങ്ങൾ കാരണം ഇത്തവണ പർണശാലകൾ കെട്ടാൻ അനുവാദമില്ലാതിരുന്നെങ്കിലും സന്നിധാനത്തും പമ്പയിലും  പൊന്നമ്പലമേട്ടിലും മകരജ്യോതി ദർശനത്തിനായി അയ്യപ്പഭക്തർ കാത്തിരിക്കുന്നുണ്ട്.

Also Read: Benefits Of Blueberry: ഈ പഴം പ്രമേഹത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും!

രാവിലെ പത്തുമണി മുതൽ നിലയ്ക്കലിൽ നിന്നും പതിനൊന്നര മുതൽ പമ്പയിൽ നിന്നും ഭക്തർക്ക് സന്നിധാനത്തിലേക്ക് പോകാൻ നിയന്ത്രണമുണ്ട്.  കോവിഡിനൊപ്പം ഒമിക്രോൺ (Omicron) വ്യാപനം കൂടിയായപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും അത് ശബരിമലയെ നല്ല രീതിയിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്.    

മകരസംക്രമപൂജ നടക്കുന്നത് ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേയ്‌ക്ക് മാറുന്ന സംക്രമവേളയിലാണ്. സൂര്യൻ രാശി മാറുന്ന ഈ മുഹൂർത്തത്തിലാണ് അയ്യപ്പന് അഭിഷേകം നടത്തുന്നത്. 

Also Read: Viral Video: നടക്കാൻ ഇറങ്ങിയ ആളുടെ പിന്നാലെ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! 

മകര വിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.  ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ വാക്സിൻ രണ്ട് ഡോസ് എടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ കയ്യിൽ കരുത്തണമെന്നത് നിർബന്ധമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News