Ramadan 2023: വ്രതശുദ്ധിയുടെ പുണ്യംതേടി വിശ്വാസികൾ; ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെ സെഹ്റി, ഇഫ്താർ സമയങ്ങൾ അറിയാം

Ramadan 2023 sehri and iftar timing in India: വ്രതശുദ്ധിയുടെ നാളുകളിലൂടെയാണ് വിശ്വാസികൾ റമദാൻ മാസത്തിൽ കടന്നുപോകുന്നത്. വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള നാളുകളായാണ് വിശ്വാസികൾ റമദാൻ മാസത്തെ കാണുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 10:10 AM IST
  • ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിൽ വിശ്വാസികൾ പങ്കാളികളാകുന്നു
  • ഭക്ഷണവും വെള്ളവും ഒഴിവാക്കിക്കൊണ്ട് മുസ്ലീം മതവിശ്വാസികൾ ഉപവാസം ആചരിക്കുന്നു
  • റോസ ആചരിക്കുന്ന എല്ലാ മുസ്ലീങ്ങളും പ്രഭാതത്തിന് മുമ്പ് കഴിക്കുന്ന സെഹ്രി ഭക്ഷണത്തോടെയാണ് ഉപവാസം ആരംഭിക്കുന്നത്
  • വൈകുന്നേരത്തെ ഭക്ഷണം, അല്ലെങ്കിൽ ഇഫ്താർ, കഴിച്ച് നോമ്പ് മുറിക്കുന്നു
Ramadan 2023: വ്രതശുദ്ധിയുടെ പുണ്യംതേടി വിശ്വാസികൾ; ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെ സെഹ്റി, ഇഫ്താർ സമയങ്ങൾ അറിയാം

ഇസ്ലാമിക വിശ്വാസപ്രകാരം, ഭക്തിനിർഭരമായ മാസമാണ് റമദാൻ. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ റമദാൻ ആഘോഷിക്കുന്നു. ഈ വർഷത്തെ വിശുദ്ധ മാസം മാർച്ച് 22 ന് ആരംഭിച്ച് ഏപ്രിൽ 21 ന് അവസാനിക്കും. ഈദുൽ ഫിത്തർ ഏപ്രിൽ 21 അല്ലെങ്കിൽ ഏപ്രിൽ 22 ന് ആഘോഷിക്കും. വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള നാളുകളായാണ് വിശ്വാസികൾ റമദാൻ മാസത്തെ കാണുന്നത്. വ്രതശുദ്ധിയുടെ നാളുകളിലൂടെയാണ് വിശ്വാസികൾ റമദാൻ മാസത്തിൽ കടന്നുപോകുന്നത്. 

ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിൽ വിശ്വാസികൾ പങ്കാളികളാകുന്നു. ഭക്ഷണവും വെള്ളവും ഒഴിവാക്കിക്കൊണ്ട് മുസ്ലീം മതവിശ്വാസികൾ ഉപവാസം ആചരിക്കുന്നു. റോസ ആചരിക്കുന്ന എല്ലാ മുസ്ലീങ്ങളും പ്രഭാതത്തിന് മുമ്പ് കഴിക്കുന്ന സെഹ്രി ഭക്ഷണത്തോടെയാണ് ഉപവാസം ആരംഭിക്കുന്നത്. വൈകുന്നേരത്തെ ഭക്ഷണം, അല്ലെങ്കിൽ ഇഫ്താർ, കഴിച്ച് നോമ്പ് മുറിക്കുന്നു. സൂര്യൻ അസ്തമിച്ചതിന് ശേഷമാണ് അത്താഴം കഴിക്കുക.

ALSO READ: Ramadan 2023 : റമദാൻ 2023; ഈ വർഷം വിവിധ രാജ്യങ്ങളിൽ റംസാൻ ആഘോഷിക്കുന്നത് എപ്പോൾ?

റമദാൻ മാസത്തിൽ മുസ്ലീങ്ങൾ സക്കാത്ത് (സംഭാവനകൾ) നൽകുന്നു. പെരുന്നാളിന് ആഘോഷങ്ങൾ തുടങ്ങുന്നതിന് മുമ്പ് സക്കാത്ത് നൽകണമെന്നാണ് വിശ്വസിക്കുന്നത്. ‌ഇതുകൂടാതെ, മുസ്ലീങ്ങൾ പ്രാർഥനകളിൽ ഏർപ്പെടുകയും വിശുദ്ധ ഖുർആൻ വായിക്കുകയും ചെയ്യുന്നു. അവർ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇഫ്താറും സെഹ്‌റിയും പങ്കുവയ്ക്കുന്നു. 

സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സമയം എല്ലാ ദിവസവും മാറുന്നു. അതിനാൽ, സെഹ്‌റിയുടെയും ഇഫ്താറിന്റെയും സമയം അറിയേണ്ടത് പ്രധാനമാണ്. മാർച്ച് 24, 25 തിയതികളിലെ ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെ സെഹ്‌റിയുടെയും ഇഫ്താറിന്റെയും സമയം അറിയാം.

ALSO READ: Ramadan 2023: റമദാൻ മാസത്തിൽ വിശ്വാസികൾ വ്രതമനുഷഠിക്കുന്നത് എന്തിന്... റമദാനിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
 
ശ്രീനഗർ
സെഹ്‌റി: 5:07 AM
ഇഫ്താർ: 6:45 PM
 
മുംബൈ
സെഹ്‌റി: 5:27 AM
ഇഫ്താർ: 6:51 PM
 
പട്ന
സെഹ്‌റി: 04:37 am
ഇഫ്താർ: 06:02 pm
 
ഡൽഹി  
സെഹ്‌റി: 5:03 AM
ഇഫ്താർ: 6:35 PM
 
നോയിഡ 
സെഹ്‌റി: 5:04 AM
ഇഫ്താർ: 6:35 PM
 
കൊൽക്കത്ത
സെഹ്‌റി: 4:23 AM
ഇഫ്താർ: 5:50 PM
 
അജ്മീർ
സെഹ്‌റി: 5:15 AM
ഇഫ്താർ: 6:45 PM
 
പ്രയാഗ്രാജ്
സെഹ്‌റി: 4:47 AM
ഇഫ്താർ: 6:16 PM
 
മീററ്റ്
സെഹ്‌റി: 5:00 AM
ഇഫ്താർ: 6:33 PM
 
ലഖ്‌നൗ
സെഹ്‌റി: 04:52 am
ഇഫ്താർ: 06:19 pm
 
ആഗ്ര
സെഹ്‌റി: 5:01 AM
ഇഫ്താർ: 6:31 PM
 
അഹമ്മദാബാദ്
സെഹ്‌റി: 5:25 AM
ഇഫ്താർ: 6:53 PM
 
മാൾവ
സെഹ്‌റി: 5:06 AM
ഇഫ്താർ: 6:21 PM
 
ഹൈദരാബാദ്
സെഹ്‌റി: 5:05 AM
ഇഫ്താർ: 6:29 PM
 
അലിഗഡ്
സെഹ്‌റി: 5:00 AM
ഇഫ്താർ: 6:31 PM
 
ചന്ദ്രനെ ദർശിക്കുന്നതിന് അനുസരിച്ച്, ഓരോ രാജ്യവും ഏപ്രിൽ 21 അല്ലെങ്കിൽ ഏപ്രിൽ 22 ന് ഈദുൽ ഫിത്തർ ആഘോഷിക്കും.
 
റമദാൻ ആരംഭം: മാർച്ച് 22, ബുധനാഴ്ച
റമദാൻ അവസാനിക്കുന്നത്: ഏപ്രിൽ 21, വെള്ളിയാഴ്ച
ലൈലത്തുൽ ഖദ്ർ: ഏപ്രിൽ 17, തിങ്കൾ
ഈദുൽ ഫിത്തർ ആരംഭം: ഏപ്രിൽ 22, ശനിയാഴ്ച

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News