Ramadan 2023: സംസ്ഥാനത്ത് റമദാൻ വ്രതം മാർച്ച് 23ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റിയും കേരള ജംഇയ്യത്തുൽ ഉലമയും അറിയിച്ചു.
മാർച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും ശഅ്ബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.
Also Read: Nowruz 2023: നൗറുസ്, പൂക്കള്‍കൊണ്ട് വസന്തകാലത്തെ വരവേല്‍ക്കാന്‍ ഡൂഡിലുമായി ഗൂഗിള്‍
റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനിയും അറിയിച്ചു.
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മാസമാണ് വിശുദ്ധ റമദാന്‍. ഇന്ത്യയില്‍ 2023 മാര്‍ച്ച് 22 ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച് 2023 ഏപ്രില്‍ 21 അല്ലങ്കില്‍ 22 തിയതികളില്‍ ചന്ദ്ര പിറവിയോടെ അവസാനിക്കും.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാന്‍, ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്‍റെയും ആത്മീയ ഒരുക്കത്തിന്‍റെയും ഒരു മാസമായി ആചരിക്കുന്നു.
റമദാന്‍ നോമ്പിന് ഇസ്ലാം മതത്തില്‍ ഏറെ പ്രാധാന്യം ഉണ്ട്. ഇസ്ലാമിക മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാന്‍ നോമ്പ്. ഇസ്ലാമിന്‍റെ അഞ്ച് പ്രധാന കാര്യങ്ങളില്‍ ഒന്നാണ് റമദാന്‍ നോമ്പ്.
റമദാന്‍ മാസം മുഴുവന്‍, ഇസ്ലാം വിശ്വാസികള്‍ നോമ്പില്‍ പങ്കെടുക്കുന്നു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ശാരീരികവും മാനസികവുമായ ഏതെങ്കിലും അസ്വാസ്ഥ്യമുള്ളവര്‍ എന്നിവര്‍ക്ക് റമദാന്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കാം. യാത്ര ചെയ്യുന്നവര്‍ക്കും കഠിനാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കും ചില ദിവസങ്ങള്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ആ നഷ്ടപ്പെട്ട ദിവസങ്ങള്‍ പിന്നീട് നോമ്പെടുത്ത് നികത്താനും കഴിയും.
കുട്ടികള്‍ക്ക് ഉപവാസം നിര്‍ബന്ധമല്ല. അതുപോലെ റമദാന്‍ നോമ്പ് എടുക്കുന്നത് ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണെങ്കില്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കാം.
വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന്‍ മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍, റമദാന്‍ ആത്മീയതയുടേയും സ്വയം മെച്ചപ്പെടുത്തലിന്‍റെയും ഭക്തിയുടെയും ആരാധനയുടെയും സമയമാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...