Rahu Gochar 2022: രാഹുവിന്റെ സംക്രമം ഈ 3 രാശിക്കാരുടെ 'ഭാഗ്യം' പ്രകാശിക്കും!

Rahu Gochar 2022: ജ്യോതിഷത്തിൽ അശുഭകരമായ ഫലങ്ങൾ നൽകുന്ന ഗ്രഹമായിട്ടാണ് രാഹുവിനെ പൊതുവെ കണക്കാക്കുന്നത്.  എന്നാൽ രാഹുവിന്റെ ശുഭസ്ഥാനം നിങ്ങളുടെ ഭാഗ്യത്തെ പ്രകാശിപ്പിക്കുന്നു. മാർച്ച് 17ന് ശേഷം ഈ 3 രാശിക്കാരുടെ കാര്യത്തിലും ഇപ്രകാരം സംഭവിക്കും.

Written by - Ajitha Kumari | Last Updated : Mar 13, 2022, 06:11 PM IST
  • മാർച്ച് 17-ന് രാഹു രാശി മാറും
  • മേടരാശിയിൽ പ്രവേശിക്കും
  • 3 രാശിക്കാർക്ക് രാഹു സംക്രമം വളരെ ശുഭകരമാണ്
Rahu Gochar 2022: രാഹുവിന്റെ സംക്രമം ഈ 3 രാശിക്കാരുടെ 'ഭാഗ്യം' പ്രകാശിക്കും!

Rahu Gochar 2022: ജ്യോതിഷ പ്രകാരം നിഴൽ ഗ്രഹമായി കണക്കാക്കുന്ന രാഹു രാശി മാറ്റാൻ പോകുകയാണ്. 18 മാസത്തിനു ശേഷം 2022 മാർച്ച് 17-ന് രാഹു രാശി മാറി മേടരാശിയിൽ പ്രവേശിക്കും. വിദേശയാത്രകൾ, പകർച്ചവ്യാധികൾ, രാഷ്ട്രീയം, യാത്രകൾ മുതലായവയ്ക്ക് കാരണമായ ഗ്രഹമാണ് രാഹു. രാഹുവിന്റെ ഈ സംക്രമണം എല്ലാ 12 രാശികളുടേയും ജീവിതത്തെ ബാധിക്കും. ചില രാശിക്കാർക്ക് ഈ മാറ്റം ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ ഈ രാഹു സംക്രമം 3 രാശിക്കാർക്ക് വൻ നേട്ടങ്ങളാണ് കൊണ്ടുവരുന്നത്.

Also Read: Surya Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം 3 ദിവസത്തിനുള്ളിൽ സൂര്യനെ പോലെ തിളങ്ങും!

ഈ രാശിക്കാരുടെ ഭാഗ്യം രാഹു പ്രകാശിപ്പിക്കും

മിഥുനം (Gemini): 

രാഹുവിന്റെ ഈ സംക്രമം മിഥുനം രാശിയുടെ പതിനൊന്നാം ഭാവത്തിൽ അതായത് വരുമാനത്തിന്റെ ഭവനത്തിൽ ആണ് നടക്കുന്നത്.  അതുകൊണ്ടുതന്നെ ഈ സംക്രമം മിഥുന രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഇവർക്ക് ഒന്നിലധികം വഴികളിലൂടെ പണം ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കും. വ്യവസായികൾക്ക് വലിയ ലാഭമുണ്ടാകും. നിക്ഷേപവും വലിയ ലാഭം നൽകും.

Also Read: Guru Uday: വ്യാഴത്തിന്റെ ഉദയം ഈ 3 രാശിക്കാരുടെ തലവര മാറ്റും!

കർക്കടകം (Cancer): 

കർക്കടകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് രാഹു സംക്രമിക്കാൻ പോകുന്നത്. അതിനാൽ മാർച്ച് 17 ന് ശേഷം ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഒപ്പം ഇവർക്ക് വിദേശത്ത് പോകാനുള്ള അവസരവും ലഭിക്കും. ഇതുവരെ മുടങ്ങിക്കിടന്നിരുന്ന ജോലികൾ രാഹു സംക്രമത്തിനു ശേഷം മാറാൻ തുടങ്ങും. വ്യവസായികൾക്കും ഏറെ പ്രയോജനം ലഭിക്കും.

Also Read: Surya Rashi Parivartan: 2 ദിവസം കഴിഞ്ഞാൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

മീനം  (Pisces):  

സംസാരത്തിന്റെയും ധനത്തിന്റെയും പാവനമായ മീനരാശിയുടെ രണ്ടാം ഭാവത്തിലാണ് രാഹു സംക്രമം. അതായത് രാഹു രാശി മാറുന്നതോടെ മീനം രാശിക്കാർക്ക് വമ്പിച്ച ധനലാഭമുണ്ടാകും. അവരുടെ വരുമാനം വർദ്ധിക്കും, പെട്ടെന്ന് വിചാരിക്കാതിരുന്നിടത്തുനിന്നും ധനം ലഭിക്കും. ഇതുകൂടാതെ സംസാരത്തിന്റെ അടിസ്ഥാനത്തിൽ വലിയ കാര്യങ്ങളും എളുപ്പത്തിൽ നടക്കും. ഈ സമയം കരിയറിനും ഗുണം ചെയ്യും. എല്ലാവരുടേയും പ്രശംസയും ബഹുമാനവും ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News