Transit of Rahu in Bharani Nakshatra 2022: ഏപ്രിൽ 29 ന് രാഹു രാശി സംക്രമണം നടത്തിയിരുന്നു. അതായത് രാഹു 18 വർഷവും 7 മാസവും തികഞ്ഞ ശേഷം 2022 ഏപ്രിൽ 12 ന് മേടം രാശിയിൽ പ്രവേശിച്ചു. ശേഷം ജൂൺ 14 ആയ ഇന്നലെ രാഹു നക്ഷത്രം മാറിയിരിക്കുകയാണ്. ഇത് അടുത്ത 8 മാസത്തേക്ക് ഇവിടെ തുടരും. ഭരണി നക്ഷത്രത്തിന്റെ അധിപൻ ശുക്രനാണ് അത് രാഹുവിന്റെ സുഹൃത്ത് ഗ്രഹവുമാണ്. ഇതുകൂടാതെ രാഹുവും ശുക്രനും ഈ സമയത്ത് മേടം രാശിയിലും കൂടിച്ചേരുന്നു. ജ്യോതിഷ പ്രകാരം രാഹുവും ശുക്രനും ചേർന്നുള്ള ഈ കോമ്പിനേഷൻ ശുഭകരമാണെങ്കിലും ചില രാശിക്കാർക്ക് ഇത് പ്രതികൂല ഫലമുണ്ടാക്കും. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നോക്കാം...
Also Read: Rahu Gochar 2022: ഈ 3 രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറിമറിയും!
ചിങ്ങം (Leo): ഭരണി നക്ഷത്രത്തിലെ രാഹുവിന്റെ പ്രവേശനം ചിങ്ങം രാശിക്കാർക്ക് അശുഭകരം. ഇവർക്ക് കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ട്രാൻസ്ഫർ ഉണ്ടാകാം. അനാവശ്യമായ യാത്ര പോകേണ്ടി വന്നേക്കാം. പിതാവുമായി തർക്കമോ അകൽച്ചയോ ഉണ്ടാകാം.
കന്നി (Virgo): രാഹുവിന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് അനുകൂലമല്ല. ഇവർക്ക് ചില അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ധനനഷ്ടം ഉണ്ടാകാം. കരിയറിൽ പ്രശ്നങ്ങൾ ഉണ്ടാകാം. വീട്ടിലുള്ളവരുടെ സഹകരണം ഉണ്ടാകില്ല. തർക്കങ്ങൾ ഉണ്ടാകാം. ഈ സമയം ക്ഷമയോടെയും സംയമനത്തോടെയും ഇരിക്കുക.
മകരം (Capricorn): രാഹുവിന്റെ സ്ഥാനമാറ്റം മകരം രാശിക്കാരുടെ ജീവിതത്തിൽ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കും. ജീവിതത്തിന്റെ വിവിധ തലങ്ങളിൽ ഇവർക്ക് സംഘർഷം നേരിടേണ്ടി വന്നേക്കാം. ജോലിയിൽ ബുദ്ധിമുട്ട് വന്നേക്കാം. ജോലിസ്ഥലത്ത് പ്രശ്‌നങ്ങളും സമ്മർദങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
മീനം (Pisces): മീനം രാശിക്കാർക്ക് രാഹുവിന്റെ നക്ഷത്ര മാറ്റം സാമ്പത്തിക വീക്ഷണത്തിൽ നല്ലതാണെങ്കിലും വ്യക്തിപരമായ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകാം. പെട്ടെന്ന് ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...