Shiva Puja: സന്താനലബ്ധിയ്ക്ക് ഭഗവാന്‍ ശിവനെ പ്രസാദിപ്പിക്കാം

Shiva Puja:  നിങ്ങൾക്ക് സന്താനലബ്ധിയും ഐശ്വര്യവും ഉൾപ്പെടെ മറ്റെന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ, തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതോടൊപ്പം, ശിവലിംഗത്തിൽ ചില പ്രത്യേക പഴങ്ങൾ സമർപ്പിക്കുന്നത്  നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 11:12 AM IST
  • നിങ്ങൾക്ക് സന്താനലബ്ധിയും ഐശ്വര്യവും ഉൾപ്പെടെ മറ്റെന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ, തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതോടൊപ്പം, ശിവലിംഗത്തിൽ ചില പ്രത്യേക പഴങ്ങൾ സമർപ്പിക്കുന്നത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.
Shiva Puja: സന്താനലബ്ധിയ്ക്ക് ഭഗവാന്‍ ശിവനെ പ്രസാദിപ്പിക്കാം

Shiva Puja: ദേവന്മാരുടെ ദേവനായ മഹാ ശിവനെ പ്രസാദിപ്പിച്ചാൽ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നും അവർക്ക് ജീവിതത്തിൽ ഒരിക്കലും ദുഃഖം നേരിടേണ്ടി വരില്ലെന്നുമാണ് വിശ്വാസം. തിങ്കളാഴ്ച്ചയാണ് ഭഗവാന്‍ ശിവനെ പ്രത്യേകമായി ആരാധിക്കുന്ന ദിവസം. 

ഹൈന്ദവ വിശ്വാസമനുസരിച്ച് തിങ്കളാഴ്ച ഭഗവാന്‍ ശിവനെ ആചാരാനുഷ്ഠാനങ്ങളോടെ ആരാധിക്കുന്നത് നിങ്ങുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കും. തിങ്കളാഴ്ച  ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോള്‍  ഈ പ്രത്യേക പഴങ്ങള്‍ സമര്‍പ്പിക്കുന്നത് ഉത്തമമാണ്.  കൂടാതെ, സന്താനലബ്ധിയ്ക്കായി കാത്തിരിയ്ക്കുന്നവര്‍ പ്രത്യേകം ശിവനെ ആരാധിക്കുന്നത് ഫലം നല്‍കും.    

Also Read:  Safala Ekadashi 2022: ഇന്ന് സഫല ഏകാദശി; സങ്കട മോചനത്തിനും ആഗ്രഹ സാഫല്യത്തിനും ഈ വ്രതം എടുക്കുന്നത് ഉത്തമം
 .
മതഗ്രന്ഥങ്ങൾ അനുസരിച്ച്, തിങ്കളാഴ്ച ദൈവങ്ങളുടെ ദൈവമായ മഹാദേവന് സമർപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് സന്താനലബ്ധിയും ഐശ്വര്യവും ഉൾപ്പെടെ മറ്റെന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ, തിങ്കളാഴ്ച ശിവനെ ആരാധിക്കുന്നതോടൊപ്പം, ശിവലിംഗത്തിൽ ചില പ്രത്യേക പഴങ്ങൾ സമർപ്പിക്കുന്നത്  നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.

Also Read:  Tips for wealth: സമ്പത്ത് നേടാം, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും, ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയ്ക്കായി തിങ്കളാഴ്ച ഈ പ്രത്യേക കാര്യങ്ങള്‍ ചെയ്യാം.  

ശിവപുരാണമനുസരിച്ച്, ദീർഘനാളായി ഒരു കുഞ്ഞിനെ ലഭിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾ  തിങ്കളാഴ്ച ദിവസം ശിവലിംഗത്തിൽ ഉമ്മത്തിന്‍റെ  ഫലം സമർപ്പിക്കണം. ഉമ്മത്തിന്‍റെ  ഫലം സമര്‍പ്പിക്കുന്നതുവഴി സന്താന സുഖം മാത്രമല്ല, ജീവിതത്തിൽ വരാനിരിക്കുന്ന പല ദുഖങ്ങളും വഴിമാറും.

ഇതുകൂടാതെ,  ഭഗവാന്‍ ശിവന്  പ്രിയപ്പെട്ട ഒന്നാണ്  രുദ്രാക്ഷം. തിങ്കളാഴ്ച ദിവസം ഭഗവാന്‍ ശിവന് രുദ്രാക്ഷം സമർപ്പിക്കുന്നതിലൂടെ ഭഗവാന്‍ അദ്ദേഹം സന്തോഷവാനാകുമെന്ന് മാത്രമല്ല, ആ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

മതവിശ്വാസമനുസരിച്ച്, പരമശിവന് ബേര്‍ ആപ്പിള്‍ വളരെ പ്രിയപ്പെട്ടതാണ്, അതിനാൽ, തിങ്കളാഴ്ച ദിവസം ഈ പഴം ഭഗവാന്‍ ശിവന് സമര്‍പ്പിക്കുന്നത്, നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിയ്ക്കാന്‍ സഹായിയ്ക്കും. 

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും, ആളുകള്‍ കൂവളത്തിന്‍റെ ജ്യൂസ് കുടിക്കാറുണ്ട്, എന്നാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ, ഭഗവാന്‍ ശിവന്  കൂവളത്തിന്‍റെ ഇലയും പഴങ്ങളും ഏറെ പ്രിയമാണ് എന്നത്. തിങ്കളാഴ്ച ദിവസം കൂവളത്തിന്‍റെ ഇലയും കായയും ഭഗവാന്‍ ശിവനെ സമര്‍പ്പിക്കുന്നത്  ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകാന്‍ സഹായിയ്ക്കും. 

 
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News