Don't Dos after Sunset: പുരാണ ഗ്രന്ഥങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷം ചില ജോലികള്‍ ചെയ്യുന്നത് നിരോധിച്ചിരിയ്ക്കുന്നു. സൂര്യാസ്തമയത്തിന് ശേഷം ഈ ജോലികള്‍ ചെയ്യുന്നത് വലിയ ദോഷമായി ഭവിക്കുകയും സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുകയും ചെയ്യും.
Also Read: Lunar Eclipse 2023: വര്‍ഷത്തിലെ രണ്ടാം ചന്ദ്രഗ്രഹണം, ഈ രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!! ഒക്ടോബർ 28 മുതൽ ശുഭകാലം
സൂര്യാസ്തമയത്തിന് ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതെല്ലാമാണ് എന്ന് നോക്കാം...
സൂര്യാസ്തമയത്തിനു ശേഷം ശവസംസ്കാരം നടത്തരുത്
ഗരുഡപുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം അന്ത്യകർമങ്ങൾ നടത്തുന്നത് നിഷിദ്ധമാണ്. സൂര്യാസ്തമയത്തിനു ശേഷം ഒരാളുടെ അന്ത്യകർമങ്ങൾ നടത്തിയാല്‍, ആ ആത്മാവിന് പരലോകത്ത് കഷ്ടപ്പെടേണ്ടിവരും. കൂടാതെ, അടുത്ത ജന്മത്തിൽ, ഭിന്നശേഷിയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ, സൂര്യാസ്തമയത്തിനുശേഷം ശവസംസ്കാരം നടത്തുവാന്‍ പാടില്ല.
സൂര്യാസ്തമയത്തിനു ശേഷം മുടി, താടി, നഖം മുറിയ്ക്കുന്നത് നല്ലതല്ല
പുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം നഖം വെട്ടുകയോ, മുടി വെട്ടുകയോ, മുടി വെട്ടിയ്ക്കുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് കടബാധ്യത കൂട്ടുമെന്നാണ് വിശ്വാസം.
സൂര്യാസ്തമയത്തിനു ശേഷം ചെടി നനയ്ക്കുകയോ ഇലകൾ പറിക്കുകയോചെയ്യാന്‍ പാടില്ല
പുരണമനുസരിച്ച് മരങ്ങൾക്കും ചെടികൾക്കും വെള്ളം നനയ്ക്കുന്നതും മരങ്ങളിലും ചെടികളിലും തൊടുന്നതും അവയുടെ ഇല പറിയ്ക്കുന്നതും സൂര്യാസ്തമയത്തിനു ശേഷം നിഷിദ്ധമാണ്. കാരണം, സൂര്യാസ്തമയത്തിന് ശേഷം മരങ്ങളും ചെടികളും ഉറങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, സൂര്യാസ്തമയത്തിനു ശേഷം തുളസി ചെടി തൊടാൻപോലും പാടില്ല.
സൂര്യാസ്തമയത്തിനുശേഷം കുളിയ്ക്കുന്നത് ശുഭമല്ല
ചിലർ രണ്ടു നേരം കുളിക്കും. സൂര്യോദയത്തിനു ശേഷവും സൂര്യാസ്തമയത്തിനു ശേഷവും. സൂര്യാസ്തമയത്തിനു ശേഷം കുളിച്ചാൽ പിന്നെ നെറ്റിയിൽ ചന്ദനം പുരട്ടരുതെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. കൂടാതെ, സൂര്യാസ്തമയത്തിനു ശേഷം കുളിക്കുന്നത് ജീവിതത്തിൽ ദൗര്‍ഭാഗ്യം കൊണ്ടുവരും.
സുര്യാസ്തമയത്തിനു ശേഷം തൈര് കഴിയ്ക്കരുത്
സൂര്യാസ്തമയത്തിനു ശേഷം തൈര് കഴിയ്ക്കാന്‍ പാടില്ല. വാസ്തവത്തിൽ, സൂര്യാസ്തമയത്തിന് ശേഷം തൈര് കഴിക്കുന്നത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.