Budhaditya/Neechbhang Rajyog 2024: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നും സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നുമാണ് പറയുന്നത്. ഈ രണ്ട് ഗ്രഹങ്ങളുടെ ചലനം മാറുമ്പോഴെല്ലാം ശുഭ യോഗങ്ങളും അതുപോലെ രാജയോഗവും ഉണ്ടാകാറുണ്ട്. അടുത്തിടെ ബുദ്ധി, യുക്തി, വിദ്യാഭ്യാസം, ആശയവിനിമയ വൈദഗ്ദ്ധ്യം എന്നിവയുടെ ഘടകമായ ബുധൻ മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ നിലവിൽ അതായത് മാർച്ച് 14 ന് സൂര്യനും മീന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധൻ്റെയും സൂര്യൻ്റെയും കൂടിച്ചേരലിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. 1 വർഷത്തിനു ശേഷം ഇതാദ്യമായാണ് വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് രാജയോഗം സൃഷ്ടിക്കുന്നത്. ഇതിൻ്റെ ഫലം മാർച്ച് 25 വരെ നീണ്ടുനിൽക്കും. ബുധൻ്റെ ഏറ്റവും നീച രാശിയാണ് മീനം. അതിനാൽ ബുധന്റെ ഉദയത്തോടെ നീചഭംഗ രാജയോഗവും രൂപപ്പെട്ടിട്ടുണ്ട്. അതിൻ്റെ ഫലം മാർച്ച് 26 വരെ നീണ്ടുനിൽക്കും. മീനരാശിയിൽ രൂപപ്പെട്ട ഈ 2 രാജയോഗം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...
മീനം (Pisces): ബുധ-സൂര്യ സംയോജനത്തിലൂടെ സൃഷ്‌ടിച്ച ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്ക് അടിപൊളി ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരമുകും, ഈ കാലയളവിൽ നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതികൾ വിജയിക്കും, സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, വിവാഹിതർക്ക് നല്ല ദാമ്പത്യ ജീവിതം ഉണ്ടാകും, ജോലിയിൽ വിജയം, ഭാഗ്യം കൂടെയുണ്ടാകും, കരിയറിൻ്റെ കാര്യത്തിൽ നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.
തുലാം (Libra): ബുധാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഇത് വീട്, ഭൂമി, വസ്തു എന്നിവയിൽ നിക്ഷേപിക്കാൻ നല്ല അവസരങ്ങൾ നൽകും. ഉദ്യോഗത്തിൽ പുരോഗതിക്ക് അവസരമുണ്ടാകും. പണം സമ്പാദിക്കാൻ ധാരാളം പുതിയ അവസരങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം.സാമ്പത്തിക സ്ഥിതി ശക്തമാകും. നീചഭംഗ രാജയോഗത്താൽ ഭാഗ്യത്തിന്റെ പിന്തുണ പൂർണ്ണമായിട്ടുണ്ടാകും. ഇതോടൊപ്പം വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും നേട്ടം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും വിജയം കൈവരിക്കാൻ കഴിയും. സോഷ്യൽ മീഡിയയിലും ഓൺലൈനിലും ബന്ധപ്പെടുന്നതിലൂടെ ആളുകൾക്ക് ഇത് നല്ല സമയമായിരിക്കും.
Also Read: ശനികൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് അപൂർവ്വ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
ഇടവം (Taurus): ബുധ-സൂര്യ യുതിയിലൂടെ സൃഷ്ടിച്ചിരിക്കുന്ന ബുധാദിത്യ രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. കരിയറിൽ വിജയം, ബിസിനസ്സിലും ജോലിയിലും സാമ്പത്തിക നേട്ടം, ജോലിക്കാർക്ക് ശമ്പള വർദ്ധന, പ്രമോഷൻ എന്നിവയുടെ ആനുകൂല്യം ഉണ്ടാകും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാണ് സാധ്യത, വരുമാനത്തിനുള്ള പുതിയ സ്രോതസ്സുകൾ തെളിയു,. നിക്ഷേപത്തിൽ നിന്ന് ലാഭത്തിന് സാധ്യത, സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ഉണ്ടായേക്കാം. ഇക്കാലയളവിൽ ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നല്ല ലാഭം ഉണ്ടാകും. ബിസിനസുകാർക്ക് ഒരു വലിയ ബിസിനസ് കരാർ ഒപ്പിടാൻ കഴിയും.
കർക്കടകം (Cancer): മീന രാശിയിലെ ബുദ്ധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ജോലിക്ക് സമയം അനുകൂലമായിരിക്കും, സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനയുടെ ഗുണവും ലഭിക്കും, ബിസിനസ്സിൽ സാമ്പത്തിക നേട്ടം ഉണ്ടാകും അത് നിഗ്നളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, നീചഭംഗ യോഗത്തിൽ നിന്ന് ഇവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഓഹരി വിപണിയിൽ നിന്നും ലാഭം ലഭിക്കും. വിദേശത്ത് ചേർന്ന് പുതിയ ബിസിനസ് തുടങ്ങുന്നതിൽ വിജയം നേടാണ് കഴിയും. സിനിമ, മോഡലിംഗ്, സോഷ്യൽ മീഡിയ തുടങ്ങിയ മേഖലകളിലുള്ളവർക്ക് നല്ല സമയം.
Also Read: കേതുവിന്റെ വിപരീത ചലനം 2025 വരെ ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!
മകരം (Capricorn): ബുധാദിത്യ രാജയോഗത്താൽ തടസങ്ങൾ നീങ്ങി വിജയം കൈവരിക്കും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, പുതിയ ലാഭ സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിയിൽ വിജയം കൈവരിക്കും, നീചഭംഗ രാജയോഗം മൂലം ഭാഗ്യം തെളിയും, ഉദ്യോഗാർത്ഥികൾക്ക് ഇൻക്രിമെൻ്റ്, പ്രൊമോഷൻ എന്നിവയുടെ ആനുകൂല്യം ലഭിക്കും, അവിവാഹിതരുടെ വിവാഹം നടക്കും. സന്താന സന്തോഷം ലഭിക്കും. ബിസിനസിന് നിരവധി പുതിയ അവസരങ്ങൾ തെളിയും, നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം ലഭിച്ചേക്കും, വിദേശയാത്ര എന്ന സ്വപ്നവും സഫലമാകും, പങ്കാളിത്ത ബിസിനസിൽ ലാഭമുണ്ടാകാം.
ജാതകത്തിൽ എപ്പോഴാണ് ബുധാദിത്യവും നീചഭംഗ് രാജയോഗവും ഉണ്ടാകുന്നത്
വേദ ജ്യോതിഷ പ്രകാരം ആദിത്യൻ എന്നാൽ സൂര്യൻ സൂര്യനും ബുധനും ജാതകത്തിൽ ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ബുധാദിത്യയോഗം ജാതകത്തിൽ ഉള്ള ഭവനത്തെ ശക്തിപ്പെടുത്തുന്നു. ജാതകത്തിൽ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോൾ പ്രത്യേക ഫലങ്ങൾ ലഭിക്കും. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോൾ അയാൾക്ക് സമ്പത്തും സുഖവും മഹത്വവും ബഹുമാനവും ലഭിക്കും. ജ്യോതിഷ പ്രകാരം ഒരു ജാതകത്തിൽ ബലഹീനമായ ഗ്രഹം ഉയർച്ചയുള്ള ഗ്രഹവുമായി നിൽക്കുകയാണെങ്കിൽ ജാതകത്തിൽ നീചഭംഗ രാജയോഗം ഉണ്ടാക്കും. നിലവിൽ ബുധൻ തന്റെ നീച രാശിയായ മീനത്തിലെത്തുകയും അവിടെവച്ചു സൂര്യനുമായി കൂടിച്ചേരുന്നതിലൂടെ നീചഭംഗ രാജയോഗം രൂപപ്പെടുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.