Navratri Vrat Rules: നവരാത്രി ഉത്സവം തുടങ്ങുന്നതിന് ഇനി ദിവസങ്ങൾ മാത്രം മാത്രമേയുള്ളൂ. ഇത്തവണത്തെ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബർ 7 മുതലാണ്. സാധാരണയായി ഒരു വർഷത്തിൽ നാലു തവണയാണ് നവരാത്രി വരുന്നത് എങ്കിലും ഈ മാസം വരുന്ന നവരാത്രിയാണ് ഏറ്റവും പ്രധാനം.
ഇത്തവണ നവരാത്രി 8 ദിവസമായിരിക്കും
ഇത്തവണ നവരാത്രി 9 ദിവസങ്ങൾക്ക് പകരം 8 ദിവസമായിരിക്കും. കാരണം ഇത്തവണത്തെ തൃതീയയും ചതുർഥിയും ഒരേ ദിവസമാണ് വരുന്നത് എന്നതാണ്. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഏതൊരു ഭക്തരും നവരാത്രി വ്രത നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നവരാത്രി സമയത്ത് നിങ്ങൾ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് ഉള്ളതെന്ന് നമുക്ക് നോക്കാം
Also Read: Horoscope 01 October: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറാൻ പോകുന്നു, ഒപ്പം ധനലാഭവും
കടുക്- എള്ളെണ്ണ ഒഴിവാക്കുക (Avoid Mustard or sesame oil)
നവരാത്രി സമയത്ത് നിങ്ങൾ കടുക് അല്ലെങ്കിൽ എള്ളെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഈ എണ്ണകൾ ചൂട് സൃഷ്ടിക്കുന്നു, ഇത് കാരണം മനുഷ്യ മനസ്സ് അലഞ്ഞുതിരിയുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ നിലക്കടല എണ്ണയോ നെയ്യോ ഉപയോഗിക്കാം. ഇതിനുപുറമെ നവരാത്രി സമയത്ത് മദ്യവും പുകയിലയും പാടില്ല.
വെളുത്തുള്ളി, ഉള്ളി, ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ, മാംസം, മുട്ട എന്നിവ നവരാത്രി വ്രതകാലത്ത് (Navratri Vrat Rules) കഴിക്കരുത്. ഇതോടൊപ്പം മഞ്ഞൾ, മല്ലി, കായം, ഗരം മസാല, കടുക്, ഗ്രാമ്പൂ എന്നിവയുടെ ഉപയോഗവും ഒഴിവാക്കണം. ഇവയുടെ ഉപഭോഗം ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തെ ബാധിക്കുന്നു.
Also Read: ഈ 5 രാശികൾക്ക് ഒക്ടോബർ മാസം ഭാഗ്യമുള്ളതായിരിക്കും, ശനി ദേവന്റെ അനുഗ്രഹം ഉണ്ടാകും
സാധാരണ ഉപ്പ് ഉപയോഗിക്കരുത് (Do not use normal salt)
ഗോതമ്പ് മാവ്, മൈദ, അരി, റവ, പയർമാവ് എന്നിവ ഉപവാസസമയത്ത് കഴിക്കില്ല. മാത്രമല്ല ഇ സമയത്ത് നാം സാധാരണ ഉപ്പും ഉപയോഗിക്കില്ല. പകരം നിങ്ങൾക്ക് വ്രതത്തിന് ഉപയോഗിക്കുന്ന ഉപ്പ് ചേർക്കാം.
പഴങ്ങളും പച്ചക്കറികളും കഴിക്കാം
നവരാത്രിയിൽ (Navratri Vrat Rules) ഉപവാസസമയത്ത് നിങ്ങൾക്ക് പഴങ്ങളും പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്സും കഴിക്കാം. നിങ്ങൾക്ക് ഗോതമ്പ് മാവിന് പകരം വ്രതത്തിന് ഉപയോഗിക്കുന്ന മാവ് എടുക്കാം. കുട്ടു ആട്ട, കപ്പലണ്ടി, മക്കാന, ചൗവ്വരി, പാൽ, തൈര് എന്നിവ ഉപയോഗിക്കാം. ഇതോടൊപ്പം ജീരകം, കുരുമുളക്എന്നിവയും ചേർക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...