Mohini Ekadashi 2021: വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് മോഹിനി ഏകാദശി. മോഹിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർക്ക് ദുഖത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ആശ്വാസം ലഭിച്ച് ആഗ്രഹങ്ങള്‍ സഫലമാകും എന്നാണ് വിശ്വാസം.
പാലാഴി മഥന സമയത്താണ് മഹാവിഷ്ണു മോഹിനിയായി അവതരിച്ചത്. അത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിവസം, വിഷ്ണുവിനെ ആരാധിക്കുന്നത് വളരെ ഉത്തമമായി കണക്കാക്കുന്നു. അറിയാം മോഹിനി ഏകാദശി വ്രതത്തിന്റെ മുഹൂര്‍ത്തവും ഫലങ്ങളും..
മോഹിനി ഏകാദശി വ്രതം
വൈശാഖ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ മോഹിനി ഏകാദശി മെയ് 22 ശനിയാഴ്ച രാവിലെ 09.15 ന് ആരംഭിക്കും. ഇത് 23 ന് രാവിലെ 06.40 ന് അവസാനിക്കും. എങ്കിലും ഏകാദശി ദിനം മെയ് 23നാണ്. അതുകൊണ്ടുതന്നെ മോഹിനി ഏകാദശി വ്രതം 23ന് ഞായറാഴ്ച അനുഷ്ഠിക്കാവുന്നതാണ്. ഈ ദിവസം ഉപവാസം അനുഷ്ഠിച്ച് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് നിങ്ങളുടെ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും.
അറിയാം മോഹിനി ഏകാദശിയുടെ മഹത്വം
മോഹിനി ഏകാദശി വ്രത്തിന്റെ മഹത്വം പുരാണങ്ങളിൽ പരാമര്‍ശിക്കുന്നുണ്ട്. ത്രേതായുഗത്തില്‍ ഭഗവാൻ ശ്രീരാമനോട് ഈ വ്രതം ആചരിക്കുന്നതിന്റെ മഹത്വത്തെ കുറിച്ച് വസിഷ്ഠ മുനി വിശദീകരിച്ചതായി പറയുന്നുണ്ട്. അതുപോലെ തന്നെ ശ്രീകൃഷ്ണന്‍ ഈ ഏകാദശിയുടെ പ്രാധാന്യം പാണ്ഡവ രാജാവായ യുധിഷ്ഠിരന് വിവരിച്ചു കൊടുത്തിട്ടുണ്ട്.
പുരാണങ്ങളിൽ പറയുന്നതനുസരിച്ച് തീര്‍ത്ഥാടനത്തിനെക്കാളും യാഗങ്ങളെക്കാളും ഇരട്ടി ഫലമാണ് മോഹിനി ഏകാദശി വ്രതം ആചരിക്കുന്നതിലൂടെ ഒരു ഭക്തന് ലഭിക്കുന്നത് എന്നാണ്. കൂടാതെ ഈ വ്രതം എടുക്കുന്ന വ്യക്തിക്ക് മോക്ഷം നേടാം ഒപ്പം വൈകുണ്ഠത്തില്‍ ഭഗവാൻ വിഷ്ണുവിന്റെ പാദത്തിൽ ചേരാം. ഇതിലൂടെ പുനര്‍ജന്മം, ജീവിതം, മരണം എന്നീ ചക്രത്തില്‍ നിന്നും മുക്തിയും നേടാം.
മോഹിനി ഏകാദശിയുടെ പ്രാധാന്യം
വൈശാഖ ശുക്ലപക്ഷ ഏകാദശി ദിനത്തിലാണ് മഹാവിഷ്ണു മോഹിനിയായി അവതരിച്ചത് എന്നാണ് വിശ്വാസം. പാലാഴി മഥനത്തിനിടെ കടഞ്ഞെടുത്ത അമൃത് കവര്‍ന്നെടുത്ത അസുരന്‍മാരുടെ കയ്യിൽ നിന്നും അത് തിരികെ വാങ്ങാനാണ് മഹാവിഷ്ണു സുന്ദരിയായ സ്ത്രീ രൂപത്തിൽ മോഹിനിയായി അവതരിച്ചത്.
Also Read: പിണറായിയുടെ ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം: Mohanlal
പുരാണമനുസരിച്ച് സീതാ ദേവിയുടെ വിയോഗത്താല്‍ ദുഖിതനായ ശ്രീരാമന്‍ മോഹിനി ഏകാദശി വ്രതമനുഷ്ഠിച്ചിരുന്നുവെന്നും അതിലൂടെ അദ്ദേഹത്തിന് ആ സങ്കടത്തില്‍ നിന്ന് മോചനം ലഭിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്. അതുപോലെ ദ്വാപരയുഗത്തില്‍ യുധിഷ്ഠിരന്‍ തന്റെ കഷ്ടപ്പാടുകളില്‍ നിന്ന് മോചനം നേടാനായും മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു.
ഏകാദശി വ്രതത്തിൽ പ്രധാനം ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ അതായത് ഏകാദശി ദിനം ഒഴികെ നിങ്ങള്‍ക്ക് ഒരുനേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് ഗോതമ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍ എന്നിവയും കഴിക്കാം.
ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസമാണ് ഉത്തമം. ഈ ദിവസം തുളസിജലം മാത്രം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നവരും ഉണ്ട്. അതിന് സാധിക്കാത്തവര്‍ ഒരു നേരം ആഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കാം.
Also Read: ഉറങ്ങുന്നതിനുമുമ്പ് തലയിണയ്ക്കടിയിൽ വെളുത്തുള്ളി അല്ലികൾ വയ്ക്കുക! ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും..
ഈ വ്രതം നോല്‍ക്കുന്നവര്‍ ദശമി ദിവസം സാത്വിക ഭക്ഷണം വേണം കഴിക്കാൻ. ഏകാദശി ദിനത്തില്‍ രാവിലെ ഉണര്‍ന്ന് കുളികഴിഞ്ഞ് ഉപവാസം ആരംഭിക്കുക. ഇതിനുശേഷം പൂജാമുറില്‍ ഇരുന്ന് മഹാവിഷ്ണുവിനെ ആരാധിക്കുക. ശേഷം ചന്ദനം, പഞ്ചാമൃതം, പൂക്കള്‍, ധൂപവര്‍ഗ്ഗം, വിളക്കുകള്‍, നൈവേദ്യം, പഴങ്ങള്‍ തുടങ്ങിയവ വിഷ്ണുവിന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക.
തുടർന്ന് വിഷ്ണു സഹസ്രനാമം വായിച്ചശേഷം മോഹിനി ഏകാദശിയുടെ കഥ വായിക്കുക. ഇതിനുശേഷം ആരതി അർപ്പിച്ച് പ്രാര്‍ത്ഥിക്കുക. അതുപോലെ ഏകാദശിയില്‍ ഭഗവദ്ഗീത പാരായണം ചെയ്യുന്നതും ഉത്തമമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...