Budh Margi 2023: ബുധൻ ധനു രാശിയിൽ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനപ്രഭാവം

Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇന്ന് ധനു രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതിലൂടെ ഈ 4 രാശിക്കാരുടെ സമയം തെളിയും. ഈ സമയം ഈ രാശിക്കാർക്ക്  ധനപ്രഭാവമായിരിക്കും ഒപ്പം സമാധാനവും സന്തോഷവും ലഭിക്കും.    

Written by - Ajitha Kumari | Last Updated : Jan 18, 2023, 09:23 PM IST
  • ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇന്ന് ധനു രാശിയിൽ നേർരേഖയിൽ
  • ഈ 4 രാശിക്കാരുടെ സമയം തെളിയും
  • ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്.
Budh Margi 2023: ബുധൻ ധനു രാശിയിൽ നേർരേഖയിൽ; ഈ 4 രാശിക്കാർക്ക് വൻ ധനപ്രഭാവം

Budh Margi January 2023: ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ്  വിളിക്കുന്നത്. ഇന്ന് അതായത് ജനുവരി 18 ന് വൈകുന്നേരം 6.18 ന് ബുധൻ ധനു രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹം വിപരീത ചലനത്തിൽ നിന്നും അതായത് വക്രഗതിയിൽ നിന്നും നേർരേഖയിലേക്ക് നീങ്ങുമ്പോൾ അതിനെ മാർഗി അതായത് നേർരേഖയിൽ എന്നാണ് പറയുന്നത്.   ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ ഐശ്വര്യമുണ്ടാക്കുമെങ്കിൽ ചിലർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കും.  ബുധന്റെ ഈ സംക്രമണം 4 രാശിക്കാർക്ക് വൻ ഗുണങ്ങൾ ആണ് കൊണ്ടുവരുന്നത്.  അത് ആരൊക്കെയെന്നറിയാം...

Also Read: Shani Gochar: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

മിഥുനം (Gemini):  ഈ രാശിയിലുള്ളവർക്ക് ബുധന്റെ ഈ സഞ്ചാര മാറ്റം നല്ല ദിനങ്ങൾ കൊണ്ടുവരും. വിവാഹത്തിന് അനുയോജ്യമായ ജീവിതപങ്കാളിയെ തേടുന്നവർക്ക് അത് ലഭിക്കും. നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ ആ ആളെ വീട്ടുകാർക്ക് പരിചയപ്പെടുത്താൻ പറ്റിയ സമയമാണ്. പരസ്പര തെറ്റിദ്ധാരണ നേരിടുന്ന വിവാഹിതരായ പങ്കാളികൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ അവസാനിക്കും. 

മേടം (Aries): ജോലി മാറാൻ ആഗ്രഹിക്കുന്ന ഈ രാശിക്കാർക്ക് അത് നടക്കും.  ബുധന്റെ സഞ്ചാരമറ്റം നിങ്ങൾക്ക് മികച്ച ഒരു സ്ഥലത്ത് നിന്നും  നല്ല ജോലിയുടെ വാഗ്‌ദാനം ലഭിക്കും. ഭാര്യയോടൊപ്പം തീർത്ഥാടനം നടത്താണ് സാധ്യത. ബന്ധുക്കളോടൊപ്പം എവിടെയെങ്കിലും പോകാനും പ്ലാൻ ചെയ്യാം. ആരോഗ്യരംഗത്തും തൊഴിൽപരമായ ജീവിതത്തിലുമുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.  ദോഷ പ്രതിവിധിക്കായി തുളസി ചെടിക്ക് ദിവസവും വെള്ളം നനയ്ക്കുകയും ഒരു ഇല ദിനവും കഴിക്കുകയും ചെയ്യൂക.

Also Read:  Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ

തുലാം (Libra):  മാധ്യമം, എഴുത്ത് എന്നിവയറുമായി  ബന്ധപ്പെട്ടിരിക്കുന്ന തുലാം രാശിക്കാർക്ക് ബുധന്റെ സഞ്ചാരമാറ്റം  സുവർണ്ണകാലത്തിന് തുടക്കമാ കുറിക്കും. ബുധന്റെ വക്രഗതി മൂലം ഈ രാശിക്കാർക്ക് സ്വന്തം ജോലികൾ സമയത്ത് തീർക്കാൻ കഴിഞ്ഞിരുന്നില്ല ആ പ്രശ്നം ഇനി ശരിയാകും.  സഹോദരങ്ങളുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടും. വീട്ടിൽ ഒരു തുളസി ചെടി നട്ടുപിടിപ്പിച്ച് ദിവസവും രാവിലെയും വൈകുന്നേരവും പൂജിക്കുന്നത് ഈ സമയം വളരെ നല്ലതാണ്.

കുംഭം (Aquarius):  ഈ രാശിക്കാർക്ക് ഈ സമയം വാൻ ധനലാഭമുണ്ടാകും. സ്നേഹമുള്ള ദമ്പതികൾക്ക് ഈ സമയം വളരെയധികം അത്ഭുതകരമായിരിക്കും. കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഈ സമയം ഗർഭം ധരിച്ചേക്കാം. മാസ് കമ്മ്യൂണിക്കേഷൻ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമായിരിക്കും. ഇവരുടെ സമയം തെളിയാൻ മാതാപിതാക്കൾ ഇവർക്ക് പച്ച നിറത്തിലുള്ള എന്തെങ്കിലും സമ്മാനിക്കുന്നത് നന്നായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News