Chaturgrahi Yoga 2022: ജ്യോതിഷ പ്രകാരം 2022 മാർച്ചിൽ 3 ശുഭഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കാൻ പോകുന്നു. ഏതൊരു ഗ്രഹവും രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരുടെയും ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നു. മാർച്ച് 6 ഞായറാഴ്ച ബുധൻ സംക്രമിക്കും. ഇതിനുശേഷം മാർച്ച് 15ന് സൂര്യൻ രാശി മാറും. തുടർന്ന് മാർച്ച് 31ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. മകരം രാശിയിൽ ശനി ദേവിന്റെ സാന്നിധ്യം നേരത്തേയുണ്ട്. ഇങ്ങനെയാണ് ചതുർഗ്രഹി യോഗ രൂപപ്പെടുന്നത്. ഇത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. എങ്കിലും ഈ 4 രാശിക്കാർക്ക് ചതുർഗ്രഹി യോഗം വൻ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ചതുർഗ്രഹി യോഗയുടെ ഗുണം ലഭിക്കുകയെന്ന് നമുക്ക് നോക്കാം...
3 ഗ്രഹങ്ങൾ രാശി മാറും
മാർച്ച് 6 ഞായറാഴ്ച ബുധൻ മകരം രാശിയിൽ നിന്ന് കുംഭ രാശിയിൽ പ്രവേശിക്കും. തുടർന്ന് മാർച്ച് 18 ന് ബുധൻ ഈ രാശിയിൽ അസ്തമിക്കും. ഇതിനുശേഷം മാർച്ച് 24 ന് ബുധൻ മീനരാശിയിൽ സംക്രമിക്കും. മാർച്ച് 15 ന് സൂര്യദേവൻ മീനരാശിയിൽ സഞ്ചരിക്കും. മാർച്ച് അവസാനം അതായത് മാർച്ച് 31 ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും.
ഈ 4 രാശിക്കാർക്ക് ലഭിക്കും അതിവിശിഷ്ട ഗുണങ്ങൾ
മേടം (Aries):
മേടം രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിൽ നിന്ന് മഹത്തായ നേട്ടം ലഭിക്കും. ഈ സമയത്ത് ജോലിയിലെ പ്രകടനം മികച്ചതായിരിക്കും. തൊഴിലിൽ പുരോഗതിയുണ്ടാകും. ഇതുകൂടാതെ ബിസിനസ്സിൽ സാമ്പത്തിക പുരോഗതി ഉണ്ടാകും.
Also Read: Mahashivratri 2022: മഹാശിവരാത്രിയിൽ മഹാസംയോഗം, ഈ 4 രാശിക്കാർക്ക് വൻ ധനലാഭം!
ഇടവം (Taurus):
ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ജോലിയിൽ ലാഭം കൂടും. ബിസിനസ്സിൽ വരുമാനം ഇരട്ടിയാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.
തുലാം (Libra):
ജോലിയിൽ സ്ഥാനക്കയറ്റത്തോടെ വരുമാനം വർദ്ധിക്കും. ബിസിനസ് പ്ലാനുകൾ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പങ്കാളിക്ക് പൂർണ്ണ പിന്തുണ ലഭിക്കും.
Also Read: Mahashivratri 2022: മഹാശിവരാത്രി ദിനത്തിൽ ഇക്കാര്യം ചെയ്യു... ലഭിക്കും ആഗ്രഹിച്ച ജോലി
വൃശ്ചികം (Scorpio):
ചതുർഗ്രഹി യോഗ ഈ രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ജോലിയിലും തൊഴിലിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. വരുമാന സ്രോതസ്സ് വർദ്ധിക്കും. ഇതുകൂടാതെ പല മേഖലകളിൽ നിന്നുമുള്ള വരുമാനത്തിന്റെ തുക ഉണ്ടാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.