Rahu Gochar 2023: ചൊവ്വയുടെ രാശിയിൽ രാഹു സംക്രമം: ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി ഒപ്പം ധനലാഭവും

Rahu Vakri 2023: 2023 ൽ രാഹു മേടം രാശിയിൽ പ്രവേശിക്കും. ഈ വർഷം ഒക്ടോബറിലാണ് ഈ സംക്രമണം നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ രാഹുവിന്റെ സംക്രമണം പല രാശിക്കാർക്കും വിശേഷ കൃപ നൽകും. 

Written by - Ajitha Kumari | Last Updated : Jan 11, 2023, 09:51 PM IST
  • ചൊവ്വയുടെ രാശിയിൽ രാഹു
  • ഈ വർഷം ഒക്ടോബറിലാണ് ഈ സംക്രമണം
  • രാഹുവിന്റെ സംക്രമണം പല രാശിക്കാർക്കും വിശേഷ കൃപ നൽകും
Rahu Gochar 2023: ചൊവ്വയുടെ രാശിയിൽ രാഹു സംക്രമം:  ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി ഒപ്പം ധനലാഭവും

Rahu Gochar 2023: 2023 ഒക്‌ടോബർ മാസത്തിൽ രാഹു മേടരാശിയിൽ പ്രവേശിക്കും. അതുവരെ രാഹുഇടവ രാശിയിലായിരിക്കും. കുംഭത്തിൽ ശനിയുടെ സംക്രമണം കാരണം രാഹുവും ശനിയും പരസ്പരം കേന്ദ്ര സ്ഥാനത്ത് ആയിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ രാഹു-ശനിയുടെ പ്രഭാവത്തിൽ ശുകന്റെ രാശിയായ ഇടവക്കാർക്ക്, അതായത് രാഹു ഇപ്പോൾ നിൽക്കുന്ന രാശി,  പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഇതോടൊപ്പം രാഹു ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത ലാഭങ്ങൾ നൽകും.  

Also Read: മകരത്തിൽ മിത്ര ഗ്രഹങ്ങളുടെ സംയോഗം ഈ രാശിക്കാർക്ക് ബിസിനസ്-കരിയറിൽ മികച്ച വിജയം 

മിഥുനം (Gemini):  ജ്യോതിഷ പ്രകാരം വക്രഗതിയിൽ സഞ്ചരിക്കുന്ന രാഹു മിഥുനം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഈ സമയത്ത് മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും ഈ സമയത്ത് വലിയ ചിലവുകളും വരും, ബിസിനസ്സിലെ വളർച്ചയ്ക്കും ഈ സമയം അനുകൂലമാണ്. കുടുംബ ജീവിതം മികച്ചതായിരിക്കും. ജോലിയുള്ളവർക്ക് പ്രമോഷൻ ലഭിക്കും. ജോലിയിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കണം. 

കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ പത്താം ഭാവത്തിലാണ് രാഹുവിന്റെ സംക്രമം നടക്കാൻ പോകുന്നത്. ഈ സമയത്ത് കുടുംബ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബാംഗങ്ങളുടെ ആരോഗ്യനില മോശമായതിനാൽ ടെൻഷൻ ഉണ്ടാകും. ഈ സമയത്ത് ചെലവ് വർദ്ധിക്കും. എന്നാൽ പെട്ടെന്നുള്ള പണത്തിന്റെ വരവ് ഇത് നികത്തും. ജോലി സമ്മർദ്ദം ഉണ്ടാകും. എങ്കിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ധനാഗമം സാമ്പത്തിക സ്ഥിതി ശരിയായി നിലനിർത്തുകയും പണത്തിന് ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. ഈ കാലയളവിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം നിങ്ങൾക്ക് ഉണ്ടാകും.

Also Read: ശനിയുടെ നക്ഷത്രമാറ്റം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ഓഫറുകൾ 

വൃശ്ചികം (Scorpio): ജ്യോതിഷ പ്രകാരം വൃശ്ചികം രാശിയുടെ  ആറാം ഭാവത്തിലാണ് രാഹുവിന്റെ ഈ സംക്രമണം സംഭവിക്കാൻ പോകുന്നത്. രാഹുവിന്റെ സംക്രമത്താൽ എതിരാളികളെ പരാജയപ്പെടുത്തും. ആത്മവീര്യവും ആത്മവിശ്വാസവും വർദ്ധിക്കും. സാമ്പത്തിക വശം മുമ്പത്തേക്കാൾ ശക്തമാകും.  കരിയറിൽ നിങ്ങൾ അന്വേഷിക്കുന്ന അവസരങ്ങൾ ഇപ്പോൾ കണ്ടെത്താനാകും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. യാത്രയ്ക്ക് സാധ്യത. 

കുംഭം (Aquarius):  ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് രാഹു സംക്രമിക്കാൻ പോകുന്നത്.  അത് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് ബിസിനസ്സിൽ റിസ്ക് എടുക്കുന്നത് പ്രയോജനകരമാകും. ഈ സമയം കരിയറിന് അനുകൂലമായിരിക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അവസരം ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധമുള്ള വ്യവസായികൾക്ക് മികച്ച ലാഭം ലഭിക്കും. ഈ കാലയളവിൽ വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News