May Born People: തൊഴില്‍ രംഗത്ത് തിളങ്ങും, ബഹുമാനിതര്‍, മെയ് മാസത്തിൽ ജനിച്ചവർ ഇങ്ങനെയാണ്...!!

May Born People:  ജ്യോതിഷം പറയുന്നതനുസരിച്ച് ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ജ്യോതിഷ പ്രകാരം, മെയ് മാസത്തിൽ ജനിച്ച ആളുകളുടെ വ്യക്തിത്വം വളരെ ആകർഷകവും ജനപ്രിയവുമാണ്. 

Written by - Zee Malayalam News Desk | Last Updated : May 3, 2023, 11:39 PM IST
  • ജ്യോതിഷം പറയുന്നതനുസരിച്ച് ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ജ്യോതിഷ പ്രകാരം, മെയ് മാസത്തിൽ ജനിച്ച ആളുകളുടെ വ്യക്തിത്വം വളരെ ആകർഷകവും ജനപ്രിയവുമാണ്.
May Born People: തൊഴില്‍ രംഗത്ത് തിളങ്ങും, ബഹുമാനിതര്‍, മെയ് മാസത്തിൽ ജനിച്ചവർ ഇങ്ങനെയാണ്...!!

May Born People: ജ്യോതിഷ ശാസ്ത്രത്തിൽ, വ്യക്തിയുടെ പേര്, ജാതകം, കൈപ്പത്തിയിലെ രേഖകള്‍  എന്നിവയിൽ നിന്ന് ഭാവി കണ്ടെത്താനാകും. അതുപോലെ, ജനനത്തീയതി, ജനനസംഖ്യ, ജനന മാസം എന്നിവയിൽ നിന്ന് ഒരാളുടെ വ്യക്തിത്വവും ഭാവിയും കണ്ടെത്താനാകും. 

Also Read:  Chandra Grahan 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5ന്, ഗ്രഹണം എപ്പോൾ സംഭവിക്കും? ഇന്ത്യയില്‍ ദൃശ്യമാകുമോ? അറിയാം 
 
മെയ് മാസം ആരംഭിച്ചു. ജ്യോതിഷം പറയുന്നതനുസരിച്ച് ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ജ്യോതിഷ പ്രകാരം, മെയ് മാസത്തിൽ ജനിച്ച ആളുകളുടെ വ്യക്തിത്വം വളരെ ആകർഷകവും ജനപ്രിയവുമാണ്. അവർ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും അത് ഭംഗിയായി പൂർത്തിയാക്കാൻ അവർക്ക് കഴിയും. മെയ് മാസത്തിൽ ജനിച്ചവരെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ അറിയാം... 

Also Read:  Lunar Eclipse 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, ഈ രാശിക്കാർക്ക് സുവര്‍ണ്ണകാലം, കരിയറിൽ വിജയം   

മെയ് മാസത്തിൽ ജനിച്ച ആളുകളുടെ വ്യക്തിത്വം 
 
സ്വഭാവ പ്രകൃതി:  ജ്യോതിഷ പ്രകാരം, മെയ് മാസത്തിൽ ജനിച്ച ആളുകളുടെ വ്യക്തിത്വം വളരെ ആകർഷകമാണ്. അവർ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും അത് ഉദ്ദേശിക്കുന്ന രീതിയില്‍ പൂർത്തിയാക്കാൻ അവർക്ക് കഴിയും. ഈ മാസത്തില്‍ ജനിച്ചവര്‍ എവിടെ പോയാലും, അവര്‍  ആകർഷണത്തിന്‍റെ കേന്ദ്രമാണ്, മാത്രമല്ല അവർ സ്വയം ശ്രദ്ധയിൽപ്പെടാൻ ഇഷ്ടപ്പെടുന്നവരുമാണ്... . ഒരേ തരത്തിലുള്ള ജോലിയിൽ ഇവര്‍ പെട്ടെന്ന് ബോറടിക്കുന്നു, ഇവരെ നിര്‍ബന്ധിച്ചോ അല്ലെങ്കില്‍  ആരുടെയെങ്കിലും സമ്മർദ്ദത്തിലോ ജോലി ചെയ്യുന്ന സ്വഭാവമല്ല ഇവരുടേത്.... !!
 
കരിയർ: മെയ് മാസത്തിൽ ജനിച്ച ആളുകൾ പ്രധാനമായും കമ്പ്യൂട്ടർ എഞ്ചിനീയർമാർ, പത്രപ്രവർത്തകർ, പൈലറ്റുമാർ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരാണ്. അല്ലെങ്കില്‍ ഈ മാസത്തില്‍ ജനിച്ചവര്‍ ബിസിനസ്സ് അല്ലെങ്കിൽ മിലിട്ടറി ഓഫീസർമാരും ആവാം. ഈ മാസത്തിൽ ജനിച്ച പെൺകുട്ടികൾക്ക് ഫാഷനിൽ നല്ല അറിവുണ്ട്.  സ്വയം സ്റ്റൈല്‍ ചെയ്യുന്നതോടൊപ്പം ഫാഷനും അലങ്കാരവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും ഇവര്‍ വിജയിക്കുന്നു.  

പ്രണയ ജീവിതം: മെയ് മാസത്തിൽ ജനിച്ചവര്‍ വളരെ റൊമാന്റിക്  ആണ്. ഇവരുടെ പ്രണയ ജീവിതം വളരെ മികച്ച തായിരിയ്ക്കും.  മെയ്‌ മാസത്തില്‍ ജനിച്ച ആളുകൾ സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതീകമായ ശുക്രൻ ഗ്രഹത്താൽ സ്വാധീനിക്കപ്പെടുന്നു. അതിനാല്‍ ഇവരുടെ പ്രണയ ജീവിതം എന്നും സന്തോഷകരമായിരിയ്ക്കും.   

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News