Mahavastu Tips: വിവിധ രോ​ഗങ്ങൾ തുടർച്ചയായി അലട്ടുന്നുവോ? വാസ്തുദോഷമാകാം കാരണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Vastu tips for good health: വീടിന്റെ പടിഞ്ഞാറ് ഭാ​ഗത്ത് സസ്യങ്ങൾ വയ്ക്കുന്നത് വിവിധ രോ​ഗാവസ്ഥകളിൽ നിന്ന് മോചനം നൽകും. വേഗത്തിലുള്ള രോഗശാന്തിക്കായി വീടിൻറെ വടക്കുകിഴക്ക് ഭാഗത്ത് ധന്വന്തരിയുടെ ഒരു ചിത്രം സൂക്ഷിക്കുന്നതും നല്ലതാണ്.

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 07:49 AM IST
  • കഫ പ്രശ്‌നങ്ങൾ വീടിന്റെ വടക്കുപടിഞ്ഞാറ്, കിഴക്ക് ഭാ​ഗവുമായും പിത്തദോഷങ്ങൾ കിഴക്ക് നിന്ന് തെക്ക്-പടിഞ്ഞാറ് മേഖലകളുമായും ബന്ധപ്പെട്ടിരിക്കുന്നു
  • ഈ മേഖലകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് വലിയൊരളവിൽ ആശ്വാസം നൽകും
Mahavastu Tips: വിവിധ രോ​ഗങ്ങൾ തുടർച്ചയായി അലട്ടുന്നുവോ? വാസ്തുദോഷമാകാം കാരണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Mahavastu Tips: കുടുംബാം​ഗങ്ങൾക്ക് അടിക്കടി രോ​ഗങ്ങൾ ബാധിക്കുന്നത് നിങ്ങളുടെ വീടിന്റെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? ആരോഗ്യവും പ്രതിരോധശേഷിയും നിയന്ത്രിക്കുന്നത് വീടിന്റെ വടക്കുകിഴക്ക് ഭാ​ഗമാണ്. വീടിന്റെ ഈ ഭാ​ഗത്ത് ടോയ്‌ലറ്റ് അല്ലെങ്കിൽ ചുവപ്പ് നിറങ്ങൾ, ഗ്യാസ് ബർണർ, ഡസ്റ്റ്ബിൻ എന്നിവയുടെ സാന്നിധ്യം ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ രോ​ഗപ്രതിരോധശേഷി കുറയ്ക്കുന്നു.

കിഴക്ക് സ്റ്റോർ റൂം, തെക്ക് പടിഞ്ഞാറ് ഭാ​ഗത്ത് മഞ്ഞ നിറത്തിലുള്ള പെയിന്റ് എന്നിവ ആണെങ്കിൽ ആ കെട്ടിടത്തിലെ താമസക്കാർക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. നീർവീക്കം, ക്ഷയം പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും. വീടിന്റെ പടിഞ്ഞാറ് ഭാ​ഗത്ത് സസ്യങ്ങൾ വയ്ക്കുന്നത് വിവിധ രോ​ഗാവസ്ഥകളിൽ നിന്ന് മോചനം നൽകും.

ALSO READ: Vastu tips for dream job: വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ... മികച്ച ജോലിയും സാമ്പത്തിക ഭദ്രതയും ഉറപ്പ്

ആയുർവേദത്തെ അടിസ്ഥാനമാക്കിയാൽ വീടിന്റെ തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെയുള്ള മേഖലകളിൽ അസന്തുലിതാവസ്ഥയുള്ള ആളുകളിലാണ് പലപ്പോഴും രോ​ഗങ്ങൾ കാണുന്നത്. കഫ പ്രശ്‌നങ്ങൾ വീടിന്റെ വടക്കുപടിഞ്ഞാറ്, കിഴക്ക് ഭാ​ഗവുമായും പിത്തദോഷങ്ങൾ കിഴക്ക് നിന്ന് തെക്ക്-പടിഞ്ഞാറ് മേഖലകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ മേഖലകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് വലിയൊരളവിൽ ആശ്വാസം നൽകും.

നല്ല പ്രതിരോധശേഷി ഉണ്ടാകുന്നതിന് വീടിന്റെ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാ​ഗം ആരോഗ്യകരമായി നിലനിർത്തുക. ഈ മേഖലയിൽ ഉറങ്ങുന്നവർക്ക് വിവിധ രോ​ഗങ്ങളിൽ നിന്ന് വേ​ഗത്തിൽ മുക്തി ലഭിക്കും. ഇവിടെ ഉറങ്ങാനുള്ള സാഹചര്യം ഇല്ലെങ്കിൽ, അസുഖങ്ങളിൽ നിന്ന് വേ​ഗത്തിൽ സുഖം പ്രാപിക്കാൻ മരുന്നുകൾ ഈ മേഖലയിൽ സൂക്ഷിക്കാം. കൂടാതെ, വേഗത്തിലുള്ള രോഗശാന്തിക്കായി ഈ മേഖലയിൽ ധന്വന്തരിയുടെ ഒരു ചിത്രം സൂക്ഷിക്കുന്നതും നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News