Hanuman Favourite Zodiacs: ചൊവ്വാഴ്ച ഈ രാശിക്കാർക്ക് ലഭിക്കും ഹനുമാന്റെ സ്പെഷ്യൽ കൃപ, നിങ്ങളും ഉണ്ടോ?

Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്

Written by - Ajitha Kumari | Last Updated : Mar 12, 2024, 08:07 AM IST
  • ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്
  • എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്
  • മാർച്ച് 12 ചൊവ്വാഴ്ചയായ ഇന്ന് ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു
Hanuman Favourite Zodiacs: ചൊവ്വാഴ്ച ഈ രാശിക്കാർക്ക് ലഭിക്കും ഹനുമാന്റെ സ്പെഷ്യൽ കൃപ, നിങ്ങളും ഉണ്ടോ?

Hanuman Favourite Zodiacs: മാർച്ച് 12 ചൊവ്വാഴ്ചയായ ഇന്ന് ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാനും കഴിയും. 

ഈ രാശിക്കാർക്ക് ഹനുമാന്റെ കൃപയുള്ളതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും. അതായത് ചില രാശിക്കരുടെമേല്‍ ഹനുമാന്‍റെ കൃപ എപ്പോഴും ഉണ്ടാകുമെന്നർത്ഥം.  അവരോട് എപ്പോഴും ദയ കാണിക്കുകയും അവരെ അളവറ്റ സ്വത്തിന്‍റെയും ഭൂമിയുടെയും ഉടമയാക്കുകയും ചെയ്യും.

Also Read: 6 ദിവസത്തിനുള്ളിൽ ശനി കുംഭത്തിൽ ഉദിക്കും, മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ഹൈന്ദവ വിശ്വാസമനുസരിച്ച് രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ അവർക്ക് ഏതു  പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും എന്നാണ്. ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

മേടം (Aries): മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.  

ഇടവം (Taurus): പൊതുവെ ചൊവ്വാഴ്ച ഇടവ രാശിക്കാർക്ക് വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ്.  ഹനുമാന്റെ പ്രിയരാശി കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ബിസിനസിൽ ലാഭം ഉണ്ടാക്കും. പദ്ധതികൾ പൂർത്തീകരിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തുറക്കും.  

Also Read: 30 വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ രണ്ടു ഗ്രഹ സംഗമം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്, പുരോഗതി, സ്ഥാനം!

 

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ സാധ്യത.  

തുലാം (Libra): തുലാം രാശിക്കാർക്ക് ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.  വരുമാനം വർദ്ധിക്കും.  

Also Read: സൂര്യ-ബുധ സംയോഗത്തിലൂടെ ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും

 

ധനു (Sagittarius): ധനു രാശിക്കാർക്ക് ഹനുമാന്റെ കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ലഭിക്കും. നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.

Also Read: ഈ രാശിയിലെ കുട്ടികൾ പഠനത്തിൽ മിടുക്കരായിരിക്കും, നിങ്ങളും ഉണ്ടോ?

 

മീനം(Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. മുടങ്ങികിടന്ന പണം ലഭിക്കും. ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News