Dhanteras 2022: ധന്തേരാസിൽ കുബേര കൃപ: ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം

Shani Margi on Dhanteras 2022: ഈ വർഷത്തെ ദീപാവലി ഒക്ടോബർ 25 ന് ആണ്.  അതിന്റെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യയിൽ ഒക്ടോബർ 23 ന് ധന്തേരസ് ആഘോഷിക്കും.  ഈ ദിനത്തിൽ ശനിയുടെ സഞ്ചാരം നേർഗതിയിലാകുകയും ഇതിന്റെ ഫലമായി  3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.   

Written by - Ajitha Kumari | Last Updated : Sep 24, 2022, 12:14 PM IST
  • ഈ വർഷത്തെ ദീപാവലി ഒക്ടോബർ 25 ന് ആണ്
  • ഉത്തരേന്ത്യയിൽ ഒക്ടോബർ 23 ന് ധന്തേരസ് ആഘോഷിക്കും
  • ഈ വർഷം ധന്തേരാസിൽ ഈ 3 രാശിക്കാർക്ക് കുബേരന്റെ അനുഗ്രഹം ലഭിക്കും
Dhanteras 2022: ധന്തേരാസിൽ കുബേര കൃപ: ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം

Shani Margi 2022: ദീപാവലിക്ക് 2 ദിവസം മുമ്പ് ആഘോഷിക്കുന്ന ധന്തേരസ് ദിനം മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും. 2022 ഒക്‌ടോബർ 23 ന് ധന്തേരസ് ദിനത്തിൽ ഈ 3 രാശിക്കാർക്ക് വളരെ ശുഭ ഫലങ്ങൾ നൽകുന്ന സഞ്ചാര പാതയിലേക്ക് ശനി തിരിയുന്നു. ഈ വർഷം ധന്തേരാസിൽ ഈ 3 രാശിക്കാർക്ക് കുബേരന്റെ അനുഗ്രഹം ചൊരിയുമെന്നാണ് കണക്കാക്കുന്നത്. ഇവർക്ക് ശനിയുടെ കൃപയാൽ ധാരാളം സമ്പത്തും പുരോഗതിയും ലഭിക്കും. ഇതോടൊപ്പം ഇതുവരെ ഇവരുടെ ജീവിതത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങളും ഇല്ലാതാകും. ഈ വർഷത്തെ ധന്തേരാസും ദീപാവലിയും ആർക്കൊക്കെ വളരെയധികം ശുഭകരമാണെന്നും ഏതൊക്കെ രാശികളിലാണ് ശനിയുടെ കൃപ ചൊരിയുന്നതെന്നും നമുക്കറിയാം... 

Also Read: ശുക്രന്റെ രാശിമാറ്റം: ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം മൂന്ന് ദിവസത്തിനുള്ളിൽ മിന്നി തിളങ്ങും!

മേടം (Aries): ഈ വർഷത്തെ ധന്തേരസും ദീപാവലിയും മേടരാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഒപ്പം ശനിയുടെ നേർ സഞ്ചാരത്തിന്റെ അനുഗ്രഹത്താൽ അവർക്ക് വളരെയധികം പ്രയോജനം ലഭിക്കും. കരിയർ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പാഴാകില്ല. അതിനാൽ ജോലിയിലും ബിസിനസിലും കഠിനാധ്വാനം തുടരുക.  നിങ്ങൾക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കും. ധനലാഭവും ഉണ്ടാകും. നാളുകളായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ അവസാനിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ നേർ സഞ്ചാരം ധാരാളം ഫലങ്ങൾ നൽകും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. ഇതുവരെ തേടിക്കൊണ്ടിരുന്ന അവസരം ഇനി ലഭിക്കും.  വരുമാനം വർദ്ധിക്കും. പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. 

Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ

 

തുലാം (Libra): തുലാം രാശിക്കാർക്ക് ശനിയുടെ നേരിട്ടുള്ള സഞ്ചാരം പല നേട്ടങ്ങളും നൽകും. ധന ഗുണമുണ്ടാകും. വരുമാനം വർദ്ധിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. കടബാധ്യതയിൽ നിന്ന് മുക്തി നേടും. പുതിയ ജോലി ലഭിക്കും. ചില നല്ല വാർത്തകൾ നിങ്ങൾക്ക് സന്തോഷം നൽകും.
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News