Surya Gochar 2023: സൂര്യൻ സ്വരാശിയിലേക്ക്, 2 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!

Surya Transit 2023: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ രാശിമാറാണ് പോകുകയാണ്.  ആഗസ്റ്റ് 17 ന് സൂര്യൻ  സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഈ സംക്രമണം 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.

Written by - Ajitha Kumari | Last Updated : Aug 15, 2023, 02:33 PM IST
  • സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്
  • ആഗസ്റ്റ് 17 ന് സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും
  • ഈ സംക്രമണം 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
Surya Gochar 2023: സൂര്യൻ സ്വരാശിയിലേക്ക്, 2 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!

Surya Rashi Parivartan 2023: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്.  നേതൃത്വപരമായ കഴിവ്, ഇച്ഛാശക്തി, ബഹുമാനം, ആത്മാഭിമാനം, കരിയർ, സ്റ്റാമിന എന്നിവയുടെ പ്രതീകമാണ് സൂര്യൻ. നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ആത്മാവിന്റെ ഘടകങ്ങളായും സൂര്യനെ കണക്കാക്കുന്നു. സൂര്യൻ സംക്രമിക്കുമ്പോഴെല്ലാം പല രാശിക്കാരുടെയും ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും എന്നാണ് പറയുന്നത്. ആഗസ്റ്റ് 17 ന് സൂര്യൻ തന്റെ സ്വരാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഈ സംക്രമണം എല്ലാവരുടെയും ജീവിതത്തെ ബാധിക്കും. എങ്കിലും ഈ രാശിക്കാർക്ക് കൂടുതൽ ഫലം ലഭിക്കും. ഇവർക്ക് പെട്ടെന്ന് ധനലാഭം ഉണ്ടാകും.  കൂടാതെ പല നല്ല വാർത്തകളും ലഭിക്കും. ആ ഭാഗ്യ 4 രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

Also Read: Budhaditya Rajyog: സൂര്യൻ ചിങ്ങത്തിലേക്ക് സൃഷ്ടിക്കും ബുധാദിത്യ രാജയോഗം; 3 രാശിക്കാർക്ക് അടിപൊളി സമയം

മേടം (Aries):  ഈ രാശിയിലുള്ളവർക്ക് അവരുടെ കുട്ടികളിൽ നിന്നും ചില നല്ല വാർത്തകൾ കേൾക്കാനാകും. കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. നിങ്ങൾ അവരോടൊപ്പം നല്ല സമയം ആസ്വദിക്കും. ഈ സമയത്ത് നിങ്ങളുടെ ഏകാഗ്രതയും ഊർജ്ജവും ബുദ്ധി ശക്തിയും വളരെ ശക്തമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങൾ ചെറിയ കാര്യങ്ങളിൽ അമിതമായി പ്രതികരിക്കുന്നത് ഒഴിവാക്കുന്നത് നന്ന്.

മിഥുനം (Gemini):  മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ അല്ലെങ്കിൽ കൺസൾട്ടേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ ഭാഗ്യം സൂര്യന്റെ രാശിമാറ്റത്തിലൂടെ തുറക്കും. ഇവരുടെ ആശയവിനിമയ കഴിവുകൊണ്ട് കരിയറിൽ തിളങ്ങും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം നിലനിൽക്കും. മതപരമായ പ്രവർത്തനങ്ങളിലോ മതഗ്രന്ഥങ്ങളുടെ പഠനത്തിലോ ഉള്ള നിങ്ങളുടെ താൽപ്പര്യം വർദ്ധിച്ചേക്കാം. എല്ലാ ജോലികളിലും നിങ്ങൾക്ക് സഹോദരങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും.  

Also Read: Shukra Uday 2023: ശുക്ര ഉദയം: ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനം!

കന്നി (Virgo): സർക്കാർ അല്ലെങ്കിൽ എംഎൻസി കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് സൂര്യന്റെ ഈ രാശിമാറ്റം പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ട്. വിദേശത്തേക്ക് പോകാനും അവസരം ലഭിക്കും. കോടതി വിധികൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.  സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ ഭക്ഷണ പാനീയങ്ങളിൽ ശ്രദ്ധിക്കുക.

ധനു (Sagittarius): ചിങ്ങം രാശിയിലെ സൂര്യന്റെ സംക്രമണം അധ്യാപകർ, കൺസൾട്ടന്റുകൾ, ഉപദേശകർ എന്നിങ്ങനെ ജോലി ചെയ്യുന്ന ആളുകൾക്ക് ശുഭവാർത്തകൾ നൽകും. ഈ ട്രാൻസിറ്റിന്റെ സ്വാധീനം കാരണം ആശയവിനിമയ കഴിവുകൾ ഉപയോഗിച്ച് മറ്റുള്ളവരെ സ്വാധീനിക്കാനും പ്രചോദിപ്പിക്കാനും അയാൾക്ക് കഴിയും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്താനുംയോഗമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News