Jupiter: വ്യാഴത്തിന്റെ അനു​ഗ്രഹം നൽകും അത്ഭുത ​ഗുണങ്ങൾ; ദോഷം അകറ്റാൻ ഇക്കാര്യങ്ങൾ ചെയ്യാം

Jupiter blessings: ജാതകത്തിൽ വ്യാഴം അനുകൂലമായിരിക്കുന്നവർക്ക് സർവ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം ജാതകത്തിൽ വ്യാഴം പ്രതികൂലമായാൽ ഇത്രയും മോശം ഫലങ്ങൾ നൽകുന്ന മറ്റൊരു ​ഗ്രഹവും ഇല്ലെന്നാണ് കരുതുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 04:30 PM IST
  • ധനു, മീനം രാശികളാണ് വ്യാഴത്തിന്റെ രാശികൾ
  • ജനന സമയത്തെ ഗ്രഹനിലയിൽ വ്യാഴത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകും
  • ജാതകത്തിൽ വ്യാഴം അനുകൂലമല്ലെങ്കിൽ ശാരീരിക, സാമ്പത്തിക, മാനസിക വൈഷമ്യങ്ങൾ അനുഭവിക്കേണ്ടി വരും
Jupiter: വ്യാഴത്തിന്റെ അനു​ഗ്രഹം നൽകും അത്ഭുത ​ഗുണങ്ങൾ; ദോഷം അകറ്റാൻ ഇക്കാര്യങ്ങൾ ചെയ്യാം

ഏതൊരു വ്യക്തിയെയും ഏറ്റവും അധികം സ്വാധീനിക്കുന്ന ഗ്രഹമാണ് വ്യാഴം. ജാതകത്തിൽ വ്യാഴം അനുകൂലമായിരിക്കുന്നവർക്ക് സർവ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം ജാതകത്തിൽ വ്യാഴം പ്രതികൂലമായാൽ ഇത്രയും മോശം ഫലങ്ങൾ നൽകുന്ന മറ്റൊരു ​ഗ്രഹവും ഇല്ലെന്നാണ് കരുതുന്നത്.

ധനു, മീനം രാശികളാണ് വ്യാഴത്തിന്റെ രാശികൾ. ജനന സമയത്തെ ഗ്രഹനിലയിൽ വ്യാഴത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ജാതകത്തിൽ വ്യാഴം അനുകൂലമല്ലെങ്കിൽ ശാരീരിക, സാമ്പത്തിക, മാനസിക വൈഷമ്യങ്ങൾ അനുഭവിക്കേണ്ടി വരും.

അതിനാലാണ് വ്യാഴം പിഴച്ചാൽ എല്ലാം പിഴച്ചുവെന്ന് ജ്യോതിഷികൾ പറയുന്നത്. ജീവിതത്തിൽ അനു​ഗ്രഹങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകാൻ വ്യാഴത്തിന്റെ അനു​ഗ്രഹം ആവശ്യമാണ്. വ്യാഴം ശക്തമല്ലാത്ത ജാതകക്കാർക്ക് ലളിതമായ ചില കർമ്മങ്ങളിലൂടെ ദോഷപരിഹാരങ്ങൾ കാണാം. വിഷ്ണു പ്രീതി നേടുകയാണ് അതിൽ പ്രധാനപ്പെട്ടത്. മറ്റൊന്ന് വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ​ഗുണം ചെയ്യും.

ALSO READ: Venus Retrograde 2023: ഇവരുടെ നല്ല നാളുകൾ തുടങ്ങി; പ്രതിലോമ ശുക്രനിലൂടെ ഭാ​ഗ്യം തിളങ്ങും

ജാതകവശാൽ വ്യാഴ ദോഷം ഉള്ളവരിലും വ്യാഴദശയിലും അപഹാരത്തിലും കഴിയുന്നവരും വ്യാഴാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുന്നത് ദോഷങ്ങൾ കുറയാൻ സഹായിക്കും. ഏകാദശി വ്രതാനുഷ്ഠാനവും പരിഹാരം ഉണ്ടാകാൻ സഹായിക്കും. വ്രതം അനുഷ്ഠിക്കുന്നവർ വിഷ്ണു മന്ത്രം ജപിക്കണം. പതിവായി സുദർശന മന്ത്രം ജപിക്കുന്നത് വ്യാഴദോഷത്തിന് ഉത്തമ പരിഹാരമാണ്.

വ്യാഴത്തിന്റെ പ്രീതി ഉണ്ടായാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഉണ്ടാകും. വ്യാഴം ശക്തമായാൽ നിരവധി ദോഷങ്ങൾ അകന്നുപോകും. ജാതകത്തിൽ വ്യാഴം അനുകൂലമായി വന്നാൽ അത്തരം സന്ദർഭങ്ങളിൽ മറ്റ് ഗ്രഹങ്ങൾ മൂലമുള്ള ദോഷങ്ങളിൽ നിന്നുപോലും മുക്തി ലഭിക്കും.

വ്യാഴം നീചരാശിയിൽ നിൽക്കുമ്പോൾ ജനിക്കുന്ന വ്യക്തിയുടെ ആരോ​ഗ്യം മോശമായിരിക്കുമെന്നാണ് വിശ്വാസം. ഇവർ 16 വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയും ധന്വന്തരി ക്ഷേത്രദർശനം നടത്തി ധന്വന്തര പൂജ ചെയ്യുകയും വേണം. ഇത് വളരെ ഉത്തമമായ ദോഷപരിഹാര മാർ​ഗമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News