Guru Margi 2022: വ്യാഴം മീന രാശിയിലേക്ക്: ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം വൻ ധനലാഭവും!

Guru Rashi Parivartan: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.  

Written by - Ajitha Kumari | Last Updated : Nov 5, 2022, 04:23 PM IST
  • വ്യാഴം മീന രാശിയിലേക്ക്
  • വ്യാഴം നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും
  • വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
Guru Margi 2022: വ്യാഴം മീന രാശിയിലേക്ക്: ഈ 4 രാശിക്കാരുടെ  ഭാഗ്യം തെളിയും, ഒപ്പം വൻ ധനലാഭവും!

Jupiter Transit 2022: ജ്യോതിഷ പ്രകാരം ഓരോ മാസവും ഓരോ  ഗ്രഹങ്ങൾ രാശി മാറിക്കൊണ്ടേയിരിക്കും. ഒരു ഗ്രഹം രാശി മാറുമ്പോഴെല്ലാം അത് 12 രാശികളെയും പലതരത്തിൽ ബാധിക്കും. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഈ മാസം അതായത് നവംബർ 24 ന് മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതിലൂടെ 4 രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും.  വ്യാഴത്തിന്റെ രാശി മാറുന്നതിലൂടെ ഈ രാശിക്കാർക്ക് വളരെയധികം സന്തോഷവും ഐശ്വര്യവും ഉണ്ടാകും ഒപ്പം വൻ ധനലാഭവും ഉണ്ടാകും. 

Also Read: Shani Margi 2022: ജനുവരി 17 വരെ ഈ രാശിക്കാർ സൂക്ഷിക്കുക, ശനി ദോഷം ബുദ്ധിമുട്ടുണ്ടാക്കും!

ജ്യോതിഷ പണ്ഡിതരുടെ അഭിപ്രായത്തിൽ ഈ വർഷം ജൂലൈ 29 ന് വ്യാഴം (Jupiter Zodiac Change) മീനരാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങിയിരുന്നു. ഇനി നവംബർ 24-ന് ഈ രാശിയിൽ തന്നെ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.വ്യാഴ ഗ്രഹത്തിന് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ ഏകദേശം 1 വർഷമെടുക്കും. 12 ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ശുഭഗ്രഹം വ്യാഴമാണ്. സമ്പത്ത്, പ്രതാപം, വിദ്യാഭ്യാസം, കുട്ടികൾ, ആത്മീയത, വിവാഹം, ബഹുമാനം, ഭാഗ്യം എന്നിവയുടെ പ്രതീകമായിട്ടാണ് ഈ ഗ്രഹത്തെ കണക്കാക്കുന്നത്. ഈ സഞ്ചാരത്തിലൂടെ പലരുടെയും പ്രതീക്ഷകൾ സഫലമാകും. 

Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

ഈ 4 രാശിക്കാർക്ക് ലഭിക്കും വ്യാഴത്തിന്റെ അനുഗ്രഹം

വ്യാഴത്തിന്റെ രാശിമാറ്റം ((Jupiter Zodiac Change) കാരണം കർക്കടകം, വൃശ്ചികം, കന്നി, ഇടവം എന്നീ രാശിക്കാരുടെ ഭാഗ്യം മെച്ചപ്പെടാൻ പോകുന്നുവെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഇവർക്ക് തൊഴിൽ-വ്യാപാരത്തിൽ വലിയ ലാഭം ലഭിക്കും. പലർക്കും പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാനും സാധ്യതയുണ്ട്. ഇവർക്ക് ബിസിനസ്സിൽ നല്ല ഓർഡറുകൾ നേടാനും കഴിയും. പഴയ കോടതി വ്യവഹാരങ്ങൾ അനുകൂലമായി പരിഹരിക്കപ്പെടും. ദീർഘനാളത്തെ അസുഖം ഭേദമാകും. സന്താനങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായി നല്ല വാർത്തകൾ ലഭിക്കും.

Also Read: Viral Video: കുരങ്ങിനെ വലിഞ്ഞുമുറുക്കി പെരുമ്പാമ്പ്.. രക്ഷക്കെത്തി വാനരപ്പട.. പിന്നെ സംഭവിച്ചത്! വീഡിയോ വൈറൽ

ധനു, മീനം രാശിയുടെ അധിപനാണ് വ്യാഴം

വ്യാഴത്തിനെ മീനം, ധനു രാശികളുടെ അധിപനായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് എപ്പോഴും പ്രത്യേക കൃപയുണ്ടായിരിക്കും. എങ്കിലും ചിലർക്ക് ഈ സമയം ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം നല്ലതല്ലെങ്കിൽ അവർക്ക് ചില പ്രത്യേക ഉപായങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. അവർ എല്ലാ വ്യാഴാഴ്ചകളിലും മഹാവിഷ്ണുവിനെ ആരാധിക്കണം. കൂടാതെ, മഞ്ഞനിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുകയും പശുക്കൾക്ക് കഴിയുന്നത്ര തീറ്റ നൽകുകയും വേണം. ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ വ്യാഴത്തിന്റെ കൃപ ലഭിക്കുകയും അതിലൂടെ അനുഗ്രഹം വർഷിക്കുകയും ചെയ്യും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News