Jupiter Retrograde: മേടരാശിയിൽ വ്യാഴത്തിന്റെ പ്രതിലോമ ചലനം; ശേഷമുള്ള 118 ദിവസം ഇവർക്ക് അനുകൂലം

Jupiter Retro In Aries: 118 ദിവസമാണ് വ്യാഴം മേടം രാശിയിൽ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കാൻ പോകുന്നത്. വിവിധ രാശികൾക്ക് ഇതിന്റെ ​ഗുണം ലഭിക്കും.  

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 05:30 AM IST
  • തുലാം രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും.
  • കാരണം അവർക്ക് ഈ സമയം ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
  • ബിസിനസുകാർക്ക് ലാഭം വർദ്ധിക്കും.
Jupiter Retrograde: മേടരാശിയിൽ വ്യാഴത്തിന്റെ പ്രതിലോമ ചലനം; ശേഷമുള്ള 118 ദിവസം ഇവർക്ക് അനുകൂലം

Jupiter Retrograde In Aries: വേദ ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ സ്ഥാനം എല്ലാ മാസവും മാറിക്കൊണ്ടിരിക്കുന്നു. ഇത് 12 രാശികളുടെയും ജീവിതത്തെ ബാധിക്കുന്നു. വ്യാഴത്തിന്റെ ചലനത്തിന് ജ്യോതിഷത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. അടുത്ത മാസം, അതായത് സെപ്തംബർ 4ന് വ്യാഴം മേടം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കും. ഇത്തരത്തിൽ 118 ദിവസം വ്യാഴത്തിന്റെ സഞ്ചാരം തുടരും. ഇത് ചില രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും.

മേടം രാശിയിലെ വ്യാഴത്തിന്റെ ഈ സഞ്ചാരം ഒരു അദ്വിതീയ രാജയോഗം സൃഷ്ടിക്കുന്നു. അത് 3 രാശികൾക്ക് സന്തോഷവും സമൃദ്ധിയും നൽകുന്നു. വ്യാഴത്തിന്റെ പ്രതിലോമ ചലനം 2023 ഡിസംബർ 31 വരെയാണ്. ഏതൊക്കെ രാശികൾക്കാണ് ഇത് ​ഗുണം ചെയ്യുകയെന്ന് നോക്കാം.

മിഥുനം - മിഥുനം രാശിക്കാർക്ക് വ്യാഴത്തിന്റെ വക്ര​ഗതിയോടെ നല്ല ഫലങ്ങൾ അനുഭവപ്പെടും. ഈ കാലഘട്ടത്തിൽ നിങ്ങളുടെ ജീവിതത്തിൽ നിരവധി നല്ല അവസരങ്ങൾ വന്നുചേരും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാനും സാമ്പത്തിക നേട്ടമുണ്ടാക്കാനുമുള്ള സമയമാണിത്. ഇതുകൂടാതെ, ദാമ്പത്യ ജീവിതം സന്തോഷകരമാകും. തെറ്റിദ്ധാരണകൾ പരിഹരിക്കുന്നതിനും ഇത് അനുകൂലമായ കാലഘട്ടമാണ്. വരുമാനം വർദ്ധിക്കും, പഴയ പ്രശ്നങ്ങൾ നീങ്ങും.

ചിങ്ങം - ചിങ്ങം രാശിക്കാർ ഈ കാലയളവിൽ ജീവിതത്തിൽ പല പ്രവർത്തനങ്ങളും പൂർത്തിയാക്കും. ഇവർക്ക് വൈകാരികമായ സംതൃപ്തി അനുഭവപ്പെടും. ഭാഗ്യം അവരെ പിന്തുണയ്ക്കും. ഭാ​ഗ്യത്തിന്റെ പിന്തുണയോടെ ബുദ്ധിമുട്ടുള്ള സമയങ്ങളെ മറികടക്കാൻ സാധിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യമുണ്ടാകും.

Also Read: Sun Transit: സൂര്യന്റെ സംക്രമണത്തോടെ തിളങ്ങും ഈ രാശിക്കാരുടെ ഭാ​ഗ്യം; സമ്പത്തും ബഹുമാനവും കൂടും

 

തുലാം - തുലാം രാശിക്കാർക്ക് ഈ സമയം അനുകൂലമായിരിക്കും. കാരണം അവർക്ക് ഈ സമയം ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ബിസിനസുകാർക്ക് ലാഭം വർദ്ധിക്കും. സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ഈ ഘട്ടത്തിൽ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇത് അവരുടെ ജീവിതത്തിൽ സന്തോഷം നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News