Marriage Matching: വിവാഹത്തിന് പരി​ഗണിക്കുന്നത് പത്ത് പൊരുത്തങ്ങൾ; അഞ്ചിൽ താഴെ പൊരുത്തം ദോഷമോ?

Marriage Astrology: വിവാഹത്തിന് പൊരുത്തം നോക്കേണ്ടത് പ്രധാന്യമുള്ളതാണെന്ന് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 12:04 PM IST
  • പത്ത് പൊരുത്തങ്ങളാണ് വിവാഹത്തിന് പ്രധാനമായിട്ടുള്ളത്
  • ഇതില്‍ അഞ്ചില്‍ താഴെ പൊരുത്തമുള്ള ജാതകക്കാർ തമ്മിൽ വിവാഹം ചെയ്യാന്‍ പാടില്ലെന്നാണ് ജ്യോതിഷ വിദ​ഗ്ധർ വ്യക്തമാക്കുന്നത്
  • അഞ്ചിൽ താഴെ പൊരുത്തമുള്ള ജാതകക്കാർ തമ്മിൽ വിവാഹം ചെയ്യുന്നത് അധമമാണെന്നാണ് കണക്കാക്കപ്പെടുന്നത്
Marriage Matching: വിവാഹത്തിന് പരി​ഗണിക്കുന്നത് പത്ത് പൊരുത്തങ്ങൾ; അഞ്ചിൽ താഴെ പൊരുത്തം ദോഷമോ?

ഹിന്ദു ആചാരപ്രകാരം വിവാഹങ്ങള്‍ക്ക് ജാതക ചേര്‍ച്ചയിൽ വളരെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വിവാഹത്തിന് പൊരുത്തം നോക്കേണ്ടത് പ്രധാന്യമുള്ളതാണെന്ന് ജ്യോതിഷത്തിലും വ്യക്തമാക്കുന്നു. രാശി പൊരുത്തം, രാശ്യാധി പൊരുത്തം, വശ്യ പൊരുത്തം, മാഹേന്ദ്ര പൊരുത്തം, ഗണ പൊരുത്തം, യോനി പൊരുത്തം, ദിന പൊരുത്തം, സ്ത്രീദീര്‍ഘ പൊരുത്തം, രജു പൊരുത്തം, വേദ പൊരുത്തം എന്നിങ്ങനെ പത്ത് നക്ഷത്ര പൊരുത്തങ്ങളാണ് വിവാഹത്തിനായുള്ള ജാതക പൊരുത്തത്തിൽ പ്രധാനപ്പെട്ടത്.

രാശി പൊരുത്തം - സന്തതിയുടെ പരമ്പരകള്‍ തമ്മിലുള്ള പൊരുത്തം
രാശ്യാധി പൊരുത്തം - ജന്മ നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം
വശ്യ പൊരുത്തം - രാശിചിഹ്നങ്ങള്‍ തമ്മിലുള്ള പൊരുത്തം
മഹേന്ദ്ര പൊരുത്തം - സന്തതി പരമ്പരകള്‍ തമ്മിലുള്ള പൊരുത്തം
ഗണ പൊരുത്തം - സ്വഭാവങ്ങളുടെ പൊരുത്തം
യോനി പൊരുത്തം - ലൈംഗിക പൊരുത്തം
ദിന പൊരുത്തം - നല്ല ആരോഗ്യവും സമൃദ്ധിയും ഉണ്ടാകുന്നതിനുള്ള പൊരുത്തം
സ്ത്രീ ദീര്‍ഘ പൊരുത്തം - സമ്പത്തും സമൃദ്ധിയും ഉണ്ടാകുന്നതിനുള്ള പൊരുത്തം
രജു പൊരുത്തം- ഭര്‍ത്താവിന് ദീര്‍ഘായുസ് ഉണ്ടാകുന്നതിനുള്ള പൊരുത്തം
വേദ പൊരുത്തം- ദോഷങ്ങളും അപകടങ്ങളും ഇല്ലാതിരിക്കുന്നതിന്

ALSO READ: Vastu tips: വീടിന്റെ നിർമാണ അവശിഷടങ്ങൾ ചുവരിനോട് ചേർത്താണോ ഇട്ടിരിക്കുന്നത്; വീടിന്റെ ഐശ്വര്യം ഇല്ലാതാക്കും ഇക്കാര്യങ്ങൾ

പത്ത് പൊരുത്തങ്ങളാണ് വിവാഹത്തിന് പ്രധാനമായിട്ടുള്ളത്. ഇതില്‍ അഞ്ചില്‍ താഴെ പൊരുത്തമുള്ള ജാതകക്കാർ തമ്മിൽ വിവാഹം ചെയ്യാന്‍ പാടില്ലെന്നാണ് ജ്യോതിഷ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. അഞ്ചിൽ താഴെ പൊരുത്തമുള്ള ജാതകക്കാർ തമ്മിൽ വിവാഹം ചെയ്യുന്നത് അധമമാണ്. അഞ്ച് പൊരുത്തം വരുന്നത് മധ്യമമാണ്. മധ്യമ പൊരുത്തത്തിലുള്ളവരും വിവാഹം കഴിക്കാറുണ്ട്. അഞ്ചിന് മുകളില്‍ വരുന്ന പൊരുത്തങ്ങള്‍ ഉത്തമമായിട്ടാണ് കണക്കാക്കുന്നത്. പത്ത് പൊരുത്തങ്ങളും ചേര്‍ന്ന നക്ഷത്ര പൊരുത്തം ഒരിക്കലും ഉണ്ടായിരിക്കില്ലെന്നും വിശ്വസിക്കപ്പെടുന്നു.

വിവാഹത്തിനായുള്ള പത്ത് പൊരുത്തങ്ങളിൽ ഗണ പൊരുത്തം, രജു പൊരുത്തം, ദിന പൊരുത്തം, രാശി പൊരുത്തം, യോനി പൊരുത്തം എന്നീ അഞ്ച് പൊരുത്തങ്ങള്‍ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഈ അഞ്ച് പൊരുത്തങ്ങളില്‍ രജു പൊരുത്തത്തിനും ദിന പൊരുത്തത്തിനും പ്രത്യേക പ്രാധാന്യം നല്‍കാറുണ്ട്. കാരണം, ഇവ കുടുംബ ജീവിതത്തിന് അടിസ്ഥാനമാണെന്നാണ് കരുതപ്പെടുന്നത്. ബാക്കിയുള്ള മൂന്ന് പൊരുത്തങ്ങളായ ഗണ പൊരുത്തം, രാശി പൊരുത്തം, യോനി പൊരുത്തം എന്നിവ സ്വഭാവത്തെയും ലൈംഗികതയെയും സന്തതി പരമ്പരകളെയും സ്വാധീനിക്കുന്നവയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News