Pournami Vratham: ഈ ദിനം ദേവിയെ ഭജിക്കുന്നത് ഉത്തമം

ഈ വ്രതം വിദ്യാര്‍ഥികള്‍ എടുക്കുന്നത് കൊണ്ട് വിദ്യാലാഭമാണ് ഫലം. ഈ ദിവസം ഒരിക്കലെടുത്ത് വ്രതമനുഷ്ഠിക്കുന്നത് ഉത്തമം.   

Written by - Zee Malayalam News Desk | Last Updated : Jan 28, 2021, 08:33 AM IST
  • ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവര്‍ ഈ വ്രതമെടുത്താല്‍ ദോഷകാഠിന്യം കുറയുമെന്നാണ് കരുതപ്പെടുന്നത്.
  • ഓരോമാസത്തിലേയും പൗര്‍ണമി വ്രതത്തിനും ഓരോ ഫലങ്ങളാണ് ഉള്ളത്.
  • അതുകൊണ്ടുതന്നെ ഇന്നത്തെ വ്രതം ഐശ്വര്യത്തിനും ധനധാന്യവര്‍ധനവിനും കാരണമാകും.
Pournami Vratham: ഈ ദിനം ദേവിയെ ഭജിക്കുന്നത് ഉത്തമം

ഇന്ന് മകരമാസത്തിലെ പൗര്‍ണമി വ്രതം. ദേവിക്ക് ഏറെ പ്രിയപ്പെട്ട ദിവസമായ ഇന്ന് ദേവിയെ ഭജിച്ചാല്‍ സർവ്വഐശ്വര്യവും ദുഖനാശവും ദാരിദ്രശമനവും ഒപ്പം ദേവീകടാക്ഷവുമുണ്ടാകുമെന്നാണ് വിശ്വാസം.  

ഈ വ്രതം വിദ്യാര്‍ഥികള്‍ എടുക്കുന്നത് കൊണ്ട് വിദ്യാലാഭമാണ് ഫലം. ഈ ദിവസം ഒരിക്കലെടുത്ത് വ്രതമനുഷ്ഠിക്കുന്നത് ഉത്തമം.  അതുപോലെ ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവര്‍ ഈ വ്രതമെടുത്താല്‍ ദോഷകാഠിന്യം കുറയുമെന്നാണ് കരുതപ്പെടുന്നത്.  ഓരോമാസത്തിലേയും പൗര്‍ണമി വ്രതത്തിനും (Pournami Vratham) ഓരോ ഫലങ്ങളാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ വ്രതം ഐശ്വര്യത്തിനും ധനധാന്യവര്‍ധനവിനും കാരണമാകും. 

Also Read: അന്നപൂർണ്ണേശ്വരിയെ പ്രാർത്ഥിക്കൂ ദാരിദ്ര്യദുഖം അകറ്റൂ

പൗര്‍ണ്ണമീവ്രതമെടുക്കുന്നവര്‍ രാവിലെ കുളികഴിഞ്ഞ്  ദേവീസ്തുതികള്‍ ജപിക്കുക. പകല്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് രാത്രിയില്‍ നിരാഹാരമനുഷ്ഠിക്കുക,  ശേഷം സന്ധ്യക്ക് നിലവിളക്കു കൊളുത്തി ദേവി നാമങ്ങള്‍ ഭക്തിയോടെ ജപിക്കുന്നതും ഉത്തമം. 

യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ
നമസ്തസൈ്യ നമോ നമ:

ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി

Also Read: Budget 2021 എങ്ങനെയായിരിക്കും? ജ്യോതിഷം എന്താണ് പറയുന്നതെന്ന് നോക്കാം..

ദേവിയെ പ്രാർത്ഥിക്കുമ്പോൾ ഈ മന്ത്രം ജപിക്കാം. ഒപ്പം ലളിതാസഹസ്രനാമം ചെല്ലുന്നതും ഉത്തമമാണ്. ഒരുപക്ഷേ നിങ്ങൾക്ക് ലളിതാസഹസ്രനാമം ചൊല്ലാൻ കഴിഞ്ഞില്ലെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ലളിതാസഹസ്രനാമ ധ്യാനം ചൊല്ലാവുന്നതാണ്.

ഓംസിന്ദൂരാരുണവിഗ്രഹാം ത്രിനയനാംമാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്‌നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം

സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണ മാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News