Horoscope Today, May 1: ഈ രാശിക്കാർ അനാവശ്യമായി ദേഷ്യപ്പെടരുത്, മീനരാശിക്കാര്‍ക്ക്ഏറെ സന്തോഷം ലഭിക്കുന്ന ദിവസം

നിങ്ങളുടെ ഈ ദിവസം എങ്ങിനെ മുന്നോട്ടു പോകും എന്നറിയാം.  ചില  രാശിക്കാര്‍ക്ക് ഈ ദിവസം ഏറെ സന്തോഷം നല്‍കുമെങ്കില്‍ ചിലര്‍ക്ക് ഏറെ ശ്രദ്ധയോടെ പെരുമാറേണ്ടിയിരിക്കുന്നു...   ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും... 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 11:16 AM IST
  • ചില രാശിക്കാര്‍ക്ക് ഈ ദിവസം ഏറെ സന്തോഷം നല്‍കുമെങ്കില്‍ ചിലര്‍ക്ക് ഏറെ ശ്രദ്ധയോടെ പെരുമാറേണ്ടിയിരിക്കുന്നു... ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും...
Horoscope Today, May 1: ഈ രാശിക്കാർ അനാവശ്യമായി ദേഷ്യപ്പെടരുത്, മീനരാശിക്കാര്‍ക്ക്ഏറെ സന്തോഷം ലഭിക്കുന്ന ദിവസം

Horoscope Today, May 1: നിങ്ങളുടെ ഈ ദിവസം എങ്ങിനെ മുന്നോട്ടു പോകും എന്നറിയാം.  ചില  രാശിക്കാര്‍ക്ക് ഈ ദിവസം ഏറെ സന്തോഷം നല്‍കുമെങ്കില്‍ ചിലര്‍ക്ക് ഏറെ ശ്രദ്ധയോടെ പെരുമാറേണ്ടിയിരിക്കുന്നു...   ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും... 

മേടം (Aries): മേടരാശിക്കാർ തൊഴിൽരംഗത്ത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും വേണം.  ബിസിനസ് രംഗത്തുള്ളവര്‍ ജാഗ്രത പാലിക്കണം.  അമിതമായി ആരെയും വിശ്വസിക്കരുത്, കാരണം അമിതമായ വിശ്വാസം മാരകമായേക്കാം. യുവാക്കള്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കുക.

ഇടവം (Taurus): പ്രണയ കാര്യങ്ങളിൽ, യുവാക്കൾക്ക് ദിവസം അനുകൂലമായിരിക്കും.  ഈ രാശിക്കാർ തങ്ങളുടെ ജോലിയില്‍ സംതൃപ്തരല്ല എങ്കിലും  പുതിയ ജോലി കിട്ടുന്നത് വരെ തുടരുക.  ബിസിനസ് രംഗത്തുള്ളവര്‍ പഭോക്താക്കളോട് സ്‌നേഹത്തോടെ സംസാരിക്കുക. കുടുംബത്തിലെ മുതിർന്നവരെ സേവിക്കുക നിങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ സാഹചര്യമുണ്ടാകും.

Also Read:  Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് രാഹു-ശനി-സൂര്യൻ-ചന്ദ്രൻ എന്നിവരുടെ ദുർലഭ സംയോഗം, ഈ രാശിക്കാർ സൂക്ഷിക്കുക!

മിഥുനം (Gemini): മിഥുനം രാശിക്കാർ തങ്ങളുടെ മേലധികാരികളോട് വളരെ ബഹുമാനത്തോടെ പെരുമാറണം, മേലധികാരിയുമായി ഉണ്ടാകുന്ന തര്‍ക്കം വലിയ  പ്രശ്നമായി മാറാം. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്  കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും, എങ്കിൽ മാത്രമേ അവർക്ക് ആഗ്രഹിച്ച ഫലം നേടാൻ കഴിയൂ. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക.  

കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ സഹപ്രവര്‍ത്തകര്‍ക്ക് അസൂയ ഉണ്ടാകാം.  ബിസിനസ്സ് പങ്കാളിയുമായി എന്തിനും ഏതിനും തർക്കമുണ്ടാകാം. പരസ്പര ബന്ധങ്ങളിൽ സുതാര്യതയ്ക്ക് പ്രാധാന്യം നല്‍കുക.  യുവാക്കൾ അനാവശ്യ സഞ്ചാരം ഒഴിവാക്കുക.  ആരോഗ്യത്തിന്‍റെ കാര്യത്തിൽ, ഒരു ഡോക്ടറുടെ ഉപദേശം കൂടാതെ മരുന്ന് കഴിക്കരുത്, അല്ലാത്തപക്ഷം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാം.

ചിങ്ങം (Leo): നിങ്ങൾ ഓഫീസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജോലി ശ്രദ്ധിക്കുക, പിഴവുകള്‍ സംഭവിക്കാതെ സൂക്ഷിക്കുക.  യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കും.  തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. കമിതാക്കള്‍ക്ക് ഏറെ സന്തോഷകരമായ ദിവസം. 

Also Read:  Surya Grahan 2022: ശനി അമാവാസിയും സൂര്യഗ്രഹണവും ഈ 3 രാശിക്കാർ ഇക്കാര്യം ചെയ്യരുത്!

കന്നി (Virgo): കന്നിരാശിക്കാർക്ക് കൂടുതൽ കഠിനാധ്വാനം  ചെയ്യേണ്ടി വരും. വരുമാനം കുറവാണ് എങ്കിലും പുതിയ അവസരങ്ങൾ ഉടന്‍തന്നെ  ലഭ്യമാകും. ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക, പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. യുവാക്കൾക്ക് മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം ഉണ്ടാകും, അവർക്ക് കൂടുതൽ ജോലികൾ പൂർത്തിയാക്കേണ്ടിവരും.  ആരോഗ്യം ശ്രദ്ധിക്കുക, 

തുലാം (Libra): ഈ രാശിക്കാർക്ക് ജോലിഭാരം കൂടുതലായിരിക്കും. മറ്റുള്ളവരുടെ ജോലികൂടി അവര്‍ക്ക് ചെയ്യേണ്ടിവരും.  ബിസിനസ് ചെയ്യുന്നവര്‍ക്ക് അത്  വിപുലീകരിക്കാന്‍ പറ്റിയ സമയം.  യുവാക്കൾക്ക് എന്തെങ്കിലും മാനസിക പിരിമുറുക്കം ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. 

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർ ചെറിയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാറില്ല. ഓഫീസിലെ അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. 
വ്യാപാരികൾ ജാഗ്രത പാലിക്കണം. പിതാവിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നത് തുടരുക. സ്വയം കൂടുതല്‍ സമയം നല്‍കുക.  

ധനു (Sagittarius): ജോലിയിൽ പ്രതിസന്ധിയുണ്ടെങ്കിൽ, ജോലികൾ ശ്രദ്ധയോടെ ചെയ്യുന്നതിനൊപ്പം നിങ്ങളുടെ പെരുമാറ്റത്തിലെ പോരായ്മകളും ശ്രദ്ധിച്ച് മുന്നോട്ടുപോകുക.  ഇടപാടുകള്‍ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.  ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. 

മകരം (Capricorn): ബിസിനസ് ചെയ്യുന്നവര്‍ കോപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.  കാരണം ബിസിനസില്‍ ലാഭനഷ്ടങ്ങൾ സാധാരണമാണ്.  കുടുംബത്തില്‍  ആരുടെയെങ്കിലും ആരോഗ്യനില മോശമാവാന്‍ സാധ്യതയുണ്ട്.

കുംഭം (Aquarius): കുംഭം രാശിക്കാർക്ക്  പുതിയ ജോലിയ്ക്ക് അവസരം ലഭിക്കും. ബിസിനസുകാർ അവരുടെ പങ്കാളികളുമായി നല്ല ബന്ധം പുലർത്തണം, തർക്കങ്ങൾക്ക് സാധ്യതയുണ്ട്. ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത. ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. 

മീനം (Pisces): ചില കുടുംബ തർക്കങ്ങൾ  വളരെക്കാലമായി നിലനിൽക്കുന്നുണ്ടെങ്കിൽ, അവ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും. ശരീരവും മനസ്സും ആരോഗ്യത്തോടെ നിലനിർത്തണമെങ്കിൽ യോഗയും ധ്യാനവും പതിവായി പരിശീലിക്കണം. 

 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News