Horoscope: ഈ മൂന്ന് രാശിക്കാർ ജാ​ഗ്രത പുലർത്തണം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം.

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 09:50 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും
  • നിങ്ങളുടെ പങ്കാളിയുമായി പുറത്ത് സമയം ചെലവഴിക്കുന്നത് സന്തോഷകരമായിരിക്കും
  • മികച്ച ശമ്പളമുള്ള ജോലി എന്ന ആശയം നിങ്ങളുടെ മനസ്സിലുണ്ട്
  • അതിനായി കൂടുതൽ പരിശ്രമം നടത്തേണ്ടി വരും
Horoscope: ഈ മൂന്ന് രാശിക്കാർ ജാ​ഗ്രത പുലർത്തണം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. നിങ്ങളുടെ പങ്കാളിയുമായി പുറത്ത് സമയം ചെലവഴിക്കുന്നത് സന്തോഷകരമായിരിക്കും. മികച്ച ശമ്പളമുള്ള ജോലി എന്ന ആശയം നിങ്ങളുടെ മനസ്സിലുണ്ട്. അതിനായി കൂടുതൽ പരിശ്രമം നടത്തേണ്ടി വരും. ആരോ​ഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

ഇടവം

പുതിയ ആളുകളെ പരിചയപ്പെടാൻ ഇന്ന് അവസരമുണ്ടാകും. പുതിയ ബന്ധങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് അടുപ്പമുള്ള ആളുകളെ കുറിച്ച് നല്ല വാർത്തകൾ കേൾക്കാൻ ഇടവരും.

മിഥുനം

ഇന്ന് നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകും. ഭാ​ഗ്യം നിങ്ങളെ തുണയ്ക്കും. സാമ്പത്തികമായും ഇന്ന് മികച്ച ദിവസം ആയിരിക്കും. ജോലിയും വിശ്രമവും സന്തുലിതമാക്കാൻ ശ്രമിക്കണം.

കർക്കടകം

അവിവാഹിതർക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ സാധിക്കും. വിദേശ യാത്ര നടത്തുന്നതിന് പദ്ധതികൾ ഉണ്ടാകും. കർക്കടക രാശിക്കാർക്ക് സാമ്പത്തികമായി ഇത് ഭാഗ്യ ദിനമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുക.

ALSO READ: Numerology Prediction September 17: ഈ ആളുകളുടെ ഭാഗ്യം ഇന്ന് പ്രകാശിക്കും, വലിയ ലാഭത്തിനുള്ള സാധ്യത

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് അനുകൂലമായ കാര്യങ്ങൾ സംഭവിക്കും. യാത്രകൾ അർത്ഥവത്തായ ഉൾക്കാഴ്ചകളിലേക്ക് നയിക്കും. സാമ്പത്തികമായി, നിങ്ങൾക്ക് മികച്ച ദിവസം ആയിരിക്കും. നിങ്ങളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്.

കന്നി

കന്നി രാശിക്കാർ ഇന്ന് കൂടുതൽ ആത്മവിശ്വാസമുള്ളവരായിരിക്കും. യാത്ര പോകുന്നത് സന്തോഷം നൽകും. സാമ്പത്തികമായി ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും.

തുലാം

തുലാം രാശിക്കാർ പങ്കാളിയുമായുള്ള ആശയവിനിമയത്തിൽ വ്യക്തതയുള്ളവരാകും. സുഹൃത്തുക്കളുമൊത്തുള്ള യാത്ര ആവേശകരമായിരിക്കും. ശാരീരിക ആരോ​ഗ്യത്തിലും മാനസിക ആരോ​ഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്.

വൃശ്ചികം

ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകും. വിദേശയാത്ര പോകാൻ പദ്ധതിയുണ്ടാകും. ചെറിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വ്യായാമത്തിനും ആരോ​ഗ്യകാര്യങ്ങളിലും ശ്രദ്ധ നൽകുക.

ധനു

ധനു രാശിക്കാർക്ക് ഇന്ന് ബന്ധങ്ങളിൽ വെല്ലുവിളികൾ ഉണ്ടായേക്കാം. ഫലപ്രദമായ പരിഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉടൻ മാറും, ജോലി അവസരങ്ങൾ ഉണ്ടാകും. ആരോ​ഗ്യത്തിന് മുൻ​ഗണന നൽകുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം ആയിരിക്കും. സാമ്പത്തിക ഭദ്രതയുണ്ടാകും. യാത്ര പോകുന്നത് കൂടുതൽ സന്തോഷം നൽകും. ബന്ധങ്ങളിൽ മികച്ച ആശയവിനിമയം പുലർത്താൻ ശ്രദ്ധിക്കുക.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം ആയിരിക്കും. സാമ്പത്തികമായി ഉന്നതി ഉണ്ടാകും. ചിലവ് നിയന്ത്രിക്കുന്നത് കൂടുതൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കും.

മീനം

ഇന്ന് നിങ്ങളുടെ ബന്ധത്തിൽ സ്നേഹവും വാത്സല്യവും ഉണ്ടാകും. സാമൂഹിക കാര്യങ്ങളിൽ ഇടപെടൽ നടത്തും. നിങ്ങളുടെ ഭയങ്ങളെയും ഉത്കണ്ഠകളെയും നിങ്ങൾ മറികടക്കും. നിങ്ങളുടെ കഴിവുകൾക്ക് അം​ഗീകാരം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News