Horoscope: ഈ രാശിക്കാർ കൂടുതൽ ശ്രദ്ധ പുലർത്തുക; ഇന്നത്തെ രാശിഫലം അറിയാം

Horoscope today: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ ദിവസം ചിട്ടയായി ക്രമീകരിക്കുന്നതിന് കൂടുതൽ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് അറിയാം.

Written by - Zee Malayalam News Desk | Last Updated : May 24, 2023, 06:52 AM IST
  • ഇന്ന് മേടം രാശിക്കാർ വളരെ സന്തോഷത്തോടെ ഏത് പ്രവർത്തനത്തിലും ഏർപ്പെടും
  • കുടുംബത്തിൽ അനുഗ്രഹങ്ങൾ വന്നുചേരും
  • വിദേശയാത്രകൾ ഉണ്ടാകും
  • ഉദ്യോഗസ്ഥർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും
Horoscope: ഈ രാശിക്കാർ കൂടുതൽ ശ്രദ്ധ പുലർത്തുക; ഇന്നത്തെ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ ഗുണദോഷങ്ങളും വ്യക്തിത്വത്തെ നിർവചിക്കുന്ന സവിശേഷതകളും ഉണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ ദിവസം ചിട്ടയായി ക്രമീകരിക്കുന്നതിന് കൂടുതൽ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് അറിയാം.

മേടം

ഇന്ന് മേടം രാശിക്കാർ വളരെ സന്തോഷത്തോടെ ഏത് പ്രവർത്തനത്തിലും ഏർപ്പെടും. കുടുംബത്തിൽ അനുഗ്രഹങ്ങൾ വന്നുചേരും. വിദേശയാത്രകൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ പുതിയ പങ്കാളിയെ ചേർക്കുന്നത് പുരോഗതിയും ലാഭവും കൊണ്ടുവരും.

ഇടവം

ഇന്ന് കുടുംബത്തിൽ ബന്ധുക്കളുടെ വരവ് മൂലം സന്തോഷകരമായ ദിവസം ആയിരിക്കുമെങ്കിലും പാഴ് ചെലവുകളും വർധിക്കും. ബിസിനസ്സിൽ മന്ദത അനുഭവപ്പെടും. പ്രതീക്ഷിച്ച സ്ഥലത്ത് നിന്ന് സഹായം ലഭിക്കും. ജോലിയിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയും.

മിഥുനം

മിഥും രാശിക്കാരുടെ കുടുംബത്തിന് ഇന്ന് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ശുഭകരമായ എല്ലാ ശ്രമങ്ങളും വിജയം കൈവരിക്കും. സർക്കാർ മേഖലയിലുള്ളവർക്ക് പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ലഭിക്കും. സഹോദരങ്ങളുമായുള്ള ഐക്യം ദൃഢമാകും. ശാരീരിക ആരോഗ്യം മെച്ചപ്പെടും.

ALSO READ: Shadashtak Yog 2023: ഷഡാഷ്ടക യോഗം ഈ രാശിക്കാരെ ദുരിതത്തിലാക്കും; ജൂലൈ ഒന്ന് വരെ സൂക്ഷിക്കുക

കർക്കടകം

ഇന്ന് കർക്കടകം രാശിയിലുള്ളവർക്ക് ജോലിഭാരം വർദ്ധിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് ചുറ്റുമുള്ളവരാൽ തടസ്സം നേരിടാം. കുടുംബത്തിൽ അപ്രതീക്ഷിത ചെലവുകൾ വന്നുചേരും. മുതിർന്നവരുടെ ഉപദേശം പുതിയ പ്രതീക്ഷ നൽകുന്നു. പ്രാർഥനകൾ ​ഗുണം ചെയ്യും.

ചിങ്ങം

കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടായിരിക്കും. നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. എടുക്കുന്ന പരിശ്രമങ്ങളിൽ നല്ല പുരോഗതി ഉണ്ടാകും. ജോലിയിൽ മത്സരം കുറയും. ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ നിങ്ങൾക്ക് മാനസിക സന്തോഷം ലഭിക്കും. സ്വർണം വാങ്ങാൻ സാധ്യതയുണ്ട്.

കന്നി

ഇന്ന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയായിരിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. കുട്ടികൾ സജീവമായിരിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലാഭകരമായ നേട്ടങ്ങൾ ഉണ്ടാകും. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഓണററി തസ്തികകൾ ലഭിക്കും. പുതിയ വാഹനം വാങ്ങണമെന്ന ആഗ്രഹം സഫലമാകും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് മനസ്സിൽ ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാകും. ജോലിയിൽ അപ്രതീക്ഷിത സ്ഥലംമാറ്റം ഉണ്ടാകും. സന്താനങ്ങൾ മൂലം കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ പങ്കാളികളെ പിന്തുടരുകയാണെങ്കിൽ, നിങ്ങൾക്ക് ലാഭം ലഭിക്കും. പ്രാർഥന ​ഗുണം ചെയ്യും.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും. നിങ്ങളുടെ രാശിക്ക് രാവിലെ 8.27 വരെ ചന്ദ്രാഷ്ടമം ഉള്ളതിനാൽ എല്ലാ കാര്യങ്ങളിലും ശാന്തത പാലിക്കുന്നതും ജോലിസ്ഥലത്തുള്ളവരുമായി പൊരുത്തപ്പെടുന്നതും നല്ലതാണ്. തൊഴിൽപരമായ പ്രശ്നങ്ങൾ ക്രമേണ കുറയും.

ധനു

ധനു രാശിക്കാർ ഇന്ന് അസ്വസ്ഥരായിരിക്കും. മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. നിങ്ങളുടെ രാശിയ്ക്ക് രാവിലെ 8.27-ന് മുകളിൽ ചന്ദ്രാഷ്ടം ഉള്ളതിനാൽ ശാന്തത പാലിക്കുന്നത് നല്ലതാണ്. വാണിജ്യപരമായ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ കൂടുതൽ ജാ​ഗ്രത പുലർത്തുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. വരുമാനം വർധിക്കും. സഹോദരങ്ങൾക്കിടയിൽ ഐക്യം ദൃഢമാകും. പുതിയ സാധനങ്ങൾ വാങ്ങുന്നതിന് സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച നേട്ടങ്ങൾ ലഭിക്കും. കടബാധ്യത പരിഹരിക്കും. ബിസിനസ്സ് നന്നായിരിക്കും. വിചാരിച്ച കാര്യം സഫലമാകും.

കുംഭം

കുംഭം രാശിക്കാരുടെ സാമ്പത്തിക നില ഇന്ന് മന്ദ​ഗതിയിലായിരിക്കും. കുടുംബത്തിൽ ചെലവുകൾ വർദ്ധിക്കും. ബിസിനസിൽ മാന്ദ്യം ഉണ്ടായാലും കാര്യമായ ആഘാതം ഉണ്ടാകില്ല. അടുത്ത ബന്ധുക്കൾ പിന്തുണ നൽകും. ബിസിനസ്സ് യാത്രകൾ ഗുണം ചെയ്യും.

മീനം

ഇന്ന് കുടുംബത്തിൽ സന്തോഷകരമായ സംഭവങ്ങൾ നടക്കും. വീട്ടുപകരണങ്ങൾ വാങ്ങുന്നതിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടും. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. ബിസിനസ്സിൽ വിജയം ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News