Horoscope 22 April 2022: ഇന്ന് വൃശ്ചികം രാശിക്കാർ തട്ടിപ്പുകാരിൽ നിന്നും ജാഗ്രത പാലിക്കണം, കുംഭം രാശിക്കാരുടെ അനാവശ്യ ചിന്ത പല പ്രശനങ്ങൾക്കും കാരണമാകും!

Horoscope 22 April 2022:  ഇന്ന് (Horoscope 22 April 2022) മകരം (Capricorn) രാശിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത. മീനം (Pisces) രാശിക്കാരിൽ ചില്ലറ വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഇന്ന് ലാഭം കൊയ്യാം.  വൃശ്ചികം രാശിക്കാർ വഞ്ചിക്കുന്നവറീ സൂക്ഷിക്കണം.

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 06:54 AM IST
  • കുംഭം രാശിക്കാരുടെ അനാവശ്യ ചിന്ത പല പ്രശനങ്ങൾക്കും കാരണമാകും!
Horoscope 22 April 2022: ഇന്ന് വൃശ്ചികം രാശിക്കാർ തട്ടിപ്പുകാരിൽ നിന്നും ജാഗ്രത പാലിക്കണം, കുംഭം രാശിക്കാരുടെ അനാവശ്യ ചിന്ത പല പ്രശനങ്ങൾക്കും കാരണമാകും!

Rashifal/Horoscope 22 April 2022: ഇന്ന് (Horoscope 22 April 2022) ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞ ദിനമായിരിക്കും. ചിങ്ങം (Leo) രാശിക്കാർക്ക് വേദന അനുഭവിക്കേണ്ടി വരും. തുലാം (Libra) രാശിക്കാരുടെ സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ പ്രോജക്ട് ലഭിക്കും.

മേടം (Aries): ഇന്ന് ഈ രാശിക്കാർക്ക് സാധാരണയേക്കാൾ കൂടുതൽ ചിലവഴിക്കാൻ സാധ്യത. അതുകൊണ്ട് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓഫീസ് ജോലികൾ ശ്രദ്ധയോടെ ചെയ്താൽ മാത്രമേ നല്ല ഫലം ലഭിക്കൂ. യോഗത്തിൽ നിങ്ങൾക്ക് നേതൃത്വം വഹിക്കേണ്ടി വന്നേക്കാം. ഭക്ഷണപാനീയങ്ങൾ കച്ചവടം ചെയ്യുന്ന വ്യവസായികൾക്ക് ഇന്ന് നല്ല ദിനം. ഇവർക്ക് ബൾക്ക് ഓർഡർ ലഭിച്ചേക്കാം. അനാവശ്യ ചിന്ത നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് ചിന്ത ഉപേക്ഷിച്ച ശേഷം ഒരു പ്ലാൻ ഉണ്ടാക്കി നിങ്ങളുടെ ജോലി ചെയ്യുക. ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. 

Also Read: Venus Transit April 2022: ശുക്രന്റെയും വ്യാഴത്തിന്റേയും കൃപ: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!

ഇടവം (Taurus):  ഇന്ന് നിങ്ങളുടെ മനസ്സ് ചില അജ്ഞാത ഭയത്താൽ അസ്വസ്ഥമാകും. മനസ് ഭയത്തിൽ അടിമപ്പെടാൻ സമ്മതിക്കരുത്.  ധൈര്യത്തോടെയിരിക്കുക. മത്സരം നേരിടാനും വിജയിക്കാനും തയ്യാറെടുക്കുക. .സഹപ്രവർത്തകരോട് അസൂയപ്പെടരുത്. അവർ ചെയ്യുന്ന ബിസിനസിനെക്കുറിച്ച് അറിവ് നേടുകയും അതിനെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക. നിങ്ങൾക്ക് ഏതെങ്കിലും കോഴ്സ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ മുന്നോട്ട് പോകുക. നിങ്ങൾക്ക് ഇന്ന് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.  ജീവിത പങ്കാളിയുടെ കരിയറിൽ പുരോഗതിക്ക് സാധ്യത. സ്ത്രീകളുമായി തർക്കത്തിന് സാധ്യതയുണ്ടെങ്കിൽ ഒഴിവാക്കുക. 

മിഥുനം (Gemini): ഇന്ന് നിങ്ങൾ വീട്ടിലുള്ളവരോട് സൗമ്യമായി പെരുമാറുക. കോപം നിയന്ത്രിക്കുക. നിങ്ങളുടെ ബോസിനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക. ജോലിയിൽ ചില കാര്യങ്ങൾ പ്രശ്നമുണ്ടായേക്കാം ക്ഷമയോടെയിരിക്കുക. ബിസിനസിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും പരിശ്രമിക്കണം. നിങ്ങൾക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കിൽ ജാഗ്രത പാലിക്കുക. ജീവിത പങ്കാളിയുടെ ആരോഗ്യനില മോശമാകാനും സാധ്യത. 

കർക്കടകം(Cancer):  ഇന്ന് നിങ്ങൾ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തും. യുവാക്കൾ സാങ്കേതികവിദ്യ ഉപയോഗിക്കണം പക്ഷേ ദുരുപയോഗം ചെയ്യരുത്. നിങ്ങൾ എവിടെ ജോലി ചെയ്താലും ആ മേഖലയിൽ നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുകയും അതിലൂടെ നിങ്ങൾ വിജയം നേടുകയും ചെയ്യും. ബിസിനസ് കാര്യത്തിൽ സർക്കാർ രേഖകൾ ശക്തിപ്പെടുത്തുക. നിങ്ങൾക്ക് മൂത്രത്തിൽ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് ശ്രദ്ധിക്കുക. ഈ രോഗം ബാധിച്ചവർ സൂക്ഷിക്കുക. വീട്ടിൽ തീപിടുത്തത്തിന് സാധ്യത. ജോലി കഴിഞ്ഞ് ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യുക. ഇന്ന് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ആളുകളുമായി ഇടപഴകുകയും ചെയ്യും.

ചിങ്ങം (Leo): ഇന്ന് മാനസിക വിഭ്രാന്തിയുടെ ദിവസമാണ് എന്നാൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. ശാന്തമായി ചിന്തിക്കുക. അധ്യാപകർക്ക് ഇന്ന് നല്ല ദിനം.  വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ശക്തമായ വിജയ സാധ്യതയുണ്ട്. ശരീരത്തിൽ കല്ലിന്റെ പ്രശനമുണ്ടെങ്കിൽ ജാഗ്രത പാലിക്കുക. കാരണം അത് സംബന്ധിച്ച വേദന കൂടിയേക്കാം.  അനുകൂല സാഹചര്യമില്ലെങ്കിലും ദാമ്പത്യ ജീവിതത്തിൽ സമാധാനം നിലനിർത്തുക. യുവാക്കൾ അമിതമായ ഉത്കണ്ഠ ഒഴിവാക്കുക

കന്നി (Virgo): ഈ രാശിക്കാരുടെ ബുദ്ധി വേഗത്തിൽ പ്രവർത്തിക്കും.  മേലധികാരിയോട് തർക്കിക്കേണ്ട കാര്യമില്ല. പകരം കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുക. നിങ്ങളുടെ കാര്യം മാന്യമായി പറയുക. മൊത്തവ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ലാഭം ലഭിക്കും. നിങ്ങൾക്ക്  ചെവി വേദന ഉണ്ടാകാനുള്ള സാധ്യത.വീടുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങേണ്ട സാഹചര്യമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് നന്ന്. 

തുലാം (Libra): നിങ്ങളുടെ സംസാരം മികച്ചതായിരിക്കും അത് മറ്റുള്ളവരിൽ സ്വാധീനം ചെലുത്തും. സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ പ്രോജക്ട് ലഭിച്ചേക്കാം.  കഠിനാധ്വാനം ചെയ്യുക. ഇന്ന് നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. 

വൃശ്ചികം (Scorpio): ഈ രാശിക്കാർ തട്ടിപ്പുകാരിൽ നിന്നും ജാഗ്രത പാലിക്കുക. വലിയ ലാഭം കാണിച്ച് ആരെങ്കിലും നിങ്ങളെ ചതിച്ചേക്കാം. നിങ്ങൾ ഒരു പുതിയ ജോലി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് സന്തോഷത്തോടെ ചെയ്യുക. ടെലികമ്മ്യൂണിക്കേഷൻ ജോലി ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിനം. രാവിലെ യോഗ ചെയ്യുന്നത് ഉത്തമം. അമ്മയെ സേവിക്കാനുള്ള അവസരം വലിയ സൗഭാഗ്യമാണ്. ഈ അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. അച്ചടക്കം പാലിക്കുക.

ധനു രാശി  (Sagittarius):  നിങ്ങളുടെ ഐഡന്റിറ്റി നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.  അത് മറക്കരുത്. ജോലി ചെയ്യുന്നതിൽ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ ക്ഷമയോടെയിരിക്കണം. അവസ്ഥ മെച്ചപ്പെടും. വൻകിട വ്യവസായികൾ നിക്ഷേപം ഒഴിവാക്കണം കാരണം നഷ്ടമുണ്ടായേക്കാം. വെള്ളം ധാരാളം കുടിക്കുക. ലഘുഭക്ഷണം കഴിക്കുക, ആരോഗ്യവാനായിരിക്കുക. കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കുക. യുവാക്കൾക്ക് ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. 

മകരം രാശി (Capricorn): ഈ രാശിക്കാർ പ്രധാന തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കരുത്. ചിന്താപൂർവ്വം പ്രവർത്തിക്കുക. വിദേശ ജോലി ലഭിക്കാൻ സാധ്യത. വസ്ത്രവ്യാപാരം നടത്തുന്നവർ പുതിയ സ്റ്റോക്ക് ആവശ്യപ്പെടാം. വയറു വേദന ഉണ്ടാകാൻ സാധ്യത.  അതുകൊണ്ടുതന്നെ പെട്ടെന്ന് ദഹിക്കുന്നതും പോഷകപ്രദവുമായ ഭക്ഷണം മാത്രം കഴിക്കുക.നിങ്ങളുടെ പ്രശ്നങ്ങൾ കുടുംബവുമായി പങ്കിടുക അവരുടെ പിന്തുണ ലഭിക്കും. ഗുരുവിനെപ്പോലെയുള്ള ഒരാളുടെ സഹവാസം ഉത്തമമായിരിക്കും. 

കുംഭം (Aquarius): അനാവശ്യ ചിന്ത ഈ രാശിക്കാർക്ക് പല പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് നല്ല സമയം. ബിസിനസുകാർക്ക് സാധാരണ ദിവസങ്ങളേക്കാൾ ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടിവരും. നല്ല ആരോഗ്യം നിലനിർത്തണമെങ്കിൽ ഭക്ഷണക്രമം നന്നായി സൂക്ഷിക്കുക. ജങ്ക് ഫുഡ് കഴിക്കരുത്. നിങ്ങളുടെ സഹോദരന്റെ ആരോഗ്യം മോശമായേക്കാം. സാമൂഹിക രംഗത്ത് മറ്റുള്ളവരെ സഹായിക്കാൻ അവസരം ലഭിച്ചാൽ അത് ചെയ്യുക. 

മീനം (Pisces): ഇന്ന് ഈ രാശിക്കാർക്ക് അലസത നല്ലതല്ല. പൂർണ്ണ ഊർജ്ജത്തോടെ പ്രവർത്തിക്കുക. സഹപ്രവർത്തകരുമായി യോജിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുക. ചില്ലറ വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഇന്ന് നല്ല ലാഭം ലഭിക്കും. കാലിൽ നീരു വരാൻ സാധ്യത. ഒരു അതിഥി വന്നേക്കാം. എന്തെങ്കിലും മത്സരത്തിന് തയ്യാറെടുക്കുന്നവർക്ക്, കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും അത് നിങ്ങൾക്ക് വിജയം നൽകും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News