എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം.
മേടം
സാമ്പത്തികമായി, നിങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താൻ കഴിയും. മാധ്യമരംഗത്തോ സിനിമയിലോ ഉള്ളവർക്ക് നല്ല ദിവസം ആയിരിക്കും. വസ്തു വാങ്ങുന്നതിന് മികച്ച ദിവസമാണ്. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ സാധ്യത.
ഇടവം
നിങ്ങളുടെ സ്നേഹവും കരുതലും ഉള്ള സ്വഭാവം പങ്കാളിയെയും കുടുംബത്തെയും സന്തോഷകരമായി നിലനിർത്തും. ആസ്വാദ്യകരമായ ഒരു യാത്ര പദ്ധതി തയ്യാറാക്കാം. വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർ വളരെ ശ്രദ്ധാലുവായിരിക്കുകയും സൂക്ഷ്മമായി കാര്യങ്ങളെ നിരീക്ഷിക്കുകയും വേണം.
മിഥുനം
ആരോഗ്യകാര്യത്തിൽ ശ്രദ്ധപുലർത്തണം. യാത്ര ചെയ്യുന്നത് ഗുണം ചെയ്യും. മാനസിക പിരിമുറുക്കം കുറയും. കുടംബത്തോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കും.
കർക്കടകം
ജോലിയിലുണ്ടായ സമീപകാല തിരിച്ചടികൾ നിങ്ങളുടെ കരിയറിനെ ബാധിക്കില്ല, അതിനാൽ പൂർണ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. കുടുംബത്തിലെ മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ ആരോഗ്യം ആശങ്കയുണ്ടാക്കാം. ആത്മവിശ്വാസവും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതും കുടുംബത്തിൽ സമാധാനം നിലനിർത്തും.
ALSO READ: Horoscope: ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ; സമ്പൂർണ രാശിഫലം അറിയാം
ചിങ്ങം
സംരംഭം വിജയിക്കുന്നതിന് പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചിലവാകും. നല്ല ആരോഗ്യം നിലനിർത്താൻ ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. യാത്ര ചെയ്യാൻ പദ്ധതിയുണ്ടെങ്കിൽ കാലാവസ്ഥകൂടി കണക്കിലെടുത്ത് തീരുമാനങ്ങളെടുക്കുക.
കന്നി
ശാരീരികമായി നിങ്ങൾ ആരോഗ്യത്തോടെയിരിക്കുമെങ്കിലും മാനസികമായി ചെറിയ പിരിമുറുക്കം ഉണ്ടാകാം. ചില്ലറ വ്യാപാരികൾക്ക് ഇന്ന് നല്ല വരുമാനം പ്രതീക്ഷിക്കാം. പങ്കാളിയുടെ ഉപദേശം ഗുണം ചെയ്യും, അതിനാൽ ഉപേക്ഷിച്ച് തള്ളിക്കളയരുത്. സുരക്ഷിതമായ യാത്രയ്ക്കായി നിങ്ങളുടെ ഗതാഗത രീതി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.
തുലാം
ഇന്ന് കടം വാങ്ങേണ്ടതായി വരും. പ്രൊഫഷണൽ രംഗത്ത് അനുഭവസമ്പത്തുള്ളവരിൽ നിന്ന് സഹായം തേടാൻ മടിക്കരുത്. ദീർഘദൂര യാത്രകളിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ചെറിയ യാത്രകൾ തിരഞ്ഞെടുക്കുക. വിദ്യാഭ്യാസ മേഖലയിലെ മത്സരാന്തരീക്ഷത്തിലെ ബുദ്ധിമുട്ടുകൾ നീങ്ങും.
വൃശ്ചികം
ലാഭകരമായ ഒരു ഇടപാട് നിങ്ങൾക്ക് ധാരാളം പണം കൊണ്ടുവരും. കുടുംബം ദയയും കരുതലും ഉള്ളവരും ആവശ്യമായ എല്ലാ സഹായവും നൽകുന്നവരുമായിരിക്കും. ഒരു യാത്ര ആസൂത്രണം ചെയ്തതുപോലെ നടക്കില്ല. വസ്തു ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീരും.
ധനു
വ്യക്തിപരമോ തൊഴിൽപരമോ ആയ റിസ്ക് എടുക്കേണ്ട ദിവസമല്ല ഇത്. നിങ്ങൾ ചെയ്യുന്ന ഏതൊരു കാര്യത്തിലും പങ്കാളി വളരെ പിന്തുണയും സഹായവും നൽകും. ഒറ്റയ്ക്ക് കുറച്ച് ദിവസം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ചെറിയ ഇടവേള പ്ലാൻ ചെയ്യാം. വിപണിയിലെ മാന്ദ്യം പ്രോപ്പർട്ടിയിൽ നിക്ഷേപം നടത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും.
മകരം
മിതവ്യയ ചെലവുകൾ നിങ്ങളെ സാമ്പത്തിക ലാഭത്തിലേക്ക് നയിക്കും. എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതാകുകയും വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകുകയും ചെയ്യും. യാത്ര മികച്ചതാക്കാൻ തയ്യാറെടുപ്പുകൾ നടത്തണം.
കുംഭം
ചെലവ് കുറയ്ക്കുന്നതിനുള്ള നിങ്ങളുടെ പദ്ധതി പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ വ്യായാമ ദിനചര്യയിൽ സ്ഥിരത പുലർത്തുന്നത് നല്ല ആരോഗ്യം ഉറപ്പാക്കും. പ്രൊഫഷണൽ അല്ലെങ്കിൽ അക്കാദമിക് മേഖലയിലെ നിങ്ങളുടെ സംരംഭം പ്രധാനപ്പെട്ട ആളുകൾ വിലമതിക്കും. ഇന്ന് നിങ്ങൾ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. റോഡിലെ അശ്രദ്ധ പ്രശ്നങ്ങൾക്ക് കാരണമാകും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ പരിഹരിക്കും.
മീനം
അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നതിനാൽ സാമ്പത്തിക സ്ഥിരതയുണ്ടാകും. ഇന്ന് ഇന്റർവ്യൂ ഉള്ളവർക്ക് നല്ല അവസരം ലഭിക്കും. പുതിയ സംരംഭങ്ങളെ കുറിച്ച് ചിന്തിച്ചേക്കാം, എന്നാൽ അത് നടപ്പിലാക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. തർക്കത്തിലുള്ള വസ്തു ഇടപാടുകൾ ലാഭകരമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...