വീട് പണിയുമ്പോൾ കന്നിമൂലയിൽ ഇക്കാര്യങ്ങൾ പാടില്ല?; സ്ഥാനം നോക്കുമ്പോൾ ഇവയെല്ലാം ഒന്ന് ശ്രദ്ധിക്കുക

Kanimoola Problems- വാസ്തു പ്രകാരം ചില കാര്യങ്ങളിൽ അൽപം അശ്രദ്ധ കാട്ടിയാൽ അത് നിങ്ങൾ ആഗ്രഹിക്കുന്ന ആ സന്തോഷത്തെ തന്നെ ഇല്ലാതാക്കിയേക്കുമെന്നാണ്. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് കന്നിമൂലയിൽ ഉണ്ടാകുന്ന ചില അശ്രദ്ധകൾ.

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 08:40 PM IST
  • വാസ്തുശാസത്ര പ്രകാരം ഒരു പ്ലോട്ടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി (South-West Quarters) വരുന്ന ഒരു കോണാണ് കന്നിമൂല.
  • എട്ട് ദിക്കുകളായി വരുന്ന ഒരു ഭൂമിയുടെ ഏറ്റവും ശക്തിയേറിയ മൂലയായിട്ടാണ് കന്നിമൂല കരുതുന്നത്.
  • അതുകൊണ്ട് ഒരു വീട് അല്ലെങ്കിൽ കെട്ടിടം പണിയുമ്പോൾ കന്നിമുലയ്ക്ക് അതിന്റേതായ പ്രത്യേകതകൾ ഉണ്ടെന്ന് പഴമക്കാർ പറയുന്നത്.
വീട് പണിയുമ്പോൾ കന്നിമൂലയിൽ ഇക്കാര്യങ്ങൾ പാടില്ല?; സ്ഥാനം നോക്കുമ്പോൾ ഇവയെല്ലാം ഒന്ന് ശ്രദ്ധിക്കുക

ഒരു പുതിയ ജീവിതമാണ് ഒരു വീട് പണിത് അതിൽ താമസിക്കുന്നതോടെ ആരംഭിക്കുന്നത്. സ്വരുകൂട്ടി വെച്ചതും കഷ്ടപാടുകൾ ഉള്ളിൽ ഒതുക്കി നമ്മുൾ വീട് പണിയുന്നത് സന്തോഷവും സ്വതന്ത്രവുമായ ഒരു ജീവിതം ആസ്വദിക്കാൻ വേണ്ടിയാണ്. എന്നാൽ വാസ്തു പ്രകാരം ചില കാര്യങ്ങളിൽ അൽപം അശ്രദ്ധ കാട്ടിയാൽ അത് നിങ്ങൾ ആഗ്രഹിക്കുന്ന ആ സന്തോഷത്തെ തന്നെ ഇല്ലാതാക്കിയേക്കുമെന്നാണ്. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് കന്നിമൂലയിൽ ഉണ്ടാകുന്ന ചില അശ്രദ്ധകൾ.

എന്താണ് കന്നിമൂല?

വാസ്തുശാസത്ര പ്രകാരം ഒരു പ്ലോട്ടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി (South-West Quarters) വരുന്ന ഒരു കോണാണ് കന്നിമൂല. എട്ട് ദിക്കുകളായി വരുന്ന ഒരു ഭൂമിയുടെ ഏറ്റവും ശക്തിയേറിയ മൂലയായിട്ടാണ് കന്നിമൂല കരുതുന്നത്. അതുകൊണ്ട് ഒരു വീട് അല്ലെങ്കിൽ കെട്ടിടം പണിയുമ്പോൾ കന്നിമുലയ്ക്ക് അതിന്റേതായ പ്രത്യേകതകൾ ഉണ്ടെന്ന് പഴമക്കാർ പറയുന്നത്.

ALSO READ : Home Vastu: വീട്ടിൽ ഈ സ്ഥലത്തിരുന്ന് അബദ്ധത്തിൽ പോലും ഭക്ഷണം കഴിക്കരുത്, ലക്ഷ്മി ദേവി കോപിക്കും!

വീട് പണിയുമ്പോൾ കന്നിമൂല എവിടെയിരിക്കും?

ഈശാന കോണായ വടക്ക്-കിഴക്ക്  താഴ്ന്നും കന്നിമൂല ഉയർന്ന് നിൽക്കുന്നതുമായ ഒരു പ്രതലമായിരിക്കണം വീട് നിർമാണ സമയത്ത് തിരഞ്ഞെടുക്കേണ്ടത്. വീട് പണിയാൻ സ്ഥാനം നോക്കുമ്പോൾ ഈ കന്നിമൂലയ്ക്ക് വേണം ഭവനത്തിന്റെ പ്രധാനപ്പെട്ട് ഭാഗം വരേണ്ടതെന്നാണ് വാസ്തു ശാസ്ത്രത്തിൽ നിർദേശിക്കുന്നത്. അതായത് വീടിന്റെ മുഖ ഏത് ഭാഗത്തേക്കാണെങ്കിലും പ്രധാന മുറി തെക്ക് -പടിഞ്ഞാറ് ഭാഗത്താകുന്നതാണ് ഉത്തമം. 

ഏറ്റവും പവിത്രവും ശക്തിയേറിയതുമായി കോണിനെ അതിന്റെ പവിത്രതയോടെ തന്നെ പാലിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തിൽ നിർദേശിക്കുന്നത്. അഥവ മറിച്ചാണെങ്കിൽ ആ വീട്ടിൽ താമസിക്കുന്നവരുടെ കുടുംബകാര്യങ്ങളെ സാരമായി തന്നെ ബാധിച്ചേക്കാം.  

ALSO READ : ശ്രദ്ധിക്കുക.. ഈ 5 കാര്യങ്ങൾ താഴെ വീഴുന്നത് അശുഭകരം! ശനി ദേവൻ കോപിക്കും

കന്നിമൂലയിൽ എന്ത് പാടില്ല?

കന്നിമൂലയിൽ പൂജമുറിയോ അല്ലെങ്കിൽ കിടപ്പ് മുറിയോ വരുന്നതാണ് വാസ്തുശാസ്ത്ര വിദഗ്ധർ നിർദേശിക്കാറുള്ളത്. എന്നാൽ മറ്റ് മുറികളും അവിടെ വരുന്നത് കൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും സംഭവിക്കുകയില്ല. പക്ഷെ പവിത്രമായി കാണുന്ന ആ മൂലയിൽ മലിന്യമാക്കുന്ന നിർമിതകൾ ഉണ്ടാക്കാതിരിക്കുക. 

അതായത്, കക്കൂസ്, അഴുക്ക് ചാലുകൾ, സെപ്റ്റിക്ക് ടാങ്കുകൾ, കിണർ, അലക്കുന്ന് ഇടം ഇവയൊന്നും പാടില്ല എന്നാണ് പറയുന്നത്. പ്രത്യേകമായി കക്കൂസ് സംബന്ധിച്ചുള്ള യാതൊരു നിർമിതിയും കന്നിമൂലയിൽ ഉണ്ടാകാൻ പാടില്ലയെന്നാണ് വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട വിദഗ്ധ നിർദേശിക്കുന്നത്. 

ALSO READ : Vastu Tips : സന്തോഷമുള്ള വീടിന് വാസ്തു ദോഷമില്ലെന്ന് ഉറപ്പ് വരുത്തണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കന്നിമൂലയിൽ കക്കൂസ് പണിതാൽ എന്തണ് പ്രശ്നം?

വിശ്വാസപരമായിട്ടാണ് ഈ പ്രശ്നങ്ങൾ ഉദിക്കുന്നത്. വാസ്തുവും വിശ്വാസുവും എല്ലാ ലയിച്ച് നിൽക്കുമ്പോൾ പവത്രമായ കന്നിമൂല മലിന്യമാകുമ്പോൾ ആ ഭവനത്തിൽ തമാസിക്കുന്നവർക്ക് എന്നും അശാന്തിയാണ് ഫലമായി ലഭിക്കുക. അത് ഏത് തരത്തിലുമാകാം, സാമ്പത്തികമായിട്ടോ, രോഗം സംബന്ധമായിട്ടോ മക്കളുടെ കാര്യം സംബന്ധിച്ചോ ഒരു അശാന്തി എന്ന് അലട്ടിയേക്കാം.

വാസ്തു ശാസ്ത്രത്തിൽ നിഷ്കർഷിച്ചിരിക്കുന്നതും ഇത് സംബന്ധിച്ച് ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. നാട്ടിൽ നില നിൽക്കുന്ന ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News