Hariyali Teej 2023: ഹരിയാലി തീജ് 2023; അവിവാഹിതകളായ സ്ത്രീകൾ ഉപവാസം അനുഷ്ഠിക്കേണ്ടതും പൂജ ചെയ്യേണ്ടതും ഇങ്ങനെ

Hariyali teej 2023 fasting tips: പ്രപഞ്ചത്തിലെ പുരുഷ-സ്ത്രീ ശക്തികൾ തമ്മിലുള്ള അഗാധമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്ന ഹരിയാലി തീജ് ശിവന്റെയും പാർവതിയുടെയും ഐക്യത്തെ സ്മരിക്കുന്നതിനാണ് ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 09:52 AM IST
  • ഐതിഹ്യങ്ങൾ അനുസരിച്ച്, പാർവതി ദേവി ശിവന്റെ പ്രീതി നേടുന്നതിനായി 107 ജന്മങ്ങൾ കഠിന തപസ്സു ചെയ്തു
  • തന്റെ 108-ാം ജന്മത്തിൽ, ശിവന്റെ ഹൃദയം സ്വന്തമാക്കി
  • ഭക്തിയും സമർപ്പണവും ഉദാഹരിക്കുന്ന ഒരു സ്വർഗ്ഗീയ ബന്ധം ഉടലെടുത്തു
  • ദിവ്യസ്‌നേഹത്തിന്റെയും പ്രപഞ്ച സന്തുലിതത്വത്തിന്റെയും ഈ ഐക്യത്തെയാണ് ഹരിയാലി തീജ് സ്മരിക്കുന്നത്
Hariyali Teej 2023: ഹരിയാലി തീജ് 2023; അവിവാഹിതകളായ സ്ത്രീകൾ ഉപവാസം അനുഷ്ഠിക്കേണ്ടതും പൂജ ചെയ്യേണ്ടതും ഇങ്ങനെ

സാംസ്കാരികവും മതപരവുമായ പ്രാധാന്യമുള്ള ഒരു പ്രമുഖ ആഘോഷമാണ് ഹരിയാലി തീജ്. ഹിന്ദു വിശ്വാസം അനുസരിച്ച്, ശ്രാവണ മാസത്തിലെ ശുക്ല പക്ഷ ദിവസമാണ് ഹരിയാലി തീജ് ആഘോഷിക്കുന്നത്. ഇത് സാധാരണയായി ഓ​ഗസ്റ്റ് മാസത്തിലാണ് വരുന്നത്. പ്രപഞ്ചത്തിലെ പുരുഷ-സ്ത്രീ ശക്തികൾ തമ്മിലുള്ള അഗാധമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്ന ഹരിയാലി തീജ് ശിവന്റെയും പാർവതിയുടെയും ഐക്യത്തെ സ്മരിക്കുന്നതിനാണ് ആഘോഷിക്കുന്നത്.

ഐതിഹ്യങ്ങൾ അനുസരിച്ച്, പാർവതി ദേവി ശിവന്റെ പ്രീതി നേടുന്നതിനായി 107 ജന്മങ്ങൾ കഠിന തപസ്സു ചെയ്തു. തന്റെ 108-ാം ജന്മത്തിൽ, ശിവന്റെ ഹൃദയം സ്വന്തമാക്കി. ഭക്തിയും സമർപ്പണവും ഉദാഹരിക്കുന്ന ഒരു സ്വർഗ്ഗീയ ബന്ധം ഉടലെടുത്തു. ദിവ്യസ്‌നേഹത്തിന്റെയും പ്രപഞ്ച സന്തുലിതത്വത്തിന്റെയും ഈ ഐക്യത്തെയാണ് ഹരിയാലി തീജ് സ്മരിക്കുന്നത്. ഈ വർഷം നാഗ പഞ്ചമിക്ക് മുന്നോടിയായി ഓഗസ്റ്റ് 19 ന് ആണ് ഹരിയാലി തീജ് ആഘോഷിക്കുന്നത്.

ALSO READ: Onam 2023: അത്തം ഓ​ഗസ്റ്റ് 20ന്; മഹാബലിയെ വരവേൽക്കാനൊരുങ്ങി മലയാളികൾ, ആദ്യ പൂക്കളം ഒരുക്കേണ്ടത് എപ്പോൾ?

അവിവാഹിതരായ സ്ത്രീകൾ ഹരിയാലി തീജ് പൂജ ചെയ്യേണ്ടത് എങ്ങനെ?

കുളിച്ച് ശുദ്ധി വരുത്തി പൂജയ്ക്ക് തയ്യാറെടുക്കുക.
ഒരു വിളക്ക് കത്തിച്ച് ദേവന്മാർക്ക് വെള്ളം സമർപ്പിക്കുക.
ദേവതകൾക്ക് ചന്ദനം സമർപ്പിക്കുക.
ശിവന് പുഷ്പങ്ങൾ സമർപ്പിക്കുക.
ഗണപതിക്കും പാർവതി ദേവിക്കും പുഷ്പങ്ങൾ സമർപ്പിക്കുക.
നിവേദ്യത്തിനായി പഞ്ചാമൃതം തയ്യാറാക്കുക.
പഴങ്ങൾ, വസ്ത്രങ്ങൾ, പാൻ സുപാരി എന്നിവ ദേവന്മാർക്ക് തയ്യാറാക്കി സമർപ്പിക്കുക.
ശിവൻ, പാർവതി ദേവി, ​ഗണപതി എന്നിവരെ പൂജിക്കുകയും നിങ്ങളുടെ ആ​ഗ്രഹങ്ങൾ പറയുകയും ചെയ്യുക.
ആരതി സമർപ്പിക്കുക.
പൂജാവേളയിൽ അബദ്ധവശാൽ സംഭവിക്കുന്ന തെറ്റുകൾക്ക് മാപ്പുതേടി ക്ഷമ യാചന നടത്തുക.
ഉപവാസം അവസാനിപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News