Guruvayur Utsavam 2024: ചോറ്,രസകാളൻ ചെത്തുമാങ്ങ അച്ചാർ; ഗുരുവായൂർ പ്രസാദ ഊട്ടിന് ഭക്തജന തിരക്ക്

കൊടിയേറ്റത്തിനുശേഷം നാലമ്പലത്തിൽ നിന്നും കൊണ്ടുവരുന്ന അഗ്നി അഗ്രശാലയിലെ അടുപ്പിലേക്ക് പകർന്നാൽ പിന്നെ തീ കെടാൻ ഇടയില്ല

Written by - Zee Malayalam News Desk | Last Updated : Feb 22, 2024, 05:26 PM IST
  • കൊടിയേറിയാൽ കലവറയിലെ തൊഴിലാളികൾ 24 മണിക്കൂറും ജോലിയിലായിരിക്കും
  • അഗ്നി അഗ്രശാലയിലെ അടുപ്പിലേക്ക് പകർന്നാൽ പിന്നെ തീ കെടാൻ ഇടയില്ല
  • കൃത്യം 9 മണിക്ക് പ്രസാദഊട്ട് ആരംഭിച്ചിട്ടുണ്ട്
Guruvayur Utsavam 2024: ചോറ്,രസകാളൻ ചെത്തുമാങ്ങ അച്ചാർ; ഗുരുവായൂർ പ്രസാദ ഊട്ടിന് ഭക്തജന തിരക്ക്

ഗുരുവായൂർ:  ഗുരുവായൂർ ഉത്സവം കൊടിയേറിയതോടെ കലവറയും ഉണർന്നു. പ്രസാദഊട്ടിന് ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്സവത്തിന് കൊടിയേറിയാൽ കലവറയിലെ തൊഴിലാളികൾ 24 മണിക്കൂറും ജോലിയിലായിരിക്കും. 

രാത്രിയിലെ കൊടിയേറ്റത്തിനുശേഷം നാലമ്പലത്തിൽ നിന്നും കൊണ്ടുവരുന്ന അഗ്നി അഗ്രശാലയിലെ അടുപ്പിലേക്ക് പകർന്നാൽ പിന്നെ തീ കെടാൻ ഇടയില്ല. ഉത്സവത്തിന്റെ മുഖ്യ ആകർഷണമായ പ്രസാദ ഊട്ട് ഈ വർഷവും വിപുലമായി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. 

പ്രസാദ ഊട്ട് വിഭവങ്ങളായ കഞ്ഞി, മുതിര- ഇടിച്ചക്ക പുഴുക്ക്,പപ്പടം നാളികേരം ശർക്കര പൊടി എന്നിവ തെക്കേ നടയിൽ ഒരുക്കിയിരിക്കുന്ന വലിയ പന്തലിൽ ഭക്തജനങ്ങൾക്കായി വിളമ്പി. രാവിലെ കൃത്യം 9 മണിക്ക് പ്രസാദഊട്ട് ആരംഭിച്ചിട്ടുണ്ട്.

ഒരേസമയം 1200 പേർക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യമാണ് പന്തലിൽ ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക്  ചോറ്,രസകാളൻ,ഓലൻ, പപ്പടം എന്നിവടങ്ങിയ വിഭവസമൃദ്ധമായ സദ്യയുമുണ്ട് . വിളമ്പാൻ ഭക്തരുടെ സഹായവും ഉണ്ട്. ഇതിനുപുറമേ  രാവിലെയും വൈകിട്ടും ഉത്സവ പകർച്ചയും ലഭിക്കും.

വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News