Ashtami Rohini : അഷ്ടമി രോഹിണി ആഘോഷങ്ങൾക്കായി ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് അവസരം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ ദേവസ്വം ഭരണസമിതി സ്വീകരിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 09:50 PM IST
  • വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണവും ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്.
  • അഷ്ടമി രോഹിണി ആഘോഷ നടത്തിപ്പിനായി 32,32,500 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്.
Ashtami Rohini : അഷ്ടമി രോഹിണി ആഘോഷങ്ങൾക്കായി ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ അഷ്ടമി രോഹിണി ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് അവസരം ലഭ്യമാക്കാനുള്ള നടപടികൾ ദേവസ്വം ഭരണസമിതി സ്വീകരിച്ചു. വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണവും ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്. അഷ്ടമി രോഹിണി ആഘോഷ നടത്തിപ്പിനായി 32,32,500 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 

ഗുരുവായൂരപ്പന് നേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദം ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും പ്രസാദ ഊട്ട് നൽകുവാൻ 22.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നൽകാനും അനുമതി നൽകിയിട്ടുണ്ട്.

ALSO READ : Janmashtami 2023: ഇവ കൃഷ്ണന് വളരെ പ്രിയപ്പെട്ടത്, ജന്മാഷ്ടമിക്ക് വാങ്ങുന്നത് ഉത്തമം

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് അവസരം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ ദേവസ്വം ഭരണസമിതി സ്വീകരിച്ചിട്ടുണ്ട്. വിഐപി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ദർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.

അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയുള്ള കാഴ്ചശീവേലിക്കും രാത്രി വിളക്കിനും തിരുവല്ല രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മേളമാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്ക്ക് പഞ്ചവാദ്യത്തിന് തിമിലയിൽ കരിയന്നൂർ നാരായണൻ നമ്പൂതിരി,  മദ്ദളത്തിൽ കലാമണ്ഡലം നടരാജ വാര്യർ,  ഇടയ്ക്കയിൽ കടവല്ലൂർ മോഹന മാരാർ, കൊമ്പിൽ മച്ചാട് രാമചന്ദ്രൻ, ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടി തുടങ്ങിയവർ നേതൃത്വം കൊടുക്കുന്ന വിവിധ സംഘങ്ങളും അണിനിരക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News