Guru Pushya 2022: ആഗസ്റ്റ് 25ന് അത്യപൂര്‍വ്വ ഗുരു പുഷ്യ യോഗം..! ശുഭകാര്യങ്ങള്‍ക്ക് ഏറ്റവും മികച്ച സമയം

നൂറ്റാണ്ടുകൾക്ക് ശേഷം ആഗസ്റ്റ് 25 ന്  ഗുരു-പുഷ്യ നക്ഷത്രത്തിന്‍റെ അതി വിശിഷ്ടയോഗം നടക്കുന്നു. മൃഗങ്ങൾക്കിടെയില്‍ സിംഹം രാജാവാകുന്നതുപോലെയാണ്  ഗുരു പുഷ്യ യോഗയുടെ കാര്യവും. എല്ലാതരത്തിലും മികച്ച ഈ യോഗ സമയത്ത് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാ ഐശ്വര്യവും  നൽകും.

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 01:36 PM IST
  • ആഗസ്റ്റ് 25 ന് ഗുരു-പുഷ്യ നക്ഷത്രത്തിന്‍റെ അതി വിശിഷ്ടയോഗം നടക്കുന്നു. മൃഗങ്ങൾക്കിടെയില്‍ സിംഹം രാജാവാകുന്നതുപോലെയാണ് ഗുരു പുഷ്യ യോഗയുടെ കാര്യവും.
Guru Pushya 2022: ആഗസ്റ്റ് 25ന് അത്യപൂര്‍വ്വ ഗുരു പുഷ്യ യോഗം..! ശുഭകാര്യങ്ങള്‍ക്ക് ഏറ്റവും മികച്ച സമയം

Guru Pushya 2022: നൂറ്റാണ്ടുകൾക്ക് ശേഷം ആഗസ്റ്റ് 25 ന്  ഗുരു-പുഷ്യ നക്ഷത്രത്തിന്‍റെ അതി വിശിഷ്ടയോഗം നടക്കുന്നു. മൃഗങ്ങൾക്കിടെയില്‍ സിംഹം രാജാവാകുന്നതുപോലെയാണ്  ഗുരു പുഷ്യ യോഗയുടെ കാര്യവും. എല്ലാതരത്തിലും മികച്ച ഈ യോഗ സമയത്ത് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാ ഐശ്വര്യവും  നൽകും.

അതായത്, ഒരു പുതിയ ബിസിനസ്  സംരംഭത്തിന് തുടക്കമിടുക, പുതിയ ഭൂമി വാങ്ങുക, പുതിയ വാഹനം വാങ്ങുക തുടങ്ങി എല്ലാ ശുഭകരമായ കാര്യങ്ങളും ഈ മുഹൂർത്തത്തിന്‍റെ തുടക്കത്തോടെ ആളുകൾ ആരംഭിക്കുന്നു.

Also Read:  Astrology: വൈകുന്നേരങ്ങളില്‍ ഈ സാധനങ്ങള്‍ ആര്‍ക്കും ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം 

ഈ നക്ഷത്ര വേളയിൽ സമ്പത്തിന്‍റെ  ദേവതയായ ലക്ഷ്മി ജനിച്ചുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ പുഷ്യനക്ഷത്രം വ്യാഴാഴ്ചയോ ഞായറാഴ്ചയോ വരുമ്പോൾ ഗുരു പുഷ്യാമൃതയോഗവും രവിപുഷ്യയോഗവും ഉണ്ടാകുന്നു. ഈ യോഗകൾ ധന്തേരസ്, ചൈത്രപ്രതിപദ തുടങ്ങിയവ പോലെ ശുഭകരവും ഭാഗ്യം നിറഞ്ഞതുമാണ്.  

Also Read:  Vastu Tips For Kitchen: നിങ്ങളുടെ അടുക്കളയ്ക്ക് നല്‍കാം മികച്ച ഈ 5 നിറങ്ങള്‍

ഇത്തവണ ആഗസ്റ്റ് 25 ന് ഗുരു പുഷ്യ യോഗമാണ്. 10 മഹായോഗം കൂടിച്ചേർന്ന് 1500 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന അത്യപൂര്‍വ്വ യോഗമാണ് ഈ  ദിവസത്തില്‍ ഉണ്ടാകുന്നത്.  ഇതുകൂടാതെ സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിലും ചന്ദ്രൻ കർക്കടകത്തിലും ബുധൻ കന്നിയിലും ശനി മകരത്തിലും ആയിരിക്കും. ഈ സുപ്രധാന ഗ്രഹങ്ങൾ ഈ കാലയളവിൽ സ്വന്തം രാശിയിൽ തന്നെ നിൽക്കുന്നതും ഗുരു പുഷ്യ യോഗവും  നൂറ്റാണ്ടുകൾക്ക് ശേഷം സംഭവിക്കുന്ന അപൂർവ യാദൃശ്ചികതയാണ്.

ഗുരു-പുഷ്യ നക്ഷത്രങ്ങളുടെ സംയോജനം വർഷത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ ഉണ്ടാകൂ. അതിനാല്‍ത്തന്നെ ശുഭകാര്യങ്ങള്‍ക്ക് ഏറെ മികച്ച സമയമാണ്. ഈ സമയത്ത് ചെയ്യുന്ന ശുഭ കാര്യങ്ങളുടെ ഫലം ഏറെ നാള്‍ നിലനില്‍ക്കും.  

കൂടാതെ, ഗുരു പുഷ്യ യോഗം വ്യാഴാഴ്ച വരുന്നതിനാൽ ഈ പ്രാധാന്യം ഗണ്യമായി വർദ്ധിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഈ ശുഭ യോഗത്തിൽ  സ്വർണ്ണാഭരണങ്ങളും മറ്റും വാങ്ങുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും വാതിലുകൾ തുറക്കുന്നു.

ഗുരു-പുഷ്യ നക്ഷത്രത്തിന്‍റെ  സംയോജനത്തിൽ ശുഭകരമായ ഷോപ്പിംഗും മംഗളകരമായ ജോലികളും ആരംഭിക്കുന്നത് വളരെ ശുഭകരവും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. വസ്തു, കാർ വാങ്ങുന്നത് ഗുരു പുഷ്യയുടെ ശുഭ സംയോജനത്തിൽ ശുഭകരമാണ്. ഇതുകൂടാതെ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ചെമ്പ്, പിച്ചള  എന്നിവ വാങ്ങുന്നതും നല്ലതാണ്. വീട്-ഓഫീസ് തുറക്കുന്നതിനും പുതിയ ജോലികൾ ആരംഭിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ഈ സമയം വളരെ അനുകൂലമായിരിക്കും. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News