Guru Margi 2022: വ്യാഴം മീനരാശിയിൽ നേർരേഖയിൽ; വരുന്ന 5 മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!

Guru Margi 24 November 2022:  ദേവഗുരു വ്യാഴം ഇന്നുമുതൽ തന്റെ സഞ്ചാര പഥത്തിൽ മാറ്റം വരുത്തുകയാണ്. സ്വന്തം രാശിയായ മീനത്തിൽ തന്നെ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുന്ന വ്യാഴം ചില രാശിക്കാർക്ക് ഇന്നുമുതൽ വളരെ ശുഭകരമായ ഫലങ്ങൾ നൽകും. വ്യാഴത്തിന്റെ സഞ്ചാരമറ്റം ആർക്കൊക്കെ നല്ലഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം...

Written by - Ajitha Kumari | Last Updated : Nov 24, 2022, 08:52 AM IST
  • ദേവഗുരു വ്യാഴം ഇന്നുമുതൽ തന്റെ സഞ്ചാര പഥത്തിൽ മാറ്റം വരുത്തുകയാണ്
  • സ്വന്തം രാശിയായ മീനത്തിൽ തന്നെ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും
  • വ്യാഴം ചില രാശിക്കാർക്ക് ഇന്നുമുതൽ വളരെ ശുഭകരമായ ഫലങ്ങൾ നൽകും
Guru Margi 2022: വ്യാഴം മീനരാശിയിൽ നേർരേഖയിൽ; വരുന്ന 5 മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!

Jupiter Transit Effect on Zodiac Signs: ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രത്യേക പദവിയാണ് നൽകിയിട്ടുള്ളത്. ഒപ്പം വ്യാഴത്തെ ഭാഗ്യം വർദ്ധിപ്പിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നതും. ഒരു വ്യക്തിയുടെ ജാതകത്തിൽ ഗുരു ശുഭ ഭാവത്തിലാണെങ്കിൽ ആ വ്യക്തിക്ക് എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കും. ധാരാളം സമ്പത്തും ദാമ്പത്യ സന്തോഷവും ലഭിക്കും. ഇതുവരെ വിപരീത ദിശയിലേക്ക് നീങ്ങിയിരുന്ന വ്യാഴം ഇന്നു മുതൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യാഴത്തിന്റെ ഈ സഞ്ചാര മാറ്റം ചില രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും. ഇത് അടുത്ത വർഷം 2023 ഏപ്രിൽ 22 വരെ തുടരും.  ശേഷം വ്യാഴം മേടം രാശിയിലേക്ക് സംക്രമിക്കും.

Also Read: Shukra Gochar 2022: ഈ രാശിക്കാർക്ക് അടുത്തമാസം അടിപൊളി സമയം, ലഭിക്കും വൻ സമ്പത്ത്! 

ഇടവം (Taurus):  ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും. ജോലിയിലും ബിസിനസ്സിലും ലാഭം ലഭിക്കും അതിലൂടെ സന്തോഷം വർധിക്കും. ഒപ്പം വരുമാനവും വർദ്ധിക്കും. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യത. പുതിയ പദ്ധതികളിൽ വിജയം ഉണ്ടാകും. വിവാഹം ഉടനെയുണ്ടാകും.

കർക്കടകം (Cancer): തൊഴിൽ-വ്യാപാരരംഗത്ത് വ്യാഴത്തിന്റെ ഈ സഞ്ചാര മാറ്റം വൻ പുരോഗതി നൽകും. ഇതുവരെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കാതെ വിഷമിച്ചിരുന്നവർക്ക് ഇനി ആശ്വാസമുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും.  ഭാഗ്യത്തിന്റെയും അടുപ്പക്കാരുടെയും പിന്തുണ കൂടെയുണ്ടാകും. യാത്രകൾക്ക് സാധ്യത.  ആരോഗ്യം മെച്ചപ്പെടും.

Also Read: വീണ്ടും വാനമ്പാടി മാജിക്; ചിത്രയുടെ മനം കവര്‍ന്ന താരാട്ട് പാട്ട്; ഹയയിലെ പുതിയ ഗാനം പുറത്ത് 

കന്നി (Virgo): ഗുരുവിന്റെ നേരിട്ടുള്ള സഞ്ചാരം ജോലിയുള്ളവർക്കും വ്യവസായികൾക്കും വലിയ നേട്ടങ്ങൾ നൽകും. കാര്യങ്ങൾ വേഗത്തിൽ നടക്കും.ധനലാഭമുണ്ടാകും. സ്ഥാനവും പണവും സ്ഥാനമാനങ്ങളും ലഭിക്കും. പഴയ തർക്കങ്ങൾ പരിഹരിക്കപ്പെടും.

വൃശ്ചികം (Scorpio): വ്യാഴത്തിന്റെ സഞ്ചാരമാറ്റം വൃശ്ചികം രാശിക്കാർക്കും ശുഭഫലങ്ങൾ നൽകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത. ബിസിനസ്സിനും സമയം അനുകൂലമായിരിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ഇവർക്ക് ലഭിക്കും.  ആരോഗ്യം നന്നായിരിക്കും.

Also Read:  Guru Margi 2022: മണിക്കൂറുകൾ മാത്രം... ഈ രാശിക്കാർക്ക് തുടങ്ങും മോശ സമയം, സന്തോഷവും സമാധാനവും നഷ്ടപ്പെട്ടേക്കാം

 

കുംഭം (Aquarius): ദേവഗുരു ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം കുംഭം രാശിക്കാർക്ക് ധനലാഭമുണ്ടാക്കും. 2023 ഏപ്രിൽ വരെയുള്ള സമയം ഈരാശിയിലെ തൊഴിലന്വേഷകർക്കും ബിസിനസുകാർക്കും നേട്ടങ്ങൾ നൽകും. വലിയ വിജയം നേടാനാകും. ആഗ്രഹിച്ച സ്ഥലമാറ്റം സംഭവിക്കാം.

ഈ രാശിക്കാർ ശ്രദ്ധിക്കണം (People of this zodiac should be careful)

ദേവഗുരു വ്യാഴത്തിന്റെ സഞ്ചാര മാറ്റം തുലാം, ധനു, മീനം, മിഥുനം എന്നീ രാശിക്കാർക്ക് സാധാരണ സ്വാധീനം നൽകും. എന്നാൽ മേടം, ചിങ്ങം, മകരം രാശികളുള്ളവർ ഈ കാലയളവിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവർക്ക് ഈ സമയം നിക്ഷേപത്തിൽ നഷ്ടമുണ്ടാകാം. അതുപോലെ മറ്റ് വഴികളിലൂടെയും ധനനഷ്ടത്തിന് സാധ്യതയുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News