Grah Gochar 2022: ഡിസംബർ അവസാന ആഴ്ച ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും വൻ ധനലാഭം!

December Grah Gochar 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ചില ഗ്രഹങ്ങൾ എല്ലാ മാസവും തങ്ങളുടെ സ്ഥാനം മാറാറുണ്ട്. അതുപോലെ ഡിസംബറിലും ചില ഗ്രഹങ്ങൾ രാശിമാറാൻ പോകുകയാണ്.  

Written by - Ajitha Kumari | Last Updated : Dec 9, 2022, 01:31 PM IST
  • ചില ഗ്രഹങ്ങൾ എല്ലാ മാസവും തങ്ങളുടെ സ്ഥാനം മാറാറുണ്ട്
  • ഡിസംബറിലും ചില ഗ്രഹങ്ങൾ രാശിമാറാൻ പോകുകയാണ്
  • ഇതിന്റെ ഗുണം ചില രാശിക്കാർക്ക് നല്ല രീതിയിൽ ലഭിക്കും
Grah Gochar 2022: ഡിസംബർ അവസാന ആഴ്ച ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും വൻ ധനലാഭം!

Grah Gochar Impact 2022: ജ്യോതിഷ ശാസ്ത്രമാസിനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറാറുണ്ട്.  ഡിസംബർ മാസത്തിൽ ചില ഗ്രഹങ്ങൾ രാശി മാറും. അതും ഡിസംബർ അവസാനം അതായത് പുതുവർഷം അടുപ്പിച്ച്. ഇതിന്റെ ഗുണം ചില രാശിക്കാർക്ക് നല്ല രീതിയിൽ ലഭിക്കും അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.  ബുധൻ ഡിസംബർ 28 നും ശുക്രൻ ഡിസംബർ 29 നും മകര രാശിയിൽ പ്രവേശിക്കും. അതുപോലെ ബുധൻ ഡിസംബർ 31 ന് വക്രഗതിയിൽ  ധനു രാശിയിൽ പ്രവേശിക്കും. ഈ ഗ്രഹസംക്രമങ്ങൾ ചില രാശിക്കാരുടെ ഭാവിയിൽ വമ്പിച്ച മാറ്റം കൊണ്ടുവരും. ഒപ്പം ഈ സമയത്ത് സ്പെഷ്യൽ സാമ്പത്തിക ആനുകൂല്യങ്ങലും ലഭിക്കും.

Also Read: Shukra Gochar 2022: വർഷാവസാനം ഈ രാശിക്കാർക്ക് ഉണ്ടാകും കിടിലം മാറ്റം, തൊഴിൽ-ബിസിനസിൽ ലഭിക്കും വൻ അഭിവൃദ്ധി! 

മേടം (Aries): ഡിസംബർ അവസാനവാരത്തിൽ നടക്കുന്ന ഗ്രഹസംക്രമണം മൂലം മേടം രാശിക്കാർക്ക് വൻ ആനുകൂല്യങ്ങൾ ലഭിക്കും.  ഇവർക്ക് വ്യാപാര മേഖലയിലും ജോലിയിലും നല്ല സമയമാണ്.  നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം വളരെ നല്ലതാണ്.  

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ മാസത്തിന്റെ അവസാനം ബുധന്റെ പിന്തുണ ലഭിക്കും. നിങ്ങൾ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ ഈ സമയത്ത് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഒരു വിദേശ യാത്രയ്ക്ക് സാധ്യത.  പൂർവ്വിക സ്വത്തിൽ ലാഭത്തിന് സാധ്യത.  കൂടാതെ ശുക്രന്റെ സംക്രമണം കർക്കടക രാശിക്കാർക്ക് ശുഭവും അശുഭവുമായ ഫലങ്ങളുണ്ടാക്കും.

Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ

കന്നി (Virgo): കന്നി രാശിക്കാർക്ക് ഈ സമയം വളരെ ഫലപ്രദമായിരിക്കും. ഇവരിൽ ജോലി അന്വേഷിക്കുന്നവർക്ക് ഈ സമയം നല്ലതാണ്. നല്ല തൊഴിലവസരങ്ങൾ ലഭിക്കും. മാത്രമല്ല കരിയറിൽ പുരോഗതിയുടെ വഴികൾ തുറക്കും. ബിസിനസ്സിൽ വൻ ലാഭം ലഭിക്കും. ബിസിനസ്സിലെ നിങ്ങളുടെ പുതിയ ആശയം വമ്പിച്ച നേട്ടങ്ങൾ കൊണ്ടുവരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News