Hanuman Puja: എല്ലാ കഷ്ടതകള്‍ക്കും അറുതി വരുത്തും, ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം

Hanuman Puja on Tuesday: നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നില്ല എന്ന് തോന്നുന്ന സന്ദർഭത്തിൽ  ചൊവ്വാഴ്ച ഈ പ്രത്യേക കാര്യം  ചെയ്യാം. അതായത്, ഈ കാര്യം ചെയ്യുന്നതുവഴി നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും.

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 11:50 AM IST
  • വിശ്വാസമനുസരിച്ച് ചൊവ്വാഴ്ച ദിവസം രാമഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. ഹനുമാൻ പ്രസാദിച്ചാൽ ഇരട്ടി നേട്ടമെന്നാണ് വിശ്വാസം. അതായത് ഹനുമാനൊപ്പം ഭഗവാന്‍ ശ്രീരാമന്‍റെ അനുഗ്രഹം കൂടി ഭക്തർക്ക് ലഭിക്കുമെന്നാണ് വിശ്വാസം.
Hanuman Puja: എല്ലാ കഷ്ടതകള്‍ക്കും അറുതി വരുത്തും, ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം

Hanuman Puja on Tuesday: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി നീക്കിവച്ചിരിയ്ക്കുന്നു, അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തുന്നത് നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം.  

Also Read:   World Mental Health Day: കുട്ടികളിലെ മാനസികാരോഗ്യ വൈകല്യങ്ങള്‍, ആദ്യ ലക്ഷണങ്ങളും സ്വീകരിക്കേണ്ട നടപടികളും 
 
വിശ്വാസമനുസരിച്ച്  ചൊവ്വാഴ്ച ദിവസം രാമഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. ഹനുമാൻ പ്രസാദിച്ചാൽ ഇരട്ടി നേട്ടമെന്നാണ് വിശ്വാസം. അതായത് ഹനുമാനൊപ്പം ഭഗവാന്‍ ശ്രീരാമന്‍റെ അനുഗ്രഹം കൂടി ഭക്തർക്ക് ലഭിക്കുമെന്നാണ് വിശ്വാസം. 

Also Read: 

നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഏറെയാണ് എങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം. ഹനുമാന്‍റെ പ്രത്യേക പൂജ നടത്തുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ  കഷ്ടതകൾക്ക് ശമനം ഉണ്ടാകും. ജീവിത പ്രതിസന്ധികളിൽ നിന്ന് മോചനം നേടാൻ  ചൊവ്വാഴ്ച ദിവസം  ഭക്തിയോടെ ഹനുമാനെ ആരാധിക്കുക, ഹനുമാൻ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും നീക്കും. ഇതുകൂടാതെ, ചൊവ്വാഴ്ച ചില പ്രത്യേക മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ, ഹനുമാൻ തന്‍റെ ഭക്തരുടെ എല്ലാ ബുദ്ധിമുട്ടുകളും നശിപ്പിക്കുന്നു.  

നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം തുണയ്ക്കുന്നില്ല എന്ന് തോന്നുന്ന സന്ദർഭത്തിൽ  ചൊവ്വാഴ്ച ഈ പ്രത്യേക കാര്യം  ചെയ്യാം. അതായത്, ഈ കാര്യം ചെയ്യുന്നതുവഴി നിങ്ങളുടെ മയങ്ങിക്കിടക്കുന്ന ഭാഗ്യം ഉണരും. ഈ ദിവസം ചെയ്യേണ്ടത് ഇത്രമാത്രം. ഭാഗ്യം ഒപ്പമില്ല എന്ന് തോന്നുന്നവർക്ക് ഇക്കാര്യം ചെയ്യാം 

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും ആദരണീയമായ മൃഗമാണ് പശു. ദേവീദേവതകൾ പശുവിൽ വസിക്കുന്നു എന്നാണ് വിശ്വാസം. എല്ലാ ചൊവ്വാഴ്ചയും പശുവിന് അല്പം ശര്‍ക്കര കഴിയ്ക്കാന്‍ കൊടുക്കുന്നത് ഉചിതമാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.   

അതുകൂടാതെ, ചൊവ്വാഴ്ച ദിവസം ഹനുമാൻ ക്ഷേത്രത്തിൽ പോയി, മുല്ലപ്പൂ എണ്ണ കത്തിച്ച് ഹനുമാൻ കീർത്തനം ചൊല്ലുക. അഥവാ നിങ്ങൾക്ക് ഹനുമാഷ്ടകം പാരായണം ചെയ്യാൻ കഴിയുമെങ്കിൽ, അത് കൂടുതൽ മികച്ചതായിരിക്കും. ഇത് ചെയ്യുന്നതിലൂടെ, ഹനുമാന്‍റെ  കൃപ ആ വ്യക്തിയിൽ നിലനിൽക്കുകയും അവന്‍റെ ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളും നീങ്ങുകയും ചെയ്യുന്നു.

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News