Garuda Purana 2021: ഗുരുഡ പുരാണം ഹിന്ദുമതത്തിൽ സവിശേഷമായി കണക്കാക്കുന്ന ഒരു ഗ്രന്ഥമാണ്. മരണശേഷം നടക്കുന്ന ആചാരങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ പുസ്തകത്തെ കാണുന്നത്. ഹിന്ദുമതത്തിലെ വിശ്വാസങ്ങളിൽ ഒരാളുടെ മരണശേഷം ഗുരുഡപുരാണം പാരായണം ചെയ്യാറുണ്ട്.
ഇത് പാരായണം ചെയ്യുന്നതിലൂടെ മരിച്ച ആൾക്ക് സ്വർഗം ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ ഇതിനുപുറമെ പല പ്രത്യേക കാര്യങ്ങളും ഗുരുഡപുരാണത്തിൽ പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ശകുനം, ദുശ്ശകുനം തുടങ്ങിയ കാര്യങ്ങളും ഇതിൽ ഉൾപ്പെടും. ഗുരുഡ പുരാണമനുസരിച്ച് ഒരു ദിവസം 4 കാര്യങ്ങൾ കാണുന്നത് മോശം സമയത്തെ നല്ലതാക്കി മാറ്റാൻ സഹായിക്കും.
Also Read: Horoscope December 20, 2021: മകരം രാശിക്കാർക്ക് കഠിന സമയം, മറക്കാതെ പോലും ഇന്ന് ഇത് ചെയ്യരുത്
പശു
ഹിന്ദു മത വിശ്വാസമനുസരിച്ച് പശുവിനെ ഏറ്റവും പവിത്രമായ മൃഗമായിട്ടാണ് കണക്കാക്കുന്നത്. കാരണം പശുവിനെ ലഭിച്ചത് പാലാഴി കടയുമ്പോഴാണ്. നിങ്ങൾ രാവിലെയോ പകൽ സമയത്തോ പശുവിനെ കണ്ടാൽ അശുഭ സമയം നീങ്ങുമെന്നാണ് വിശ്വാസം.
ഗോമൂത്രം
ഹിന്ദുമതത്തിൽ ഗോമൂത്രം ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഇത് ആരാധനയ്‌ക്കോ മറ്റ് മംഗള കർമ്മങ്ങൾക്കോ ഉപയോഗിക്കാം. അതിനാൽ ഗോമൂത്രം ദർശിക്കുന്നത് ഐശ്വര്യമായി കരുതുന്നു. ഇതുകൂടാതെ ഗോമൂത്രം കുടിക്കുന്നത് വേദങ്ങളിൽ നല്ലതായി കണക്കാക്കുന്നു. ആയുർവേദത്തിൽ പലതരം ഔഷധങ്ങളുടെ നിർമ്മാണത്തിനും ഗോമൂത്രം ഉപയോഗിക്കുന്നു.
Also Read: Venus Retrograde 2021: ശുക്രൻ വക്രഗതിയിൽ: ഈ 6 രാശിക്കാർക്ക് ധന ലാഭം
വിളഞ്ഞ നെൽപ്പാടം
ഗരുഡപുരാണം അനുസരിച്ച് വഴിയിൽ വിളഞ്ഞ നെൽപ്പാടം കാണുന്നത് ശുഭലക്ഷണമാണ്. അതും വിള പാകമായതായാൽ അത് കൂടുതൽ ഐശ്വര്യപ്രദമാണ്. പാകമായ വിളകൾ നിറഞ്ഞ പാടം കാണുന്നത് ഒരു വ്യക്തിക്ക് പുണ്യത്തോടൊപ്പം നേട്ടങ്ങളും നൽകുമെന്നാണ് ഗരുഡപുരാണത്തിൽ പരാമർശിക്കുന്നത്.
അതുപോലെ പശു കാലുകൊണ്ട് മണ്ണ് നീക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ എ സമയം വായുവിൽ മണ്ണ് പറക്കാറുണ്ടല്ലോ അതിനെ ഗോധൂൾ എന്നും അറിയപ്പെടുന്നുണ്ട് ആ കാഴ്ചയും വളരെ നല്ലതാണ്. അതുപോലെ പശുവിന്റെ കുളമ്പടിയിൽ നിന്നും പറക്കുന്ന പൊടി കാണുന്നതും വിശുദ്ധമാണെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...