Eid-Ul-Fitr 2023: ഈദുൽ ഫിത്തർ ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ; ശവ്വാൽ മാസപ്പിറവി എന്ന്?

Shawwal Month: റമദാന്‍ മാസത്തിലെ 28, 29 ദിവസങ്ങളിൽ എപ്പോൾ ചന്ദ്രനെ കാണും എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ തിയതി നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ പെരുന്നാള്‍ ആഘോഷിക്കുന്ന തിയതിയും സമയവും വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 12:31 PM IST
  • ഈ വർഷം കേരളത്തിൽ ഏപ്രിൽ 21ന് ആണ് ഈദുൽ ഫിത്തറിന്റെ അവധി നൽകിയിരിക്കുന്നത്
  • എന്നാൽ, മാസപ്പിറവി കാണുന്നതിന് അനുസരിച്ച് തിയതിയിൽ മാറ്റമുണ്ടാകാം
  • കശ്മീരിൽ ഏപ്രിൽ 22ന് ആണ് ഈദുൽ ഫിത്തർ ആഘോഷം
Eid-Ul-Fitr 2023: ഈദുൽ ഫിത്തർ ആഘോഷത്തിനൊരുങ്ങി വിശ്വാസികൾ; ശവ്വാൽ മാസപ്പിറവി എന്ന്?

Eid-Ul-Fitr 2023 Moon Sighting Time: ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾ അവസാനിപ്പിച്ച് ഈദുൽ ഫിത്തർ ആഘോഷിക്കാനൊരുങ്ങി വിശ്വാസികൾ. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസമാണ് റമദാൻ. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് ഈദുല്‍ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

റമദാന്‍ മാസത്തിലെ 28, 29 ദിവസങ്ങളിൽ എപ്പോൾ ചന്ദ്രനെ കാണും എന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാള്‍ തിയതി നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ പെരുന്നാള്‍ ആഘോഷിക്കുന്ന തിയതിയും സമയവും വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായിരിക്കും. റമദാൻ 29ന് ചന്ദ്ര ദർശനം ഉണ്ടായാൽ അടുത്ത ദിവസം ശവ്വാൽ ഒന്നാം തിയതിയായി പ്രഖ്യാപിച്ച് അതേ ദിവസം പെരുന്നാൾ ആഘോഷിക്കും. അല്ലാത്ത പക്ഷം റമദാൻ മുപ്പത് ദിവസം പൂർത്തീകരിച്ച് തൊട്ടടുത്ത ദിവസം പെരുന്നാൾ ആഘോഷിക്കും.

ALSO READ: Eid Ul-Fitr 2023: ഈ വർഷത്തെ ഈദുൽ ഫിത്തർ എന്ന്? ഇന്ത്യയിൽ ആദ്യം ഈദുൽഫിത്തർ ആഘോഷിക്കുന്ന സംസ്ഥാനം കേരളം

ഈ വർഷം കേരളത്തിൽ ഏപ്രിൽ 21ന് ആണ് ഈദുൽ ഫിത്തറിന്റെ അവധി നൽകിയിരിക്കുന്നത്. എന്നാൽ, മാസപ്പിറവി കാണുന്നതിന് അനുസരിച്ച് തിയതിയിൽ മാറ്റമുണ്ടാകാം. കശ്മീരിൽ ഏപ്രിൽ 22ന് ആണ് ഈദുൽ ഫിത്തർ ആഘോഷം. ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ വ്രതമനുഷ്‌ഠിക്കുന്നതിന് വിലക്കുണ്ട്.

ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ ആ​ഘോഷത്തിന്റെ ദിവസമാണ്. റമദാൻ വ്രതം തീരുമ്പോൾ ദരിദ്രർക്കായി ഫിത്തർ സക്കാത്തും നൽകുന്നു. പെരുന്നാൾ ദിനത്തിൽ പള്ളികളിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടത്തും.  കുടുംബാം​ഗങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിച്ച് ബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതും ഈദുൽ ഫിത്തറിന്റെ പ്രത്യേകതയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News