Eid al-Adha 2022: ഇന്ത്യയിൽ ബക്രീദ് ആഘോഷം എന്ന്? ബക്രീദിന്റെ പ്രാധാന്യവും ചരിത്രവും അറിയാം

Eid al-Adha 2022: എല്ലാ വർഷവും ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഇസ്ലാമിക ആഘോഷങ്ങളിൽ രണ്ടാമത്തേതായി ബക്രീദ് അഥവാ 'ബലി പെരുന്നാൾ' കണക്കാക്കപ്പെടുന്നു. ആദ്യത്തേത് ഈദ്-അൽ-ഫിത്തർ, രണ്ടാമത്തേത് ഈദ്-അൽ-അദ്ഹ.

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 03:23 PM IST
  • ഇന്ത്യയിൽ, സൗദി അറേബ്യയിൽ ആഘോഷിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈദ് ആഘോഷിക്കുന്നത്
  • ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്, ഈദ്-അൽ-അദ്ഹ തീയതികൾ ഓരോ വർഷവും മുൻപുള്ള ദിവസങ്ങളിൽ നിന്ന് ഏകദേശം 11 ദിവസം വർഷം തോറും വ്യത്യാസപ്പെടാം
  • ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഈദ് അൽ അദ്ഹ 2022 ജൂലൈ 10 ഞായറാഴ്ച ആഘോഷിക്കും
Eid al-Adha 2022: ഇന്ത്യയിൽ ബക്രീദ് ആഘോഷം എന്ന്? ബക്രീദിന്റെ പ്രാധാന്യവും ചരിത്രവും അറിയാം

ന്യൂഡൽഹി: ഈദ്-അൽ-അദ്ഹ അഥവാ ബക്രീദ് 2022 ജൂലൈ പത്തിന് ഇന്ത്യയിൽ ആഘോഷിക്കും. എല്ലാ വർഷവും ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഇസ്ലാമിക ആഘോഷങ്ങളിൽ രണ്ടാമത്തേതായി ബക്രീദ് അഥവാ 'ബലി പെരുന്നാൾ' കണക്കാക്കപ്പെടുന്നു. ആദ്യത്തേത് ഈദ്-അൽ-ഫിത്തർ, രണ്ടാമത്തേത് ഈദ്-അൽ-അദ്ഹ. ഇവ രണ്ടും മുസ്ലിം മതവിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്.

ഇസ്ലാമിക ചാന്ദ്ര കലണ്ടർ പ്രകാരം ഹിജ്ജ പത്താം ദിവസമാണ് ഈദ്-അൽ-അദ്ഹ. ജൂൺ 30 സൗദിയിലെ ദു അൽ-ഹിജ്ജയുടെ ആദ്യ ദിവസമായി കണക്കാക്കപ്പെടുന്നു. 2022 ജൂലൈ എട്ട് അറഫാത്ത് ദിനമായി അടയാളപ്പെടുത്തുന്നു. ജൂലൈ ഒമ്പത് ശനിയാഴ്ച 2022 ഈദ് അൽ അദ്ഹയുടെ ആദ്യ ദിവസമായി അടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ, സൗദി അറേബ്യയിൽ ആഘോഷിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈദ് ആഘോഷിക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച്, ഈദ്-അൽ-അദ്ഹ തീയതികൾ ഓരോ വർഷവും മുൻപുള്ള ദിവസങ്ങളിൽ നിന്ന് ഏകദേശം 11 ദിവസം വർഷം തോറും വ്യത്യാസപ്പെടാം. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഈദ് അൽ അദ്ഹ 2022 ജൂലൈ 10 ഞായറാഴ്ച ആഘോഷിക്കും.

ALSO READ: Eid-al-Adha 2022: ബലി പെരുന്നാൾ, ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതുന്ന ആഘോഷം

ഈദ്-ഉൽ-ഫിത്വർ ഒരു ദിവസം മാത്രമേ ആചരിക്കുകയുള്ളൂ. അതേസമയം ഈദ്-അൽ-അദ്ഹ ഏകദേശം നാല് ദിവസമാണ് ആഘോഷിക്കുന്നത്. ദൈവത്തിന്റെ കൽപ്പനയുടെ അനുസരണമെന്ന നിലയിൽ തന്റെ മകനെ ബലിയർപ്പിക്കാനുള്ള ഇബ്രാഹിമിന്റെ (അബ്രഹാം) സന്നദ്ധതയെ അടയാളപ്പെടുത്തുന്നതാണ് ഈദ്-അൽ-അദ്ഹ. മുസ്ലിം മതവിശ്വാസം അനുസരിച്ച്, പ്രവാചകൻ ഇബ്രാഹിം തന്റെ മകനെ ബലിയർപ്പിക്കാൻ സന്നദ്ധനായി, എന്നാൽ, മകന് പകരം മുട്ടനാടിനെ ബലിയർപ്പിക്കാൻ ദൈവ കൽപനയുണ്ടായെന്നാണ് വിശ്വാസം.

ഇതിന്റെ സ്മരണയ്ക്കായി, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ബക്രീദ് ദിനത്തിൽ ഒരു ആടിനെ ബലിയർപ്പിക്കുകയും അതിനെ മൂന്നായി വിഭജിക്കുകയും ചെയ്യുന്നു. മൂന്നിലൊന്ന് വിഹിതം പാവപ്പെട്ടവർക്കും ദരിദ്രർക്കും നൽകുന്നു. മറ്റൊരു പങ്ക് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയൽക്കാർക്കും നൽകുന്നു. ബാക്കിയുള്ള മൂന്നാമത്തെ ഭാ​ഗം കുടുംബാം​ഗങ്ങൾ ഒന്നിച്ച് പങ്കിടുന്നു. വിശേഷദിനം ആഘോഷിക്കുന്ന എല്ലാവർക്കും ഈദ് മുബാറക്!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News