New Year 2022: പുതുവർഷത്തിൽ ഈ ഉപായങ്ങൾ സ്വീകരിക്കൂ.. എല്ലാ പ്രശ്നങ്ങളും അവസാനിക്കും!

New Year 2022: പുതുവർഷത്തിൽ എല്ലാവിധ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടി സന്തോഷവും ഐശ്വര്യവും നിറഞ്ഞ ജീവിതം നയിക്കാൻ ലാൽ കിതാബിൽ പറഞ്ഞിരിക്കുന്ന ചില നടപടികൾ സ്വീകരിച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.   

Written by - Ajitha Kumari | Last Updated : Dec 31, 2021, 06:30 PM IST
  • ലാൽ കിതാബിൽ പ്രതിവിധികൾ നൽകിയിട്ടുണ്ട്
  • പുതുവർഷത്തിൽ നിങ്ങൾ ഇത് ചെയ്താലുടൻ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങും
  • അളവറ്റ പണവും സന്തോഷവും വർഷിക്കും
New Year 2022: പുതുവർഷത്തിൽ ഈ ഉപായങ്ങൾ സ്വീകരിക്കൂ.. എല്ലാ പ്രശ്നങ്ങളും അവസാനിക്കും!

New Year 2022: 2022-നെ കുറിച്ച് ഏവരുടേയും മനസ്സിൽ നിരവധി പ്രതീക്ഷകളുണ്ട്. ഇതുവരെ നഷ്ടപ്പെട്ടതെല്ലാം ഈ വർഷം തിരിച്ചുപിടിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഈ വർഷം അവരുടെ ജീവിതത്തിൽ വിജയങ്ങൾകൊണ്ട് നിറയട്ടെ എന്ന് ആഗ്രഹിക്കുന്നു.

സാമ്പത്തിക സ്ഥിതി, പുരോഗതി, ബന്ധങ്ങളുടെ മെച്ചം തുടങ്ങിയ കാര്യങ്ങളിൽ വരുന്ന എല്ലാ തടസ്സങ്ങളും നീങ്ങണം. ഈ ആഗ്രഹങ്ങളെല്ലാം നിറവേറ്റാനുള്ള ഉത്തമ വഴികൾ ലാൽ കിതാബിൽ പറഞ്ഞിട്ടുണ്ട്. ഇവ ശരിയായ രീതിയിൽ ചെയ്താൽ എല്ലാ ആഗ്രഹങ്ങളും നിറവേറുമെന്നത് ഉറപ്പാണ്.

Also Read: Personality Horoscope: ഈ രാശിയിലെ പെൺകുട്ടികളെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ല, പങ്കാളിയെയും നിയന്ത്രണത്തിലാക്കും

എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനുള്ള ഉറപ്പായ മാർഗം (Surefire way to solve all kinds of problems)

>> വർഷത്തിലെ ആദ്യ ദിവസം ഒരു തേങ്ങ 21 പ്രാവശ്യം ഉഴിഞ്ഞ ശേഷം തീയിൽ ഇടുക. ഈ പ്രതിവിധി ജീവിതത്തിലെ നെഗറ്റിവിറ്റി ഇല്ലാതാക്കും. എല്ലാ കുടുംബ പ്രശ്നങ്ങളും അവസാനിക്കും. ശത്രുthayum അവസാനിക്കും.

>> നിരന്തര പ്രശ്‌നങ്ങൾക്ക് അറുതി വരുത്താൻ വർഷത്തിലെ ആദ്യ തിങ്കളാഴ്ച നാളികേരം പൂജിച്ച് നദിയിൽ ഒഴുക്കുക.

>> സാമ്പത്തിക പ്രശ്‌നങ്ങൾ മറികടക്കാൻ, വർഷത്തിന്റെ ആദ്യ ദിവസം കുറഞ്ഞത് 150 ഗ്രാം വെള്ളികൊണ്ടുള്ള ആന ഉണ്ടാക്കുകയോ വാങ്ങുകയോ ചെയ്യുക. പുതുവർഷത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുകയും വടക്ക് ദിശയിൽ സ്ഥാപിക്കുകയും ചെയ്യുക. പഴയ കടം തീരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Also Read: പുതുവർഷത്തിൽ ഈ അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാകും കിടിലം മാറ്റം 

>> വർഷത്തിലെ ആദ്യ ദിവസം നിങ്ങളുടെ പോക്കറ്റിലോ പണം സൂക്ഷിക്കുന്നിടത്തോ ഒരു വെള്ളിക്കഷണം സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിക്കും.

>> നിങ്ങൾ മാനസിക പിരിമുറുക്കത്തിന് ഇരയാണെങ്കിൽ 43 ദിവസം ചന്ദന തിലകം പുരട്ടുന്നതിലൂടെ ജീവിതത്തിലെ പ്രശ്നങ്ങളും, സമ്മർദ്ദവും അവസാനിക്കും.   

>> ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും അകറ്റാൻ ദിവസവും ഒരു ചെമ്പ് പാത്രത്തിൽ വെള്ളം നിറച്ച് നിങ്ങളുടെ തലയ്ക്കൽ വയ്ക്കുക, തുടർന്ന് പിറ്റേന്ന് രാവിലെ മരത്തിന്റെ ചുവട്ടിൽ ഒഴിക്കുക. കുറഞ്ഞത് 43 ദിവസമെങ്കിലും ഈ പ്രതിവിധി ചെയ്താൽ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുകയും എല്ലാ ജോലികളിലും വിജയം നേടാൻ തുടങ്ങുകയും ചെയ്യും. ഈ ജോലി തുടർച്ചയായി ചെയ്യാൻ മാത്രം ഓർക്കുക.

Also  Read: Lucky Plant: വീട്ടിൽ ഈ 2 ചെടികൾ നട്ടുപിടിപ്പിക്കുക, നിങ്ങളുടെ പുതുവർഷം തിളങ്ങും

>> സാമ്പത്തിക പ്രശ്‌നങ്ങൾ മറികടക്കാൻ 21 വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസം സമർപ്പിക്കുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുക.

>> ശനിദോഷം മൂലം ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ജനുവരി 1 ന് ഒരു പാത്രത്തിൽ കടുകെണ്ണ എടുത്ത് അതിൽ നിങ്ങളുടെ മുഖം കാണുക ശേഷം ആ എണ്ണ പാത്രത്തോടൊപ്പം ദാനം ചെയ്യുക അല്ലെങ്കിൽ ശനി ക്ഷേത്രത്തിൽ വയ്ക്കുക. ഈ നിഴൽ ദാനം നിങ്ങൾക്ക് ഒരുപാട് ആശ്വാസം നൽകും. ഇതിനുശേഷം 11 ശനിയാഴ്ച വരെ ക്ഷേത്രത്തിൽ കടുകെണ്ണ വിളക്ക് തെളിയിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News