Sunset ന് ശേഷം Salt, Turmeric, പുളിയുള്ള സാധനങ്ങൾ എന്നിവ ദാനം ചെയ്യരുത് Financial Loss ഉണ്ടാകും

ദരിദ്രർക്കും ആവശ്യക്കാർക്കും ദാനം നൽകുന്നത് വളരെ പ്രധാനമാണ്, എന്നാൽ ഇക്കാര്യം ശ്രദ്ധിക്കുന്നതും നല്ലതാണ് ശരിയായ കാര്യം ശരിയായ സമയത്ത് തന്നെയാണോ ദാനം  ചെയ്യുന്നത് എന്നത്.  അതായത് സൂര്യാസ്തമയത്തിനുശേഷം ചില കാര്യങ്ങൾ സംഭാവന ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.  

Written by - Ajitha Kumari | Last Updated : Jul 6, 2021, 04:03 PM IST
  • വൈകുന്നേരം പുളിച്ച സാധനങ്ങൾ നൽകുന്നത് ലക്ഷ്മി ദേവി വീട്ടിൽ നിന്ന് മടങ്ങിപ്പോകും
  • സൂര്യാസ്തമയത്തിനുശേഷം ഉപ്പ്, മഞ്ഞൾ എന്നിവ ദാനം ചെയ്യരുത്
  • മറ്റുള്ളവരുടെ കാര്യങ്ങൾ ഉപയോഗിക്കരുത്, വൈകുന്നേരം തിരികെ നൽകുകയും അരുത്
Sunset ന് ശേഷം Salt, Turmeric, പുളിയുള്ള സാധനങ്ങൾ എന്നിവ ദാനം ചെയ്യരുത് Financial Loss ഉണ്ടാകും

ഹിന്ദു ധർമ്മം, ജ്യോതിഷം (Astrology) എന്നിവയിൽ, എല്ലാ ഉത്സവങ്ങളിലും പ്രത്യേക അവസരങ്ങളിലും ദാനം നൽകുന്നതിൽ വളരെയധികം പ്രാധാന്യമുണ്ട്.   ദാനമില്ലാതെ ദൈവാരാധന പൂർണ്ണമായി കണക്കാക്കപ്പെടുന്നില്ല. ഇതിനൊപ്പം വ്യത്യസ്ത അവസരങ്ങളിൽ ദാനം നൽകേണ്ട കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.

എന്നാൽ സൂര്യാസ്തമയവും അതിനുശേഷവും ചില കാര്യങ്ങൾ സംഭാവന ചെയ്യുന്നത് തിന്മയെ ക്ഷണിക്കുന്നതിനു തുല്യമാണ്. വൈകുന്നേരം ഇവ ദാനം ചെയ്യുന്നത് വീട്ടിൽ ദാരിദ്ര്യമുണ്ടാക്കും എന്ന് കണക്കാക്കുന്നു.

Also Read: ശങ്കരാചാര്യർ രചിച്ച ഈ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമം

വൈകുന്നേരം അബദ്ധത്തിൽ പോലും ഇവ ദാനം ചെയ്യരുത്

>> ചിലർക്ക് മറ്റുള്ളവരിൽ നിന്ന് ഓരോന്ന് വാങ്ങിച്ച് ധരിക്കുന്ന ഒരു ശീലമുണ്ട്.  എന്നാൽ ജ്യോതിഷമനുസരിച്ച് ഒരാൾ ഒരിക്കലും മറ്റുള്ളവരുടെ വസ്ത്രം, ഷൂ, വാച്ച് തുടങ്ങിയവ ധരിക്കരുത്. ഇതുമൂലം ആ വ്യക്തിയുടെ നെഗറ്റീവ് എനർജി നിങ്ങളിലേക്ക് എത്തുന്നു.  മാത്രമല്ല ഇതിലൂടെ അലർജി പ്രശ്‌നത്തിനും കാരണമാകാം.  ഇനി നിങ്ങൾ മറ്റുള്ളവരുടെ സാധനങ്ങൾ വാങ്ങിയിട്ടിട്ടുണ്ടെങ്കിൽ അവ ഒരിക്കലും വൈകുന്നേരം തിരികെ നൽകരുത്. പ്രത്യേകിച്ചും ഒരിക്കലും വൈകുന്നേരം ക്ലോക്ക് നൽകരുത്. ആരെങ്കിലും നിങ്ങളുടെ വാച്ച് ചോദിച്ചാലും വൈകുന്നേരം അത് നൽകരുത് ഇതൊക്കെ നിങ്ങളെ കുഴപ്പത്തിലാക്കാം.

>> സൂര്യാസ്തമയത്തിനുശേഷം ഒരിക്കലും ആർക്കും കടം കൊടുക്കരുത്. മാ ലക്ഷ്മി വൈകുന്നേരം മാത്രമാണ് വീടുകളിൽ വരുന്നതെന്നും അതുകൊണ്ടുതന്നെ ഈ സമയം കടം കൊടുക്കാനുള്ള നല്ല സമയമല്ലെന്നും പറയപ്പെടുന്നു.  ഇങ്ങനെയൊക്കെ ചെയ്താൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകാം.

Also Read: സർവ്വദോഷ പരിഹാരത്തിനായി ഗണേശ കവച സ്തോത്രം ജപിച്ചോളൂ

>> വൈകുന്നേരം ചാരിറ്റിയിലോ സമീപ പ്രദേശങ്ങളിലോ പുളിയുള്ള വസ്തുക്കൾ അതായത് തൈര്, അച്ചാർ എന്നിവ നൽകരുത്.  ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വീടിന്റെ ലക്ഷ്മി മടങ്ങി പോകും എന്നാണ് വിശ്വാസം. 

>> അതുപോലെ സൂര്യാസ്തമയത്തിനുശേഷം ആർക്കും ദാനമായി ഉപ്പും മഞ്ഞളും നൽകരുത്. ഇതിലൂടെ പണം നഷ്‌ടപ്പെടാൻ കാരണമായേക്കാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News