Astrology: ഉറുമ്പുകൾ വീട്ടിൽ കാണുന്നത് സാധാരണമാണ് അതുകൊണ്ടുതന്നെ നാം ഇതിനെ വലിയ സംഭവമായി കാണാറില്ല എന്നതാണ് സത്യം. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട് ഈ ഉറുമ്പുകളുടെ വരവിൽ ശുഭവും അശുഭവുമായ സൂചനയുണ്ട് എന്നത്. കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. ജ്യോതിഷ പ്രകാരം ഉറുമ്പുകൾ വീട്ടിൽ വരുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല ഭാവിയിലെ നഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നുവെന്നാണ്. സാധാരണ നനഞ്ഞ സ്ഥലത്ത് നിന്നും പലപ്പോഴും ഉറുമ്പുകൾ പുറത്തേക്ക് വരുന്നതായി നമ്മൾ കണ്ടിട്ടുണ്ടാകാം അല്ലെ. ഉറുമ്പുകളുടെ ആഗമനത്തിലുള്ള ശുഭ അശുഭ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ് ഉറുമ്പുകൾ നെയ്യ് കഴിക്കില്ല എന്ന കാര്യം എന്നിട്ടും നെയ്യ് പാത്രത്തിൽ ഉറുമ്പുകളെ കാണാൻ കഴിയും അല്ലെ. അതായത് ഒരു അഴുക്ക് പോലുമില്ലാത്തിടത്തും ഉറുമ്പുകൾ ദൃശ്യമാകും. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് പിന്നിൽ എന്തെങ്കിലും സൂചനയുണ്ടോ? അറിയാം....
വീട്ടിൽ ചുവന്ന ഉറുമ്പുകളുടെ വരവ്
വീട്ടിൽ പെട്ടെന്ന് ചുവന്ന ഉറുമ്പുകളെ കാണുന്നുവെങ്കിൽ ഒരു കാര്യം മനസിലാക്കുക സാമ്പത്തികമായി എന്തോ ബുദ്ധിമുട്ട് സംഭവിക്കാൻ പോകുന്നുവെന്ന്. ചിലപ്പോൾ എന്തെങ്കിലും നഷ്ടം സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായിരിക്കും. അല്ലെങ്കിൽ പെട്ടെന്ന് ഒഴിവാക്കാൻ കഴിയാത്ത ആവശ്യം വരുകയും അതുമൂലം നിങ്ങൾക്ക് ലോൺ എടുക്കേണ്ടി വരുകയോ കടം വാങ്ങേണ്ടി വരുകയോ ചെയ്യും. ചുവന്ന ഉറുമ്പുകൾ അനാവശ്യ വായ്പകളെയാണ് സൂചിപ്പിക്കുന്നത്. ചുവന്ന ഉറുമ്പുകൾ വീട്ടിൽ കാണുന്നത് മുഖേന ശനിയും നിങ്ങളുടെ ഇഷ്ട ദൈവവും നിങ്ങൾ ഒന്ന് സൂക്ഷിക്കാനുള്ള സൂചനയാണ് നൽകുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക എന്ന മുന്നറിയിപ്പാണ് നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നത്.
വീട്ടിൽ ചുവന്ന ഉറുമ്പുകൾ വന്നാൽ ചെയ്യേണ്ട പ്രതിവിധി
ഒരുവിധപ്പെട്ട എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് ചുവന്ന ഉറുമ്പുകൾ ദോഷകരമാണെന്നത്. ചുവന്ന ഉറുമ്പുകൾ കടത്തിന്റെ അടയാളമാണ്. അതുകൊണ്ടാണ് ആളുകൾ ചുവന്ന ഉറുമ്പിനെ കണ്ടാൽ കൊല്ലുന്നത്, പക്ഷേ അങ്ങനെ ചെയ്യാൻ പാടില്ല. നിങ്ങൾ ഒരു വിശ്വാസിയാണെങ്കിൽ ഈ സൂചന നൽകുന്ന ഉറുമ്പുകളെ കൊല്ലരുത്. പകരം ഇവയെ തുരത്താൻ ഉറുമ്പുകൾ വരുന്ന സ്ഥലത്ത് നാരങ്ങ, കായം, കുരുമുളക് അല്ലെങ്കിൽ ഗ്രാമ്പൂ എന്നിവ വയ്ക്കുക. ഈ രീതി ഉപയോഗിച്ച്, ഇതിലൂടെ ഉറുമ്പുകൾ പോകും.
Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ
കറുത്ത ഉറുമ്പിന്റെ വരവും പ്രതിവിധിയും
വീട്ടിൽ പെട്ടെന്ന് കറുത്ത ഉറുമ്പുകൾ കാണുന്നത് ശുഭസൂചകമാണ്. ഇതിൽ നിന്നും നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാകാൻ പോകുന്നുവെന്ന് മനസിലാക്കാം. ഈ മാറ്റം നിങ്ങൾക്ക് പ്രയോജനകരമാകും. ഇത് നിങ്ങളുടെ കുടുംബത്തിന് വളരെയധികം നല്ലതായിരിക്കും. പക്ഷേ ഇതിനർത്ഥം ഉള്ള കാലം മുഴുവനും ഈ ഉറുമ്പുകൾ ഇങ്ങനെ തന്നെ നിക്കട്ടെ എന്നല്ല കേട്ടോ.
കറുത്ത ഉറുമ്പുകളുടെ വരവ് ജീവിതത്തിൽ നല്ല മാറ്റമുണ്ടാക്കാൻ വേണ്ടിയാണ് എന്ന് നിങ്ങൾ വ്യക്തമായി മനസ്സിലാക്കുമ്പോൾ അവരുടെ സ്വാഗതത്തിനായി മാവ് ഇട്ട് കൊടുക്കുക. ഇതിലൂടെ നിങ്ങൾക്ക് കാര്യം മനസിലായി എന്നത് ഭഗവാന് മനസിലാക്കുകയും ശേഷം കറുത്ത ഉറുമ്പുകൾ അപ്രത്യക്ഷമാകുകയും ചെയ്യും.
(ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...