Dhanteras 2022: ധൻതേരസ് ദിനത്തിൽ ഈ അഞ്ച് കാര്യങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക

Dhanteras 2022: ധൻതേരസ് സമയത്ത് ഗ്ലാസ് പാത്രങ്ങളും ഗ്ലാസ് കൊണ്ട് നിർമ്മിച്ച മറ്റ് സാധനങ്ങളും വാങ്ങുന്നത് ഒഴിവാക്കുക.

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 11:59 AM IST
  • സ്വർണ്ണം വെള്ളി പോലെ വിലപിടിപ്പുള്ള സാധനങ്ങൾ ഈ അവസരത്തിൽ ആളുകൾ വാങ്ങിക്കാറുണ്ട്.
  • ഈ ദിവസം പുതിയ സാധാനങ്ങൾ വാങ്ങിക്കുന്നതിലൂടെ തങ്ങൾക്ക് ഇനിയുള്ള നാളുകളിൽ ഭാഗ്യവും വിജയവും ലഭിക്കുന്നാണ് വിശ്വാസം.
  • എന്നാൽ എല്ലാ സാധനങ്ങളും വാങ്ങാൻ ഏറ്റവും നല്ല സമയമല്ല ധന്‍തേരാസ്.
Dhanteras 2022: ധൻതേരസ് ദിനത്തിൽ ഈ അഞ്ച് കാര്യങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക

Dhanteras 2022: ദീപാവലിയുടെ തലേദിവസമാണ് ഇന്ത്യയിൽ ധൻതേരസ് ആഘോഷിക്കുന്നത്. ഒക്ടോബർ 24നാണ് ഈ വർഷം ദീപാവലി ആഘോഷിക്കുന്നത്. നാളെ(ഒക്ടോബർ 23) ആളുകൾ ധൻതേരസും ആഘോഷിക്കുന്നു. ഹിന്ദുമത വിശ്വാസികൾ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നതാണ് ധൻതേരസും ദീപാവലിയും. അഞ്ച് ദിവസത്തെ ഉത്സവമാണ് ദീപാവലി. അതിൽ ആദ്യത്തെ ദിവസമാണ് ധൻതേരസ്. ഹിന്ദു മാസമായ അശ്വിനിയുടെ പതിമൂന്നാം ദിവസത്തെ 'ധൻ' എന്ന വാക്ക് പ്രതിനിധീകരിക്കുന്നു. ഇത് പണം എന്നും 'തേരസ്' എന്നും വിവർത്തനം ചെയ്യപ്പെടുന്നു. 

സ്വർണ്ണം വെള്ളി പോലെ വിലപിടിപ്പുള്ള സാധനങ്ങൾ ഈ അവസരത്തിൽ ആളുകൾ വാങ്ങിക്കാറുണ്ട്. ഈ ദിവസം പുതിയ സാധാനങ്ങൾ വാങ്ങിക്കുന്നതിലൂടെ തങ്ങൾക്ക് ഇനിയുള്ള നാളുകളിൽ ഭാഗ്യവും വിജയവും ലഭിക്കുന്നാണ് വിശ്വാസം. എന്നാൽ എല്ലാ സാധനങ്ങളും വാങ്ങാൻ ഏറ്റവും നല്ല സമയമല്ല ധന്‍തേരാസ്. ധന്‍തേരാസ് ദിനത്തില്‍ ഒരു കാരണവശാലും നിങ്ങൾ വാങ്ങിക്കാൻ പാടില്ലാത്ത വസ്തുക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത്.  

ധൻതേരസ് സമയത്ത് ആളുകൾ വാങ്ങരുതാത്ത 5 സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം:

ഇരുമ്പ്

ധൻതേരസ് സമയത്ത് ഇരുമ്പ് വസ്തുക്കൾ വാങ്ങുന്നത് അസുഭകരമായാണ് കണക്കാക്കുന്നത്. ആളുകൾ പലപ്പോഴും ഇരുമ്പോ ഉൽപ്പന്നങ്ങളോ ഇരുമ്പ് കൊണ്ട് നിർമ്മിച്ച പാത്രങ്ങളോ വാങ്ങുന്നത് ഒഴിവാക്കുന്നു.

Also Read: ഒക്ടോബർ 23 ന് 'ശനി'യുടെ ചലനത്തിൽ മാറ്റം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ആശ്വാസം!

 

സ്റ്റീൽ

ധൻതേരസിൽ സ്റ്റീൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതും നിർഭാഗ്യകരമായി കാണപ്പെടുന്നു. ഈ സമയത്ത് ചെമ്പ് അല്ലെങ്കിൽ താമ്രം കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളോ പാത്രങ്ങളോ ആണ് ആളുകൾ വാങ്ങാറുള്ളത്.

ഗ്ലാസ്

ഗ്ലാസ് പാത്രങ്ങളും ഗ്ലാസ് കൊണ്ട് നിർമ്മിച്ച മറ്റ് സാധനങ്ങളും ധൻതേരസ് സമയത്ത് വാങ്ങുന്നത് അശുഭകരമായി കണക്കാക്കുന്നു. രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഈ അവസരത്തിൽ ​ഗ്ലാസ് ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നത്. 

മൂർച്ചയുള്ള വസ്തുക്കൾ

ധൻതേരസ് സമയത്ത് മൂർച്ചയുള്ള സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് വിശ്വാസം. കത്തികൾ, കത്രികകൾ, മറ്റ് മൂർച്ചയുള്ള ഉപകരണങ്ങൾ എന്നിവ ധൻതേരസ് ദിനത്തിൽ ആരു വാങ്ങിക്കാറില്ല. 

എണ്ണ/നെയ്യ്

ആചാരമനുസരിച്ച് ആളുകൾ ധൻതേരസിൽ എണ്ണയോ നെയ്യോ വാങ്ങാറില്ല. ധൻതേരസിന് മുൻപ് എണ്ണയും നെയ്യും വാങ്ങിവെക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News