Horoscope 16 April 2022: ഇന്ന് ചിങ്ങം രാശിക്കാർക്ക് നല്ല ദിനം; മിഥുനം രാശിക്കാർക്ക് പല പ്രശ്നങ്ങളേയും തരണം ചെയ്യാൻ കഴിയും

Horoscope 16 April 2022: ഇന്ന് (Horoscope 16 April 2022) മകരം (Capricorn) രാശിക്കാരുടെ സന്തോഷം വർദ്ധിക്കാൻ സാധ്യതയുണ്ട്. മീനം (Pisces) രാശിക്കാർക്ക് ധനലാഭമുണ്ടാകും. വൃശ്ചിക (Scorpio) രാശിക്കാർക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണമുണ്ടാകും.  

Written by - Zee Malayalam News Desk | Last Updated : Apr 16, 2022, 06:50 AM IST
  • മകരം (Capricorn) രാശിക്കാരുടെ സന്തോഷം വർദ്ധിക്കാൻ സാധ്യത
  • മീനം (Pisces) രാശിക്കാർക്ക് ധനലാഭമുണ്ടാകും
  • ചിങ്ങം (Leo) രാശിക്കാർക്ക് പുരോഗതിയുടെ പുതിയ വഴികൾ തുറക്കും
Horoscope 16 April 2022: ഇന്ന് ചിങ്ങം രാശിക്കാർക്ക് നല്ല ദിനം; മിഥുനം രാശിക്കാർക്ക് പല പ്രശ്നങ്ങളേയും തരണം ചെയ്യാൻ കഴിയും

Rashifal/Horoscope 16 April 2022::  ഇന്നത്തെ ദിനം (Horoscope 16 April 2022) എല്ലാ രാശിക്കാർക്കും എങ്ങനെയെന്നു നോക്കാം.  ഇന്ന് ചിങ്ങം (Leo) രാശിക്കാർക്ക് പുരോഗതിയുടെ പുതിയ വഴികൾ തുറക്കും. തുലാം (Libra) രാശിക്കാർ ഇന്ന് നല്ല ആക്റ്റീവ് ആയിരിക്കും.  

മേടം (Aries): ഇന്ന് സാഹിത്യവുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല ദിവസം. അധ്വാനത്തിന് ഫലമുണ്ടാകും. ഏതെങ്കിലും വസ്തു വാങ്ങാനുള്ള സാധ്യതയുണ്ട്. അടുത്ത സുഹൃത്തിന്റെ ഉപദേശം നിങ്ങൾക്ക് ഉപയോഗപ്രദമാകും.

ഇടവം (Taurus): ഇന്ന് ഭാഗ്യത്തേക്കാൾ കർമ്മത്തിൽ കൂടുതൽ വിശ്വാസം അർപ്പിക്കണം.  കുറച്ച് സമയം ഒറ്റയ്ക്ക് ചെലവഴിക്കുന്നത് ഉത്തമമായിരിക്കും. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടാകും. യുവാക്കൾക്ക് വിദേശത്ത് ലഭിക്കുന്ന തൊഴിലവസരങ്ങൾ നല്ലതായിരിക്കും. ജോലിയുള്ളവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. 

മിഥുനം (Gemini): ഇന്ന് നിങ്ങളുടെ പല പ്രശ്നങ്ങളും മാറി കിട്ടും. ചില രാഷ്ട്രീയക്കാരെ കണ്ടുമുട്ടുന്നത് നിങ്ങളുടെ ജനപ്രീതി വർദ്ധിച്ചേക്കും. ഇന്ന് തൊഴിൽ മേഖലയിലും നല്ല അവസരങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങളും ലഭിക്കും.  വീട് പുതുക്കിപ്പണിയുന്നതിനുള്ള ചിലവുകൾ ഉണ്ടായേക്കാം.  

കർക്കടകം (Cancer): ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിനമായിരിക്കും.  സമൂഹത്തിൽ നല്ല പ്രവർത്തനങ്ങൾ ചെയ്തതിന് പ്രശംസ ലഭിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചേക്കും. ബിസിനസ്സിൽ ലാഭമുണ്ടാകാൻ സാധ്യത. ഓഫീസ് ജോലികൾ ഇന്ന് മറ്റു ദിവസത്തേക്കാളും നന്നായി നടക്കും.

ചിങ്ങം (Leo): ഇന്ന് ഈ രാശിക്കാർക്ക് പുരോഗതിയുടെ പുതിയ വഴികൾ തുറക്കും. ഒരു വലിയ ലക്ഷ്യം നേടുന്നതിന് നിങ്ങൾക്ക് ആരുടെയെങ്കിലും സഹായം ആവശ്യമായി വരും. സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നത് ലാഭമുണ്ടാക്കും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുക.

കന്നി (Virgo): ഇന്ന് നിങ്ങളുടെ ദിനം നല്ല രീതിയിൽ കടന്നുപോകാം.  മറ്റുള്ളവരിൽ നിങ്ങളെ കുറിച്ച് മതിപ്പുണ്ടാക്കാൻ നിങ്ങൾക്ക് കഴിയും. വസ്തു ഇടപാടുകളിൽ നിങ്ങൾക്ക് വലിയ വരുമാനം ലഭിക്കും. വ്യാപാര മേഖലയിൽ നല്ല കഠിനാധ്വാനം വേണ്ടിവരും.

തുലാം (Libra): ഇന്ന് നിങ്ങൾ നല്ല ആക്ടിവ് ആയിരിക്കും. നിങ്ങൽ വിചാരിച്ച കാര്യങ്ങൾ  പൂർത്തിയാക്കാൻ കഴിയും. വസ്തു ഇടപാടുകാർക്ക് ഇന്നത്തെ ദിനം കൂടുതൽ ഉത്തമം. ബിസിനസ്സ് സംബന്ധിച്ച് ഒരു യാത്രയ്ക്ക് സാധ്യത.  ഏതൊരു പ്രധാന തീരുമാനവും ആലോചിച്ച ശേഷം മാത്രം എടുക്കുക.

വൃശ്ചികം (Scorpio): ഇന്ന് ഈ രാശിക്കാർക്ക് പ്രശസ്തി വർദ്ധിക്കാൻ സാധ്യത. വാഹനങ്ങളുമായി ബന്ധപ്പെട്ടവർക്ക് നേട്ടമുണ്ടാകും. ധനലാഭമുണ്ടാകാം. ഷോപ്പിംഗിന് പോകുകയാണെങ്കിൽ, അമിത ചെലവ് ഒഴിവാക്കുക. ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ നിങ്ങൾക്ക് സംതൃപ്തി ലഭിക്കും.

ധനു (Sagittarius): ഇന്ന് നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ കഴിവിനനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കും. പണത്തിന്റെയും ബിസിനസ്സിന്റെയും കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിവരും. വീട്ടുപകരണങ്ങൾ വാങ്ങാനുള്ള സാധ്യതയുണ്ട്. ഈ രാശിയിലുള്ള അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം.

മകരം  (Capricorn): ഇന്ന് നിങ്ങൾക്ക് തിരക്കുള്ള ദിനമായിരിക്കും. സ്ത്രീകൾക്ക് ശുഭവാർത്തകൾ ലഭിച്ചേക്കും. ബിസിനസുകാർക്ക് ഈ ദിവസം ചില നല്ല വാർത്തകൾ നൽകും. 

കുംഭം (Aquarius): ഇന്ന് നിങ്ങളുടെ ദിനം നല്ലതായിരിക്കും. നിങ്ങൾക്ക് ഇന്നത്തെ ദിനം ശരിക്കും ഉപയോഗമുണ്ടാകണമെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കണം. ബിസിനസ് ഇടപാടുകൾ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും.

മീനം (Pisces): ഇന്ന് നിങ്ങളുടെ ബുദ്ധി എല്ലാ കാര്യങ്ങളിലും നിങ്ങളെ പിന്തുണയ്ക്കും. ജോലിസ്ഥലത്ത് നിങ്ങൾ ചെയ്ത ജോലിയുടെ ഫലം മികച്ചതായിരിക്കും. ധനലാഭമുണ്ടാകാം. ലോൺ സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. കരിയറിനെ സംബന്ധിച്ച് യുവാക്കൾ സ്വയം  ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News